New Media Channel

ഫിക്സഡ് ചാര്‍ജ് ഉയര്‍ന്നേക്കും, രാത്രിയില്‍ വൈദ്യുതി ഉപയോഗിച്ചാല്‍ കൂടുതല്‍ ചെലവ്; കെഎസ്‌ഇബിയുടെ പുതിയ താരിഫ് നീക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോക്താക്കളെ ബാധിക്കുന്ന പുതിയ താരിഫ് പരിഷ്കരണത്തിനുള്ള നടപടികള്‍ ആരംഭിച്ച്‌ കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്‌ഇബി). 2027 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയന്ത്രണ കാലയളവിലേക്കുള്ള (2027-2032) വൈദ്യുതിനിരക്ക് നിശ്ചയിക്കുന്നതിനായുള്ള പ്രാഥമിക നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. എനർജി ചാർജില്‍ വലിയ വർധന പ്രതീക്ഷിക്കപ്പെടുന്നില്ലെങ്കിലും ഫിക്സഡ് ചാർജില്‍ നേരിയ വർധനയുണ്ടാകുമെന്നാണ് സൂചന. പുതിയ നിരക്ക് നിർദേശങ്ങള്‍ തയ്യാറാക്കുന്നതിനായി വിവിധ വിഭാഗങ്ങളില്‍ നിന്ന് റിപ്പോർട്ടുകള്‍ കെഎസ്‌ഇബി തേടിയിട്ടുണ്ട്. നിരക്കുവർധന സംബന്ധിച്ച അപേക്ഷ നവംബറിന് മുമ്പായി സമർപ്പിക്കണമെന്നാണ് […]

ഫിക്സഡ് ചാര്‍ജ് ഉയര്‍ന്നേക്കും, രാത്രിയില്‍ വൈദ്യുതി ഉപയോഗിച്ചാല്‍ കൂടുതല്‍ ചെലവ്; കെഎസ്‌ഇബിയുടെ പുതിയ താരിഫ് നീക്കം Read More »

ഇടിവ് തുടർന്ന് പൊന്ന്! ഇന്നത്തെ സ്വർണവില അറിയാം

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് 1000 രൂപയും ഗ്രാമിന് 125 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവന് 1,06,520 രൂപയും ഗ്രാമിന് 13,315 രൂപയുമാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ദിവസവും സ്വർണവില കുറഞ്ഞിരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 14,526 രൂപയും, പവന് 1,16,208 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 10,894 രൂപയും പവന് 87,152 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 250 രൂപയും കിലോഗ്രാമിന് 2,50,000 രൂപയുമാണ് ഇന്നത്തെ

ഇടിവ് തുടർന്ന് പൊന്ന്! ഇന്നത്തെ സ്വർണവില അറിയാം Read More »

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഇടപെട്ട് മന്ത്രി

കൽപ്പറ്റ: താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരത്തിനായി ഇടപെട്ട് മന്ത്രി ടി സിദ്ദിഖ്ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട്, വയനാട് കളക്ടർമാർക്ക് സംയുക്തമായി നിർദേശം നൽകിയതായി മന്ത്രി അറിയിച്ചിരുന്നു. കുരുക്കഴിക്കാൻ സുപ്രധാന തീരുമാനങ്ങളാണുണ്ടായിരിക്കുന്നത്. സുഗമമായി യാത്ര ചെയ്യാനുള്ള സൗകര്യം ഒരാഴ്‌ചയ്ക്കുള്ളിൽ ഒരുക്കും. ചുരത്തിൽ ആർആർടി രൂപീകരിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ക്രെയിൻ സർവീസ് ആരംഭിക്കും. ചുരത്തിൽ കൺട്രോൾ റൂമുകൾ തുറക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. ചുരം 6, 7, 8 വളവുകളിലെ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പ്രത്യേകം യോഗം ചേരുമെന്നും ടി സിദ്ദിഖ്

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഇടപെട്ട് മന്ത്രി Read More »

തീരദേശ ന്യൂനമർദ്ദ പാത്തി; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ സാധ്യത; യെലോ അലർട്ട്

തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ മഴ കനക്കുന്നു. അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്ക് പുറമേ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് നാളെയും മഴ മുന്നറിയിപ്പ്

തീരദേശ ന്യൂനമർദ്ദ പാത്തി; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ സാധ്യത; യെലോ അലർട്ട് Read More »

മലയാളികൾക്ക് ആശ്വാസം, ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകൾ എത്തും; വമ്പൻ പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി

ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകൾ അധികമായി സർവീസ് നടത്തുമെന്ന പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ നിന്നും കേരളത്തിലേക്ക് സ്പെഷ്യൽ സർവീസുകളുണ്ടായേക്കും. ഇത് സംബന്ധിച്ച അറിയിപ്പ് വൈകാതെ പ്രതീക്ഷിക്കാം. ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് കൂടുതൽ സർവീസ്. പ്രത്യേക ട്രെയിനുകളുടെ സർവീസ് സമയക്രമം, റൂട്ടുകൾ, സ്റ്റോപ്പുകൾ എന്നിവയുടെ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ഓണക്കാലത്ത് നാട്ടിലേക്ക് വരുന്ന മലയാളികൾക്ക് ഏറെ ആശ്വാസമാകും സ്പെഷൽ ട്രെയിനുകളുടെ പ്രഖ്യാപനം. ഓണത്തിന് സ്പെഷ്യൽ ട്രെയിനുകൾ

മലയാളികൾക്ക് ആശ്വാസം, ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകൾ എത്തും; വമ്പൻ പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി Read More »

വാഹനാപകടത്തിൽ മരിച്ച മൂന്ന് വയസുകാരി ഋതുവേദയുടെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു

തിരുവനന്തപുരം: അമ്പൂരിയിൽ വാഹനാപകടത്തിൽ മരിച്ച മൂന്ന് വയസുകാരി ഋതുവേദയുടെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു. അനുപ്രസാദിന്റെ ഭാര്യ നിഷയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇവരെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു മൂന്നുവയസുകാരിയുടെ മരണത്തിന് ഇടയാക്കിയ ദാരുണ സംഭവം. വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തിലെ മൂന്ന് വയസ്സുകാരിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു. അമ്പൂരി കുമ്പിച്ചൽകടവ് പാലത്തിൽ വെച്ചായിരുന്നു അപകടം. കുടുംബത്തോടൊപ്പം പാലം കാണാൻ എത്തിയതായിരുന്നു മൂന്ന് വയസ്സുകാരി. കുട്ടിയുടെ കുടുംബം എത്തിയ വാഹനത്തിന്റെ ഹാൻഡ് ബ്രേക്കിന്റെ പ്രശ്‌നം മൂലം മുന്നോട്ട്

വാഹനാപകടത്തിൽ മരിച്ച മൂന്ന് വയസുകാരി ഋതുവേദയുടെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു Read More »

മലപ്പുറത്ത് പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

മലപ്പുറം: പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം. കാരാട് സെക്ഷൻ ഓഫീസിലെ ലൈൻമാൻ സുരേഷ് ബാബുവാണ് മരിച്ചത്. വിരിപ്പാടം ഇടശ്ശരികോളിലാണ് സംഭവം. ലൈൻ അഴിച്ച് മാറ്റുന്നതിടെ ഒരുവശത്തേക്ക് ചെരിഞ്ഞ പോസ്റ്റ് സമീപത്തെ മതിലിലേക്ക് ഒടിഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

മലപ്പുറത്ത് പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം Read More »

വിനോദസഞ്ചാരികൾ മൂന്നാറിലേക്കുള്ള യാത്രകൾ പരമാവധി ജില്ലാ കലക്ടർ ഒഴിവാക്കണമെന്ന്

ഇടുക്കി: കനത്ത മഴയെ തുടർന്ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ വിനോദസഞ്ചാരികൾ മൂന്നാറിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് ഇടുക്കി അഭ്യർത്ഥിച്ചു. കഴിഞ്ഞദിവസം മൂന്നാർ സിഎസ്ഐ പള്ളിക്ക് സമീപം വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തിലാണ് വിനോദസഞ്ചാരികളുടെ സുരക്ഷ മുൻനിർത്തി കലക്ടറുടെ നിർദ്ദേശംമണ്ണിടിച്ചിലിനെ തുടർന്ന് കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ സിഎസ്ഐ പള്ളിക്ക് സമീപമുള്ള റോഡിൽ നിലവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം തന്നെയുണ്ടായ മണ്ണൊലിപ്പിൽ സമീപത്തെ ഒരു കെട്ടിടത്തിന് വിള്ളൽ വീണതായും കണ്ടെത്തി. അപകടസാധ്യത കണക്കിലെടുത്ത് ഈ കെട്ടിടത്തിൽ

വിനോദസഞ്ചാരികൾ മൂന്നാറിലേക്കുള്ള യാത്രകൾ പരമാവധി ജില്ലാ കലക്ടർ ഒഴിവാക്കണമെന്ന് Read More »

ചോദ്യപേപ്പറിൽ തന്നെ ഉത്തരവും, കേരള സർവ്വകലാശാലക്ക് ഗുരുതര പിഴവ്; പരിശോധിക്കുമെന്ന് പരീക്ഷാ കൺട്രോളർ, വിശദീകരണം തേടി

തിരുവനന്തപുരം: കേരള സർവ്വകലാശാലയുടെ പരീക്ഷാ ചോദ്യപേപ്പറിൽ ഗുരുതര പിഴവ്. ചോദ്യപേപ്പറിൽ തന്നെ ഉത്തരവും പ്രിന്റ് ചെയ്തുവന്നു. ഇന്ന് നടന്ന ബിഎസ്‌സി രണ്ടാം സെമസ്റ്റർ സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പറിൽ ആണ് പിഴവ് കണ്ടെത്തിയത്. അഞ്ചാം ചോദ്യത്തിനൊപ്പം ആണ് ഉത്തരവും പ്രിൻ്റ് ചെയ്‌തത്. സംഭവം പരിശോധിക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. ബോർഡ് ഓഫ് എക്സാമിനേഷനോട് വിശദീകരണം തേടുകയും ചെയ്തു.

ചോദ്യപേപ്പറിൽ തന്നെ ഉത്തരവും, കേരള സർവ്വകലാശാലക്ക് ഗുരുതര പിഴവ്; പരിശോധിക്കുമെന്ന് പരീക്ഷാ കൺട്രോളർ, വിശദീകരണം തേടി Read More »

നഴ്സിങ് പ്രവേശനം ഹയർ സെക്കൻഡറിക്കാർക്ക് അപേക്ഷിക്കാം

ആരോഗ്യ വകുപ്പിൻ്റെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും കീഴിലുള്ള സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി (GNM), ഓക്സിലറി നഴ്സിങ് ആൻഡ് മിഡ്‌വൈഫറി (ANM) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 23 വരെ ഓൺലൈനായി അപേക്ഷ നൽകാം. ജി എൻ എം, എ എൻ എം എന്നീ കോഴ്സുകൾക്ക് ഒരു അപേക്ഷ മതി. അപേക്ഷ സമർപ്പിക്കുമ്പോൾ താൽപ്പര്യമുള്ള കോഴ്‌സുകൾ തിരഞ്ഞെടുക്കാം. ജിഎൻഎം കോഴ്‌സിന് ഹയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ കുറഞ്ഞത് 40 ശതമാനം മാർക്കോടെ

നഴ്സിങ് പ്രവേശനം ഹയർ സെക്കൻഡറിക്കാർക്ക് അപേക്ഷിക്കാം Read More »

Scroll to Top