New Media Channel

പ്ലസ് ‌വൺ ക്ലാസ് തുടങ്ങി 4 ദിവസങ്ങൾ മാത്രം; കുമ്പളയ്ക്കും എടനീരിനും പിന്നാലെ ബെള്ളൂരിലും റാഗിംഗ്; രക്ഷിതാക്കൾ ആശങ്കയിൽ, വിദ്യാനഗറിൽ 20 പേർക്കെതിരെ കേസ്

കാസർകോട്: പ്ലസ്‌വൺ ക്ലാസുകൾ ആരംഭിച്ചതിനു പിന്നാലെ സ്‌കൂളുകളിൽ റാഗിംഗ് വ്യാപകമാകുന്നു. കുമ്പള ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും എടനീർ ഗവ. ഹയർസെണ്ടറി സ്‌കൂളിൽ പ്ലസ്‌വൺ വിദ്യാർത്ഥിയും ക്രൂരമായ അക്രമത്തിനു ഇരയായതിനു പിന്നാലെ ബെള്ളൂർ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലും റാഗിംഗ് ബെളിഞ്ച സ്വദേശിയും ബെള്ളൂർ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായ 16കാരനാണ് ഇന്ന് (വ്യാഴം) രാവിലെ അക്രമത്തിനു ഇരയായത്. ഷർട്ടിൻ്റെ മുകളിലത്തെ ബട്ടൻ ഇട്ടില്ലെന്നു പറഞ്ഞ് നാലോളം പ്ലസ്‌ടു വിദ്യാർത്ഥികൾ ചേർന്നാണ് പ്ലസ് വൺ വിദ്യാർത്ഥിയെ […]

പ്ലസ് ‌വൺ ക്ലാസ് തുടങ്ങി 4 ദിവസങ്ങൾ മാത്രം; കുമ്പളയ്ക്കും എടനീരിനും പിന്നാലെ ബെള്ളൂരിലും റാഗിംഗ്; രക്ഷിതാക്കൾ ആശങ്കയിൽ, വിദ്യാനഗറിൽ 20 പേർക്കെതിരെ കേസ് Read More »

പൊലീസ് കന്റീനിലെ ഭക്ഷണത്തിൽ അട്ട; കണ്ടെത്തിയത് പൊലീസുകാരൻ വാങ്ങിയ മീൻ ഫ്രൈയിൽ: കൻ്റീൻ പൂട്ടിച്ചു

തിരുവനന്തപുരം സ്‌റ്റാച്യുവിലെ കൻ്റോൺമെൻ്റ് പൊലീസ് കൻ്റീനിലെ ഭക്ഷണപ്പൊതിയിൽ നിന്ന് അട്ടയെ കണ്ടെത്തി. കോർപറേഷൻ പരിശോധനയിൽ കൻ്റീൻ പൂട്ടിച്ചു. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് കന്റീനിൽ നിന്ന് പൊലീസുകാരൻ പാഴ്‌സലായി വാങ്ങിയ മീൻ ഫ്രൈയിലാണ് ചത്ത അട്ടയെ കണ്ടെത്തിയത്. കോർപറേഷൻ്റെ പ്രത്യേക സംഘമെത്തി പരിശോധിക്കുകയും വൃത്തിഹീനമായി പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് അടപ്പിക്കുകയും ചെയ്യുകയായിരുന്നു. നേരത്തേയും കന്റീനെതിരെ ഒട്ടേറെത്തവണ പരാതി ഉയർന്നിട്ടുണ്ട്. കന്റോൺമെന്റ് കൺട്രോൾ റൂമിലെ പൊലീസുകാരുടെ ഏക ആശ്രയമായിരുന്നതു കൊണ്ടു പലരും പരാതി പറഞ്ഞില്ല. പുറത്തു കരാർ നൽകിയാണ് കന്റീൻ നടത്തിയിരുന്നത്.

പൊലീസ് കന്റീനിലെ ഭക്ഷണത്തിൽ അട്ട; കണ്ടെത്തിയത് പൊലീസുകാരൻ വാങ്ങിയ മീൻ ഫ്രൈയിൽ: കൻ്റീൻ പൂട്ടിച്ചു Read More »

അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം, രണ്ടുവയസുകാരൻ വെന്റിലേറ്ററിൽ; ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സാപ്പിഴവ്

കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി. രണ്ടുവയസുകാരൻ വെൻ്റിലേറ്ററിൽ. എരമം സ്വദേശിയായ രണ്ടുവയസുകാരനാണ് ചികിത്സയിലുളളത്. ചുണ്ടിന് മുറിവ് പറ്റി ആശുപത്രിയിൽ എത്തിയതാണ് കുട്ടി. അനസ്തേഷ്യ നൽകിയതിന് ശേഷം ബോധരഹിതനായി. ആശുപത്രിയ്ക്ക് ഗുരുതര പിഴവാണ് സംഭവിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. അതേസമയം, ചികിത്സാപ്പിഴവെന്ന ആരോപണം നിഷേധിച്ച് ബേബി മെമ്മോറിയൽ ആശുപത്രി രംഗത്തെത്തി. അനസ്തേഷ്യ നൽകിയപ്പോൾ കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചെന്നും ഉടനെ വെൻ്റിലേറ്ററിലേക്ക് മാറ്റുകയും ആവശ്യമായ പരമാവധി ചികിത്സ നൽകുകയും ചെയ്‌തു എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.കളിക്കുന്നതിനിടെ

അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം, രണ്ടുവയസുകാരൻ വെന്റിലേറ്ററിൽ; ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സാപ്പിഴവ് Read More »

14 കാരിയെ പീഡിപ്പിച്ചതായി പരാതി; പിതൃസഹോദരൻ കാസർകോട്ട് പൊലീസ് പിടിയിൽ

കാസർകോട്: 14 കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ കാസർകോട് പൊലീസ് പോക്സോ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തുവരുന്നു. ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയാണ് പരാതിക്കാരി. നിലവിൽ 20 വയസ്സുണ്ട്. 14 വയസ്സുള്ള സമയത്ത് പിതാവിന്റെ സഹോദരനാണ് പീഡിപ്പിച്ചത്. ഭയം കാരണം അന്ന് ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല.

14 കാരിയെ പീഡിപ്പിച്ചതായി പരാതി; പിതൃസഹോദരൻ കാസർകോട്ട് പൊലീസ് പിടിയിൽ Read More »

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; നാലു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു, മരിച്ചവരുടെ എണ്ണം 7 ആയി

മേപ്പാടി: വയനാട് കള്ളാടിയിലുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ 4 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതുവരെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. കാണാതായ ഒരാൾക്കു വേണ്ടി പ്രദേശത്ത് വ്യാപകമായി തെരച്ചിൽ തുടരുകയാണ്. രാവിലെ എക്‌സ്‌കവേറ്റർ ഓപ്പറേറ്റർ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, എൻജിനിയർ ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ എന്നിവരുടെ മൃതദേഹങ്ങൾ സോൺ ഒന്നിൽനിന്ന് കണ്ടെത്തി. മീനാക്ഷി പുഴയിൽ നടത്തിയ പരിശോധനയിലാണ് മറ്റു രണ്ടു മൃതദേഹങ്ങൾ കണ്ടെത്തിയത്. തുരങ്കപാത നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന കരാർ കമ്പനിയായ

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; നാലു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു, മരിച്ചവരുടെ എണ്ണം 7 ആയി Read More »

പാലായിൽ പെരുമ്പാമ്പിനെ കൊന്ന് മാംസമാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു; ഒരാൾ അറസ്റ്റിൽ

കോട്ടയം: പാലായിൽ പെരുമ്പാമ്പിനെ കൊന്ന് മാംസമാക്കി ഫ്രിഡ്‌ജിൽ സൂക്ഷിച്ചു. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പാലാ വെട്ടുകല്ലേൽ ഷിജോ(48) ആണ് വനംവകുപ്പിന്റെ പിടിയിലായത്. ഷിജോയുടെ കൂട്ടാളിക്കായുളള അന്വേഷണം ആരംഭിച്ചു. എരുമേലി വനംവകുപ്പ് ഉദ്യോഗസ്ഥർ ഷിജോയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വലിയ അളവിൽ പെരുമ്പാമ്പിൻ്റെ മാംസം കണ്ടെടുത്തത്. ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന മൂന്ന് കിലോയോളം വരുന്ന മാംസമാണ് പിടിച്ചെടുത്തത്.

പാലായിൽ പെരുമ്പാമ്പിനെ കൊന്ന് മാംസമാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു; ഒരാൾ അറസ്റ്റിൽ Read More »

പെയ്ത‌ത് സിലിണ്ടർ മഴയോ? പുഴ നിറഞ്ഞ് ചുവപ്പൻ ഗ്യാസ് കുറ്റികൾ; പിടിച്ചെടുക്കാൻ ഇരുകരയിലും ജനം

റായ്‌ഗഡ് മഹാരാഷ്ട്രയിലും ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിലും മഴ തിമിർത്തു പെയ്യുമ്പോൾ പുഴയിൽ സിലിണ്ടറുകൾ ഒഴുകുന്ന കാഴ്ച സമൂഹമാധ്യമങ്ങളിൽ നിറയുന്നു. മഹാരാഷ്ട്രയിലെ റായ്‌ഗഡിലാണ് ഈ അപൂർവ സംഭവം. ഇവിടെയുള്ള എൽപിജി ബോട്ട്ലിങ് പ്ലാൻ്റിൽ വെള്ളം കയറിയതിനെ തുടർന്നാണ് മൂവായിരത്തോളം സിലിണ്ടറുകൾ പുഴയിലേക്ക് ഒഴുകിയെത്തിയത്. ശക്‌തമായ വെള്ളപ്രവാഹത്തിൽ പാതൽഗംഗ നദിയിലേക്കാണ് ഗ്യാസ് കുറ്റികൾ ഒഴുകിയെത്തിയത്. ബോട്ട്ലിങ് പ്ലാന്റിന്റെ മതിൽ തകർത്താണ് സിലിണ്ടറുകൾ കൂട്ടത്തോടെ ‘പുറത്തുചാടിയത്’. പാചക വാതകത്തിനു ക്ഷാമം നേരിടുന്ന കാലത്ത് ഇങ്ങനെയൊരു കാഴ്ച കണ്ട നാട്ടുകാരും സിലിണ്ടറുകൾ വാരിക്കൂട്ടാൻ ജീവൻ

പെയ്ത‌ത് സിലിണ്ടർ മഴയോ? പുഴ നിറഞ്ഞ് ചുവപ്പൻ ഗ്യാസ് കുറ്റികൾ; പിടിച്ചെടുക്കാൻ ഇരുകരയിലും ജനം Read More »

മഴ മുന്നറിയിപ്പിൽ മാറ്റം; വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളിൽ കൂടി യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലേർട്ട് തുടരും. നാളെയും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം. കാസർകോട് മുതൽ മലപ്പുറം വരെയുളള 5 ജില്ലകളിൽ നാളെ യെല്ലോ അലേർട്ടാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ

മഴ മുന്നറിയിപ്പിൽ മാറ്റം; വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട് Read More »

വയനാട് മണ്ണിടിച്ചിൽ ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ നാലായി

കൽപ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കണാതായവർക്കായുള്ള തിരച്ചിലിനിടെ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ നാലായി. അഞ്ച് പേരെയാണ് നേരത്തെ അപകടത്തിൽ കാണാതായത്. ഇവരെ കണ്ടെത്താനുള്ള തിരച്ചിലിനിടെയാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. ഇനി നാല് പേരെ കൂടി കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇനി കണ്ടെത്താനുള്ള നാല് പേർക്കായുള്ള തിരച്ചിലാണ് തുടരുന്നത്. എൻഡിആർഎഫ്, സിവിൽ ഡിഫൻസ്, പൊലീസ്, ഫയർ ഫോഴ്സ് സേനകളുടെ നേതൃത്വത്തിൽ സോൺ മൂന്നിൽ തിരച്ചിൽ

വയനാട് മണ്ണിടിച്ചിൽ ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ നാലായി Read More »

തൃശൂരിൽ അച്ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടികളിൽ ഒരാൾ മരിച്ചു

തൃശൂർ പെരുമ്പിലാവിൽ അച്ഛ‌ൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടി മരിച്ചു. തമിഴ്നാട് സ്വദേശി മുത്തുവിൻ്റെ മകൾ ഋതിക (7) യാണ് മരിച്ചത്. എലിവിഷം ഉള്ളിൽച്ചെന്ന കുട്ടി ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുട്ടിയുടെ ഇളയ സഹോദരനും ചികിത്സയിലാണ്. പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട മുത്തു (29) ഇന്നലെ പിടിയിലായിട്ടുണ്ട്. ഭാര്യ പിണങ്ങി പോയതിനുള്ള വൈരാഗ്യത്തെ തുടർന്നാണ് ഇയാൾ മക്കൾക്ക് ജ്യൂസിൽ എലിവിഷം കലക്കി നൽകിയത്. തൃശൂർ മെഡിക്കൽ കോളജിൽ ആദ്യം കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു.

തൃശൂരിൽ അച്ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടികളിൽ ഒരാൾ മരിച്ചു Read More »

Scroll to Top