New Media Channel

ആ മരുന്നുകൾ ഇനി ഷെഡ്യൂൾ എച്ച് 1ൽ, പ്രിസ്ക്രിപ്ഷൻ നിർബന്ധം; 12 ശതമാനത്തിൽ കൂടുതൽ ആൽക്കഹോളുള്ള മരുന്നുകളുടെ വിൽപനയ്ക്ക് കർശന നിയന്ത്രണം

രാജ്യത്ത് 12 ശതമാനത്തിൽ കൂടുതൽ ആൽക്കഹോൾ അടങ്ങിയ മരുന്നുകളുടെ വിൽപനയ്ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം കർശന നിയന്ത്രണം ഏർപ്പെടുത്തി. ഡ്രഗ്‌സ് ചട്ടങ്ങളിലെ ഷെഡ്യൂൾ എച്ച് 1-ൽ ഉൾപ്പെടുത്തിയതോടെ, ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഇവ വാങ്ങാൻ സാധിക്കില്ല. ദില്ലി: രാജ്യത്ത് 12 ശതമാനത്തിൽ കൂടുതൽ ആൽക്കഹോളിൻ്റെ അളവുള്ള മരുന്നുകളുടെ വിൽപനയ്ക്ക് കർശന നിയന്ത്രണം. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ഇത്തരം മരുന്നുകൾക്ക് ഡ്രഗ്‌സ് ചട്ടങ്ങളിലെ ഷെഡ്യൂൾ കെ പ്രകാരം ഇതുവരെ ലഭിച്ചിരുന്ന […]

ആ മരുന്നുകൾ ഇനി ഷെഡ്യൂൾ എച്ച് 1ൽ, പ്രിസ്ക്രിപ്ഷൻ നിർബന്ധം; 12 ശതമാനത്തിൽ കൂടുതൽ ആൽക്കഹോളുള്ള മരുന്നുകളുടെ വിൽപനയ്ക്ക് കർശന നിയന്ത്രണം Read More »

കണ്ണൂർ റെയിൽവേ സ്റ്റേഷന് മേക്കോവർ; അമൃത് ഭാരത് പദ്ധതിയിൽ മോടി കൂട്ടുന്നത് കാലപ്പഴക്കം കൊണ്ട് തളർന്ന കെട്ടിടം

കണ്ണൂർ: അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കണ്ണൂർ റെയിൽവേ സ്റ്റേഷൻ കെട്ടിടം അമൃത് ഭാരത് പദ്ധതിയിൽ മോടി പിടിപ്പിക്കുന്നു. എന്നാൽ കെട്ടിടത്തിൻ്റെ ജീർണാവസ്ഥയും സുരക്ഷാ പ്രശ്‌നങ്ങളും പരിഹരിക്കാതെയുള്ള നവീകരണം യാത്രക്കാർക്കിടയിൽ ആശങ്ക ഉയർത്തുന്നു. കോഴിക്കോട് സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണ സംഭവത്തിൻ്റെ ഞെട്ടൽ മാറുന്നതിനു മുൻപാണ് കണ്ണൂരിലെ സ്ഥിതിയും ചർച്ചയാകുന്നത്. റെയിൽ ലാൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി പ്രധാന കവാടവും അനുബന്ധ കെട്ടിടങ്ങളും മാത്രമാണ് നവീകരിക്കുന്നത്. വിമാനത്താവളം മാതൃകയിൽ വികസിപ്പിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ പ്രധാന കെട്ടിടത്തിൻ്റെ സീലിംഗ് പലതവണ അടർന്നുവീണിട്ടും ഘടനാപരമായ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മേക്കോവർ; അമൃത് ഭാരത് പദ്ധതിയിൽ മോടി കൂട്ടുന്നത് കാലപ്പഴക്കം കൊണ്ട് തളർന്ന കെട്ടിടം Read More »

വയനാട് മണ്ണിടിച്ചിൽ: കരാർ കമ്പനിയെ കുറ്റപ്പെടുത്തി സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: കള്ളാടി മണ്ണിടിച്ചിൽ അപകടത്തിൽ കരാർ കമ്പനിയെ കുറ്റപ്പെടുത്തി സർക്കാർ ഹൈക്കോടതിയിൽ. ഖനനം ചെയ്‌ത മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യണമെന്ന് കമ്പനിക്ക് നേരത്തെ നിർദേശം നൽകിയിരുന്നുവെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. മെയ് 26നും ജൂൺ നാലിനുമാണ് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയത്. നിർമ്മാണ അവശിഷ്‌ടങ്ങൾ ജനങ്ങൾക്ക് ഭീഷണിയാകരുതെന്നും ആവശ്യമെങ്കിൽ തൊഴിലാളികളെയും പൊതുജനങ്ങളെയും ഒഴിപ്പിക്കണം എന്നും നിർദേശിച്ചിരുന്നു. സുരക്ഷ ഉറപ്പാക്കണമെന്ന് അപകടത്തിന് തലേദിവസവും ആവശ്യപ്പെട്ടിരുന്നു. കാങ്കൺ റെയിൽവേയോടും കരാർ കമ്പനിയോടുമാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത് എന്നും ദുരന്ത നിവാരണ

വയനാട് മണ്ണിടിച്ചിൽ: കരാർ കമ്പനിയെ കുറ്റപ്പെടുത്തി സർക്കാർ ഹൈക്കോടതിയിൽ Read More »

മടിക്കൈ, കണിച്ചിറയിൽ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

കാസർകോട്: മടിക്കൈ, കണിച്ചിറയിൽ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. ഇന്ന് (വെള്ളി) രാവിലെ പത്തുമണിയോടെയാണ് സംഭവം. കെഎസ്ഇബി മാവുങ്കാൽ സെക്ഷനിലെ ലൈൻമാനായ പുല്ലൂർ, മധുരംപാടിയിലെ ഭരതൻ (52)ആണ് മരിച്ചത്. അറ്റകുറ്റപ്പണിക്കെത്തിയതായിരുന്നു ലൈൻമാൻ. ഏറെ നേരം കമ്പിയിൽ തൂങ്ങി നിന്ന മൃതദേഹം കാഞ്ഞങ്ങാട് നിന്നുമെത്തിയ ഫയർഫേഴ്‌സാണ് താഴെയിറക്കിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മടിക്കൈ, കണിച്ചിറയിൽ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു Read More »

ജ്വല്ലറിയില്‍ വ്യാജ സ്വര്‍ണ്ണം വില്‍ക്കാന്‍ എത്തിയ യുവാക്കള്‍ അറസ്റ്റില്‍

കണ്ണൂർ: ജ്വല്ലറിയിൽ വ്യാജ സ്വർണ്ണ വളകൾ വിൽക്കാൻ എത്തിയ രണ്ടുപേർ അറസ്റ്റിൽ. മുഴപ്പിലങ്ങാട്, മൊയ്‌തു പാലം, അഷിയാന ഹൗസിലെ അബ്ദുൽ റാസിഖ് പുതിയ പുരയിൽ (42), പി കെ മുഹമ്മദ് റൈഹാൻ (32) എന്നിവരെയാണ് ചക്കരലക്കല്ല് പൊലീസ് അറസ്റ്റു ചെയ്‌തത്‌. കണ്ണൂർ, കൂടാളി, തലമുണ്ട, ഡിവൈൻ വില്ലയിലെ കെ മഹേഷിന്റെ ഉടമസ്ഥതയിൽ ചക്കരക്കല്ലിലുള്ള ജ്വല്ലറിയിൽ ഇന്നലെ (വ്യാഴം) യാണ് കേസിനാസ്‌പദമായ സംഭവം. വൈകുന്നേരം അഞ്ചുമണിയോടെ ജ്വല്ലറിയിൽ എത്തിയ സംഘം 916 ബി ഐ എസ് എന്ന് മാർക്ക്

ജ്വല്ലറിയില്‍ വ്യാജ സ്വര്‍ണ്ണം വില്‍ക്കാന്‍ എത്തിയ യുവാക്കള്‍ അറസ്റ്റില്‍ Read More »

ഡ്രൈവറില്ലാത്ത നേരം നോക്കി നിർത്തിയിട്ട ഓട്ടോറിക്ഷകളിൽ കയറി മോഷണം നടത്തുന്ന യുവാവ് തലശ്ശേരിയിൽ പിടിയിൽ

തലശ്ശേരി: ഡ്രൈവർ താൽക്കാലികമായി പുറത്തുപോകുന്ന സമയം നോക്കി റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷകളിൽ കയറി ഡാഷ് ബോക്‌സിൽ നിന്ന് പണം മോഷ്ടിച്ചിരുന്ന യുവാവിനെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ചിറ്റാരിക്കൽ ആയന്നൂരിലെ പൊൻ മലക്കുന്നേൽ ഷൈജു ജോസഫ് (34) ആണ് പിടിയിലായത്. ഇയാൾക്കെതിരെ കണ്ണൂർ കാസർകോട് ജില്ലകളിലായി 17-ഓളം മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. മാലൂർ മല്ലന്നൂരിലെ പി. വിജിത്ത് നൽകിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം കെ.എൽ. 58 എൻ. 4775 നമ്പർ ഓട്ടോറിക്ഷയുമായി തലശ്ശേരിയിലെത്തിയ

ഡ്രൈവറില്ലാത്ത നേരം നോക്കി നിർത്തിയിട്ട ഓട്ടോറിക്ഷകളിൽ കയറി മോഷണം നടത്തുന്ന യുവാവ് തലശ്ശേരിയിൽ പിടിയിൽ Read More »

ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎ വിതരണ ശൃംഖലയിലെ രണ്ട് പേർ തളിപ്പറമ്പിൽ പോലീസ് പിടിയിൽ

കണ്ണൂർ: ലഹരിമരുന്നിനെതിരെ പോലീസ് നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായി ‘ഓപ്പറേഷൻ തൂഫാൻ’ (Operation Toofan) പദ്ധതിയിലൂടെ എംഡിഎംഎ വിതരണ ശൃംഖലയിലെ രണ്ട് പ്രധാനികളെ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പിൽ വെച്ചാണ് ഇവരെ പോലീസ് സംഘം പിടികൂടിയത്. പരിയാരം പുളിയൂൽ സ്വദേശി പി. സുനേഷ്, മാട്ടൂൽ നോർത്ത് കക്കാടൻചാലിലെ എൻ. നിസാർ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ ജൂൺ 6-ന് മാട്ടൂലിൽ വെച്ച് വൻതോതിൽ എംഡിഎംഎ പിടികൂടിയ കേസുമായി ബന്ധപ്പെട്ടാണ് ഈ അറസ്റ്റ്. ഈ കേസിൽ നിലവിൽ റിമാൻഡിൽ

ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎ വിതരണ ശൃംഖലയിലെ രണ്ട് പേർ തളിപ്പറമ്പിൽ പോലീസ് പിടിയിൽ Read More »

2019ലും 2024ലും പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായി; വയനാട് തുരങ്ക പാതക്ക് പാരിസ്ഥിതികാനുമതി നൽകിയതിൽ ദുരൂഹത

വയനാട്: വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതികാനുമതി നൽകിയ റിപ്പോർട്ടിൽ വൈരുദ്ധ്യമെന്ന് വിമർശനം. മണ്ണിടിച്ചിലിന് സാധ്യതയുള്ള അതീവ ദുർബല ഭൂപ്രദേശത്തിലൂടെയാണ് പാത കടന്നുപോകുന്നതെന്ന് റിപ്പോർട്ടിലുണ്ട്. 2019ലും 2024ലും പ്രദേശത്ത് വലിയ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ടെന്ന് 2025 ൽ നൽകിയ പാരിസ്ഥിതികാനുമതി റിപ്പോർട്ടിൽ പറയുന്നു. അനുമതി നൽകിയ യോഗത്തിൽ മൂന്ന് അംഗങ്ങൾ പങ്കെടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നിർമ്മാണ ഘട്ടത്തിൽ പാറ തുരക്കുമ്പോഴുണ്ടാകുന്ന സ്ഫോടനങ്ങൾ മണ്ണിടിച്ചിലിന് കാരണമാകുമെന്നും പറയുന്നുണ്ട്. ഇത് ദുരന്തത്തിലേക്ക് നയിച്ചേക്കാമെന്നും ഗൗരവമായി ചൂണ്ടിക്കാട്ടുന്നതാണ് റിപ്പോർട്ട്. അതീവ പാരിസ്ഥിക ദുർബലമായ പ്രദേശങ്ങളിലൂടെയാണ് പാത കടന്നുപോകുന്നതെന്നും

2019ലും 2024ലും പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായി; വയനാട് തുരങ്ക പാതക്ക് പാരിസ്ഥിതികാനുമതി നൽകിയതിൽ ദുരൂഹത Read More »

പൊന്നാനി ബലാത്സംഗക്കേസ്: കേസെടുക്കാൻ നിർദ്ദേശം; എസ്പി, ഡിവൈഎസ്‌പി, എസ്എച്ച്ഒ എന്നിവർ പ്രതികൾ

മലപ്പുറം: പൊന്നാനി ബലാത്സംഗ കേസിൽ കേസെടുക്കാൻ നിർദ്ദേശം നൽകി പൊന്നാനി മജിസ്ട്രേറ്റ് കോടതി. മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രതിയാകും. അതിജീവിതയുടെ പരാതിയിലാണ് നടപടി. മലപ്പുറം മുൻ എസ്‌പി സുജിത് ദാസ്, ഡിവൈഎസ്പി വി വി ബെന്നി, എസ്‌എച്ച്‌ഒ വിനോദ് വലിയാറ്റൂർ എന്നിവർ പ്രതികളാകും. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം നടത്തും. സുപ്രീംകോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം. 2022 ജനുവരിയിലാണ് അതിജീവിതയുടെ പരാതിക്ക് ആധാരമായ കുറ്റകൃത്യം നടന്നത്. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കേസിൽ

പൊന്നാനി ബലാത്സംഗക്കേസ്: കേസെടുക്കാൻ നിർദ്ദേശം; എസ്പി, ഡിവൈഎസ്‌പി, എസ്എച്ച്ഒ എന്നിവർ പ്രതികൾ Read More »

നവവധു ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം : നവവധു ജീവനൊടുക്കിയ നിലയിൽ. തിരുവനന്തപുരം വർക്കലയിൽ ആണ് സംഭവം. റാത്തിക്കൽ സ്വദേശിനി നാസിയയാണ് (19) മരിച്ചത്. ഇന്നലെ വൈകുന്നേരം ആണ് കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചത്. രണ്ട് മാസം മുൻപാണ് നാസിയയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞു 13 ദിവസം കഴിഞ്ഞപ്പോൾ നാസിയയുടെ ഭർത്താവ് അൻസർ ഗൾഫിലേക്ക് മടങ്ങി പോയി. വിവാഹം കഴിഞ്ഞ് രണ്ടുമാസം മാത്രമായതിനാൽ ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടക്കും. സംഭവത്തിൽ

നവവധു ജീവനൊടുക്കിയ നിലയിൽ Read More »

Scroll to Top