കുമ്പളയിലെ ടോൾ പിരിവ് കേന്ദ്ര അനുമതിയില്ലാതെ; നാളെ യൂസർഫീ പിരിക്കുന്നത് തടയുമെന്ന് ആക്ഷൻ കമ്മിറ്റി
കാസർകോട്: കുമ്പള ടോൾ പ്ലാസയിൽ നാളെ മുതൽ വാഹനങ്ങളിൽ നിന്ന് യൂസർ ഫീ പിരിക്കാനുള്ള നീക്കത്തിനെതിരെ ആക്ഷൻ കമ്മിറ്റി രംഗത്ത്. കേന്ദ്ര അനുമതി ഇല്ലാതെയുള്ള പിരിവ് അനുവദിക്കില്ലെന്നും നാളെ യൂസർഫീ വാങ്ങുന്നത് തടയുമെന്നും ആക്ഷൻ കമ്മിറ്റി അറിയിച്ചു. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ആരിക്കാടി കെപി റിസോർട്ടിൽ ചേർന്ന ആക്ഷൻ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ബുധനാഴ്‌ച രാവിലെ 8 മണിമുതൽ യൂസഫീ പിരിക്കുമെന്ന് അധികൃതർ പത്ര പരസ്യത്തിൽ അറിയിച്ചിരുന്നു. സമരസമിതിയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ പരിഗണനയിലിരിക്കെയാണ് […]









