New Media Channel

പത്തനംതിട്ടയിൽ ലിഫ്റ്റിൽ തല കുടുങ്ങി വീട്ടുടമസ്ഥൻ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ ലിഫ്റ്റിൽ തല കുടുങ്ങി വീട്ടുടമസ്ഥൻ മരിച്ചു. കടമ്മനിട്ട കല്ലേലിമുക്കിലാണ് സംഭവം നടന്നത്. 75കാരനായ മാത്തുക്കുട്ടിയാണ് മരിച്ചത്. വീട്ടിലെ ലിഫ്റ്റിലാണ് ഇദ്ദേഹം കുടുങ്ങിയത്‌. ഫയർഫോഴ്‌സ് എത്തിയെങ്കിലും മാത്തുക്കുട്ടിയുടെ ജീവൻ നഷ്ടമായിരുന്നു. ഇന്ന് രാവിലെയോടെയാണ് സംഭവം നടന്നത്. ശാരീരിക പരിമിതിയുള്ള വ്യക്തിയാണ് മാത്തുക്കുട്ടി. വീട്ടിൽ നിന്നും റോഡിലേക്ക് ഇറങ്ങുന്നതിനായി വീടിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള ലിഫ്റ്റിലാണ് തല കുടുങ്ങിയത്. മാത്തുക്കുട്ടിയും ഭാര്യയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.

പത്തനംതിട്ടയിൽ ലിഫ്റ്റിൽ തല കുടുങ്ങി വീട്ടുടമസ്ഥൻ മരിച്ചു Read More »

സ്വർണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്. നിലവിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,245 രൂപയും പവന് 1,05,960 രൂപയുമായി. കഴിഞ്ഞ ദിവസം സ്വർണവിലയിൽ വമ്പൻ ഇടിവാണ് റിപ്പോർട്ട് ചെയ്തത്. 22 കാരറ്റ് സ്വർണം ഒരു പവന് 1000 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 1,06,520 രൂപയിലേക്ക് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും ഇടിവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ കുറച്ചു

സ്വർണവില വീണ്ടും കുറഞ്ഞു Read More »

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വയനാട്: കള്ളാടിയിലെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചെലവും സർക്കാർ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ സാഹചര്യം മന്ത്രിസഭാ യോഗം വിലയിരുത്തിയെന്നും കരാർ കമ്പനി നിർദേശം പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മരിച്ച അന്യസംസ്ഥാന തൊഴിലാളികളുടെ മൃതദേഹം സ്വദേശത്തേക്ക് എത്തിക്കും. കേന്ദ്രം നിർമ്മാണത്തിന് അനുമതി കൊടുത്തപ്പോൾ 50 നിബന്ധനകൾ പറഞ്ഞിരുന്നു. അത് പാലിക്കപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കും. മണ്ണ് നീക്കം ചെയ്യാത്തതിൽ ഗുരുതര പാളിച്ചകൾ

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ Read More »

കള്ളാടി മണ്ണിടിച്ചിൽ ദുരന്തബാധിത പ്രദേശം മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് സന്ദർശിക്കും

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തബാധിത പ്രദേശം മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് സന്ദർശിക്കും. നാല് സോണുകളായി തിരിച്ച് കാണാതായ അഞ്ച് പേർക്കായുള്ള തിരച്ചിൽ തുടരും. സുരക്ഷ മുൻനിർത്തി ദുരന്തബാധിത മേഖലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. മണ്ണിടിച്ചിലിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. കള്ളാടി ദുരന്തഭൂമിയിൽ ഇന്ന് രാവിലെ മുതൽ എൻ.ഡി.ആർ.എഫിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിക്കും. ദുരന്തബാധിത പ്രദേശം നാല് സോണുകളാക്കി തിരിച്ചാണ് എൻ.ഡി.ആർ.എഫ്, ഫയർഫോഴ്‌സ്, സിവിൽ ഡിഫൻസ് സംഘങ്ങൾ പരിശോധന നടത്തുക. റവന്യൂ മന്ത്രി എ.പി.

കള്ളാടി മണ്ണിടിച്ചിൽ ദുരന്തബാധിത പ്രദേശം മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് സന്ദർശിക്കും Read More »

റേഷൻ കടകളിൽ ഇനി സ്മാർട്ട് സംവിധാനം; കള്ളത്തൂക്കത്തിന് പൂട്ടിടാൻ ഇലക്ട്രോണിക് ത്രാസ് വരുന്നു

തിരുവനന്തപുരം: റേഷൻ വിതരണത്തിൽ കള്ളത്തൂക്കത്തിനും ക്രമക്കേടുകൾക്കും വിരാമമിടാൻ സംസ്ഥാനത്ത് പുതിയ സംവിധാനം ഒരുങ്ങുന്നു. അർഹരായ ഗുണഭോക്താക്കൾക്ക് കൃത്യമായ അളവിൽ ഭക്ഷ്യധാന്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ റേഷൻ കടകളിലും ഇലക്ട്രോണിക് ത്രാസ് നിർബന്ധമാക്കാനാണ് തീരുമാനം. ഇ-പോസ് സംവിധാനവുമായി ഇത് ബന്ധിപ്പിച്ച് റേഷൻ വിതരണം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനൊപ്പം, റേഷൻ വിതരണ സോഫ്റ്റ്വേറിൽ ഗുണഭോക്താവിന്റെ ചിത്രം തെളിയുന്ന രീതിയിൽ കടകളെ ആധുനികവത്കരിക്കാനും പദ്ധതിയുണ്ട്. ഇതിലൂടെ യഥാർഥ ഗുണഭോക്താവിന് തന്നെയാണ് റേഷൻ ലഭിക്കുന്നതെന്ന് കൂടുതൽ കൃത്യതയോടെ ഉറപ്പാക്കാനാകും.

റേഷൻ കടകളിൽ ഇനി സ്മാർട്ട് സംവിധാനം; കള്ളത്തൂക്കത്തിന് പൂട്ടിടാൻ ഇലക്ട്രോണിക് ത്രാസ് വരുന്നു Read More »

ട്രെയിൻ യാത്രക്കിടയിൽ പനയാൽ സ്വദേശിയുടെ ഫോണും പണവും കവർന്നു; പിന്നിൽ കാവി മുണ്ട് ധരിച്ച് കാലിൽ മുറിവ് കെട്ടിവച്ച് എത്തിയ ആൾ

കാസർകോട്: ട്രെയിൻ യാത്രക്കിടയിൽ ബേക്കൽ, പനയാൽ സ്വദേശിയുടെ ഫോണും പണവും കവർച്ച പോയി. പനയാൽ, ദേവൻപൊടിച്ച പാറയിലെ കെ. റികേഷി(18)ൻ്റെ പരാതിയിൽ കോഴിക്കോട് റെയിൽവെ പൊലീസ് കേസെടുത്തു. ജൂലായ് അഞ്ചിന് കാസർകോട് നിന്ന് എറണാകുളത്തേക്കുള്ള മംഗള എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു റികേഷ്. പിറകിലെ ജനറൽ കമ്പാർട്ട്മെൻ്റിലാണ് യാത്ര ചെയ്‌തിരുന്നത്. ഇതിനിടയിൽ ചാർജ്ജ് ചെയ്യാൻ വച്ചിരുന്ന 18000 രൂപ വില വരുന്ന മൊബൈൽ ഫോണും കവറിൽ സൂക്ഷിച്ചിരുന്ന 1000 രൂപയുമാണ് നഷ്ടമായത്. ട്രെയിൻ കോഴിക്കോട് എത്തിയപ്പോഴായിരുന്നു മോഷണ വിവരം അറിഞ്ഞത്.

ട്രെയിൻ യാത്രക്കിടയിൽ പനയാൽ സ്വദേശിയുടെ ഫോണും പണവും കവർന്നു; പിന്നിൽ കാവി മുണ്ട് ധരിച്ച് കാലിൽ മുറിവ് കെട്ടിവച്ച് എത്തിയ ആൾ Read More »

വയനാട് മണ്ണിടിച്ചിലിൽ നാല് മരണം; മരണ മുഖത്ത് നിന്ന് അത്ഭുത രക്ഷപ്പെടൽ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

വയനാട്: വയനാട് കള്ളാടിയിൽ നാല് പേരുടെ മരണത്തിനിടെയാക്കിയ മണ്ണിടിച്ചിലിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മണ്ണിടിച്ചിലിൽ നിന്ന് അഞ്ച് പേർ തലനാരിഴ്ക്ക് രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിൽ മരണസംഖ്യ ഉയരുമെന്നാണ് റിപ്പോർട്ട്. നിലവിൽ നാല് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരിച്ചവർ അതിഥി തൊഴിലാളികളാണ്. തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് നിരങ്ങിവന്നാണ് അപകടമുണ്ടായത്. മണ്ണിനടിയിൽ എത്രപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. പരിക്കേറ്റ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് പേരെ

വയനാട് മണ്ണിടിച്ചിലിൽ നാല് മരണം; മരണ മുഖത്ത് നിന്ന് അത്ഭുത രക്ഷപ്പെടൽ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത് Read More »

ബുള്ളറ്റിൽ എംഡിഎംഎ കടത്ത്; തൃക്കരിപ്പൂരിൽ രണ്ട് യുവാക്കൾ പിടിയിൽ, പിടിയായ മുനീർ ജില്ലയിലെ മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ പ്രധാനി

കാസർകോട്: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ചന്തേര പൊലീസ് തൃക്കരിപ്പൂരിൽ നടത്തിയ റെയ്‌ഡിൽ 1.20 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. മാടക്കാൽ സ്വദേശി എം കെ മുനീർ(39), പയ്യന്നൂർ കവ്വായി സ്വദേശി മുഹമ്മദ് സാജിദ്(35) എന്നിവരാണ് പിടിയിലായത്. എസ്ഐ എം അജ്‌മലിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാത്രി പത്തോടെ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. തൃക്കരിപ്പൂർ ഷാബാ ഷെട്ടി റോഡ് ജംങ്ഷനിൽ ബുള്ളറ്റിൽ സഞ്ചരിക്കവേ പ്രതികൾ പൊലീസിനെ കണ്ട് തിരിച്ചുപോകാൻ ശ്രമിച്ചു. പൊലീസ് ഇരുവരെയും പിന്തുടർന്ന് പിടികൂടി.

ബുള്ളറ്റിൽ എംഡിഎംഎ കടത്ത്; തൃക്കരിപ്പൂരിൽ രണ്ട് യുവാക്കൾ പിടിയിൽ, പിടിയായ മുനീർ ജില്ലയിലെ മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ പ്രധാനി Read More »

വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം മണ്ണിടിച്ചില്‍: നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം മണ്ണിടിച്ചില്‍. വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. തുരങ്കപാതക്കായി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ഭിത്തി പൂര്‍ണമായും തകര്‍ന്നു. കഴിഞ്ഞ മണിക്കൂറിലായി കനത്ത മഴയായിരുന്നു ഇവിടെ അനുഭവപ്പെട്ടിരുന്നത്. എന്‍ഡിആര്‍എഫ് സംഘത്തോട് സംഭവസ്ഥലത്തേക്ക് പുറപ്പെടാന്‍ മന്ത്രി ടി സിദ്ദിഖ് നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിട്ടുണ്ട്. വാഹനങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞിട്ടില്ല. തുരങ്കപാതയില്‍ നിര്‍മാണ് നടക്കുന്നതിനാല്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന സംശയമുണ്ട്. കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു. രണ്ടു പേരെ ആശുപത്രിയിലെത്തിച്ചു. ഇവരുടെ പരുക്ക് ?ഗുരുതരല്ല. തുടര്‍ച്ചയായ

വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം മണ്ണിടിച്ചില്‍: നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു Read More »

ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ചു; മലയാളി മെഡിക്കൽ വിദ്യാർഥിനി ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ടു; മലപ്പുറം സ്വദേശി അറസ്റ്റിൽ

മലയാളി മെഡിക്കൽ വിദ്യാർഥിനി ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശി സാവരിയ (22)യാണ് കൊല്ലപ്പെട്ടത്. സഹപാഠി ലാപ്ടോപ്പ് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. പെരിന്തൽമണ്ണ സ്വദേശിയായ സദറുൽ അനം ഉസ്ബക്കിസ്ഥാനിൽ അറസ്റ്റിലായി. പെരിന്തൽമണ്ണ സ്വദേശിയായ സദറുൽ അനം (23) ആണ് അറസ്റ്റിലായത്. ഉസ്ബക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളാണ് ഇരുവരും. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം ഡൽഹിയിൽ എത്തിച്ചു.കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ ലാപ്ടോപ്പ് ഉപയോഗിച്ച് സാവരിയയുടെ തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മൂന്ന് ദിവസം മുൻപാണ്

ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ചു; മലയാളി മെഡിക്കൽ വിദ്യാർഥിനി ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ടു; മലപ്പുറം സ്വദേശി അറസ്റ്റിൽ Read More »

Scroll to Top