New Media Channel

പ്രധാനമന്ത്രിക്കെതിരെ അപകീർത്തി സന്ദേശം ; പയ്യന്നൂർ പൊലീസ് കേസെടുത്തു

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെ ടുത്തുന്നതും നാട്ടിൽ കലഹമു ണ്ടാക്കുന്നതുമായ വാട്‌സ്ആപ്പ് സന്ദേശം പ്രചരിപ്പിച്ചതിന് പയ്യന്നൂർ പോലീസ് കേസെടുത്തു. നൊസ്റ്റാൾജിയ എന്ന ഗ്രൂപ്പിനെ തിരെയാണ് കേസ്. കുണിയൻ കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പാണിത്. കഴിഞ്ഞ ഒമ്പതിനാണ് ഈ ഗ്രൂപ്പിൽ അപകീർത്തി സന്ദേശം പ്രചരിപ്പിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോറോം നോർത്ത് പനക്കീൽ ഹൗസിൽ ബാലകൃഷ്‌ണൻ നൽകിയ പരാതിയിലാണ് കേസെടുത്തത്.

പ്രധാനമന്ത്രിക്കെതിരെ അപകീർത്തി സന്ദേശം ; പയ്യന്നൂർ പൊലീസ് കേസെടുത്തു Read More »

ഭർത്താവിനൊപ്പം ഡാമിൽ കുളിക്കാൻ പോയ യുവതി മുങ്ങി മരിച്ചനിലയിൽ

തിരുവനന്തപുരം: ഭർത്താവിനൊപ്പം ഡാമിൽ കുളിക്കാൻ പോയ യുവതി മുങ്ങി മരിച്ചനിലയിൽ. പന്ത കാഞ്ചിമൂട് നിതിൻ ഭവനിൽ നിതിൻ്റെ ഭാര്യ സിമി (24) ആണ് മരിച്ചത്. ബുധനാഴ്‌ച ഉച്ചയ്ക്ക് നെയ്യാർ ഡാമിലാണ് സംഭവം. നെയ്യാർ ഡാമിനടുത്തുള്ള വീട്ടിൽ നിന്നു നിതിനൊപ്പം കുളിക്കാൻ പോയതായിരുന്നു സിമി. ഇതിനിടെ സോപ്പ് എടുക്കാൻ മറന്നുപോയതിനാൽ നിതിൻ തിരികെ വീട്ടിലേക്ക് പോയി. മടങ്ങി വന്നപ്പോൾ സിമിയെ കാണാനില്ലായിരുന്നുവെന്ന് നിതിൻ പൊലീസിനോട് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നെയ്യാർ ഡാമിന് സമീപത്ത് വീണ് കിടക്കുന്ന നിലയിൽ

ഭർത്താവിനൊപ്പം ഡാമിൽ കുളിക്കാൻ പോയ യുവതി മുങ്ങി മരിച്ചനിലയിൽ Read More »

തൃശൂർ ചിമ്മിനിയിൽ കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചർ മരിച്ചു

തൃശൂർ: ചിമ്മിനി വനത്തിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ചു. എച്ചിപ്പാറ ഉന്നതിയിലെ മലയൻ വീട്ടിൽ കുമാറാണ് (42) മരിച്ചത്. ഉൾക്കാട്ടിൽ വിറകുതോട് ഭാഗത്ത് വച്ചാണ് സംഭവം. ഇന്ന് രാവിലെ വിറകുതോട് ഭാഗത്ത് ഫയർലൈൻ ജോലിക്കിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. കൂടെയുണ്ടായിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനും രണ്ട് വാച്ചർമാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

തൃശൂർ ചിമ്മിനിയിൽ കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചർ മരിച്ചു Read More »

കണ്ണൂരിൽ വയോധികയായ മാതാവിൻ്റെ കഴുത്തിൽ കത്തിവെച്ച് രണ്ടര പവൻ മാല കവർന്ന കേസിൽ മകൻ ഇടുക്കിയിൽ പിടിയിൽ

അടുക്കളയിലായിരുന്ന വയോധികയായ മാതാവിൻ്റെ കഴുത്തിൽ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി രണ്ടര പവൻ്റെ മാല പൊട്ടിച്ചു കടന്ന മകനെ ഇടുക്കിയിൽ വെച്ച് പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തു. വെള്ളോറ എടോളിയിലെ കല്ലറക്കൽ വട്ടക്കാവുങ്കൽ ഹൗസിലെ ഡെൻസി ജോയി (45)യെയാണ് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പയ്യന്നൂർ ഡിവൈ.എസ്.പി. പി.എൽ ഷൈജുവിൻറെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഈ മാസം രണ്ടിന് രാവിലെ 10.30ന് എടോളിയിലെ വീട്ടിൽ വെച്ചാണ് എൽസി ജോയി (69) യുടെ

കണ്ണൂരിൽ വയോധികയായ മാതാവിൻ്റെ കഴുത്തിൽ കത്തിവെച്ച് രണ്ടര പവൻ മാല കവർന്ന കേസിൽ മകൻ ഇടുക്കിയിൽ പിടിയിൽ Read More »

കൊട്ടാരക്കരയിൽ പൊതുസ്ഥലത്ത് നഗ്നതാ പ്രദർശനം; ആളെ കയ്യോടെ പൊക്കി ചോദ്യം ചെയ്‌ത്‌ പെൺകുട്ടി

കൊല്ലം: കൊട്ടാരക്കരയിൽ പൊതുസ്ഥലത്ത് നഗ്നതാ പ്രദർശനം നടത്തിയെ ആളെ കയ്യോടെ പൊക്കി ചോദ്യം ചെയ്‌ത്‌ പെൺകുട്ടി. സംഭവത്തിൽ പുനലൂർ സ്വദേശി ശിവപ്രസാദിനെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു.സ്ത്രീകളെ പിന്നാലെ നടന്ന് ശല്യം ചെയ്‌തതിനെതിരെയുള്ള വകുപ്പ് ചുമത്തിയാണ് കേസ്. ശിവകുമാറിനെ പെൺകുട്ടി ചോദ്യം ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ ലഭിച്ചു. കോളേജ് പരിസരത്തുവെച്ചാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്. മൂത്രമൊഴിക്കാൻ തോന്നിയപ്പോൾ വന്നതാണെന്നും വീഡിയോ പുറത്തുവിട്ടാൽ ജീവനൊടുക്കുമെന്നുമാണ് പ്രതി വീഡിയോയിൽ പറയുന്നത്.

കൊട്ടാരക്കരയിൽ പൊതുസ്ഥലത്ത് നഗ്നതാ പ്രദർശനം; ആളെ കയ്യോടെ പൊക്കി ചോദ്യം ചെയ്‌ത്‌ പെൺകുട്ടി Read More »

സിനിമയിൽ ബാലതാരമായി തിളങ്ങിയ ഹരിമുരളി വീട്ടിൽ മരിച്ച നിലയിൽ

കൊച്ചി: സിനിമയിൽ ബാലതാരമായി തിളങ്ങിയ ഹരിമുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂരിലെ വീട്ടിലായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. വിഎഫ്എക്സ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സിനിമയിൽ ബാലതാരമായി തിളങ്ങിയ ഹരിമുരളി വീട്ടിൽ മരിച്ച നിലയിൽ Read More »

മലപ്പുറത്ത് കാണാതായ 19കാരൻ്റെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ ; അന്വേഷണം തുടങ്ങി പൊലീസ്

കുരുവമ്പലത്തുനിന്ന് ചൊവ്വാഴ്‌ച രാവിലെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ. കുരുവമ്പലം പൊട്ടിപ്പാറ ഹൗസിലെ ബഷീറിൻ്റെ മകൻ മുഹമ്മദ് സിനാനെയാണ് (19) തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിലെ റസിഡൻഷ്യൽ ഏരിയയിലെ വിജനമായ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടത്. ചൊവ്വാഴ്‌ച മലപ്പുറത്തെ മഅദിൻ കോളജിലേക്ക് പോയ സിനാനെ പിന്നീട് കാണാതായതായി പിതാവ് കൊളത്തൂർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. അന്വേഷണം പുരോഗമിക്കവെയാണ് തിരുവനന്തപുരത്ത് മരിച്ചതായി കൊളത്തൂർ പൊലീസിന് വിവരം ലഭിക്കുന്നത്. തിരുവനന്തപുരത്ത് സി.സി.ടി.വി കേന്ദ്രീകരിച്ച അന്വേഷണത്തിൽ കുപ്പിയിൽ പെട്രോൾ

മലപ്പുറത്ത് കാണാതായ 19കാരൻ്റെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ ; അന്വേഷണം തുടങ്ങി പൊലീസ് Read More »

കാസർഗോഡ് ജില്ലാ റഗ്ബി അസോസിയേഷൻ മിനി സബ് ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പ് നടത്തി.

നീലേശ്വരം: ജില്ലാ റഗ്ബി അസോസിയേഷന്റെ നേത്യത്വത്തിൽ കടിഞ്ഞിമൂല ഗവൺമെന്റ് എൽ.പി.സ്കൂൾ ഗ്രൗണ്ടിൽ മിനി. സബ് ജൂനിയർ റഗ്ബി മൽസരം സംഘടിപ്പിച്ചു. ജില്ലാ ചാമ്പ്യൻഷിപ്പ് ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പറും ദേശീയ നീന്തൽ താരവും ആയ എംടി പി അഷ്റഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ റഗ്ബി വൈസ് പ്രസിഡണ്ട് വിശ്വാസ് പള്ളിക്കര അധ്യക്ഷയായി. നെഹ്റു കോളേജ് കായിക വിഭാഗം മേധാവി എം കെ സുധീഷ് മുഖ്യാതിഥിയായി. നഗരസഭ കൗൺസിലർ വിവി ജാനു . പി.ടി.എ പ്രസിഡണ്ട് വിനയരാജ് എന്നീ

കാസർഗോഡ് ജില്ലാ റഗ്ബി അസോസിയേഷൻ മിനി സബ് ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പ് നടത്തി. Read More »

‘എണ്ണവില ഇനി ഉയരും’, ഒരു കപ്പൽ പോലും ഹോർമുസ് കടലിടുക്കിലൂടെ കടത്തി വിടില്ലെന്ന് ഇറാൻ

ടെഹ്റാൻ: ഇറാൻ- അമേരിക്ക ഇസ്രായേൽ യുദ്ധം കൂടുതൽ കലുഷിതമാകുന്നതിനിടെ അന്താരാഷ്ട്ര വിപണിയിൽ അതിരൂക്ഷമായ രീതിയിൽ എണ്ണ വിലവർധന ഉണ്ടാകുമെന്ന് ഇറാൻ. ഹോർമുസ് കടലിടുക്കിലൂടെ എണ്ണ കപ്പലുകൾ കടത്തിവിടില്ലെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് വ്യക്തമാക്കി. അമേരിക്ക, ഇസ്രായേൽ അവരുടെ സഖ്യകക്ഷി രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകൾ തങ്ങൾ ലക്ഷ്യം വെക്കുമെന്നും ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് വക്താവ് വ്യക്തമാക്കി.മേഖലയിലെ അസ്ഥിരതയ്ക്ക് കാരണം അമേരിക്കയും ഇസ്രയേലുമാണെന്നും എണ്ണവില ബാരലിന് 200 ഡോളർ വരെ ഉയർന്നേക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. എണ്ണവില കൃത്രിമമായി കുറയ്ക്കാൻ

‘എണ്ണവില ഇനി ഉയരും’, ഒരു കപ്പൽ പോലും ഹോർമുസ് കടലിടുക്കിലൂടെ കടത്തി വിടില്ലെന്ന് ഇറാൻ Read More »

ജയിൽ വകുപ്പിൻ്റെ ഫുഡ് കൗണ്ടറുകളിൽ പ്രതിസന്ധി, വിഭവങ്ങളിൽ ചിലത് ഒഴിവാക്കി

തിരുവനന്തപുരം: പാചകവാതക പ്രതിസന്ധി സംസ്ഥാനത്തെ ജയിലുകളെയും ബാധിച്ചുതുടങ്ങി. പൂജപ്പുര സെൻട്രൽ ജയിൽ അടക്കം സംസ്ഥാനത്തെ വിവിധ ജയിലുകളെയാണ് പ്രതിസന്ധി ബാധിച്ചുതുടങ്ങിയത്. ഇതോടെ തടവുകാർ ഉണ്ടാക്കി പുറത്തുവിൽക്കുന്ന ഭക്ഷണങ്ങളിൽ ചിലത് ഒഴിവാക്കാനുള്ള തീരുമാനമെടുക്കാൻ ജയിൽ അധികൃതർ നിർബന്ധിതരായിരിക്കുകയാണ്. ഇതോടെ ജയിൽ വകുപ്പിൻ്റെ ഫുഡ് കൗണ്ടറുകളിൽ ലഭിക്കുന്ന ഭക്ഷണത്തിൽ കുറവ് വന്നുതുടങ്ങും. ഏജൻസികൾ പാചകവാത സിലിണ്ടറുകൾ കുറച്ചതോടെയാണ് ഭക്ഷണം ഉണ്ടാക്കിനൽകുന്നത് കുറയ്ക്കാൻ ജയിൽ അധികൃതർ തീരുമാനിച്ചത്. ഇതോടെ പുറത്തുവിൽക്കുന്ന ഭക്ഷണം ചപ്പാത്തിയും കറികളും മാത്രമായി ജയിൽ അധികൃതർ പരിമിതപ്പെടുത്തി. ഇനിയും

ജയിൽ വകുപ്പിൻ്റെ ഫുഡ് കൗണ്ടറുകളിൽ പ്രതിസന്ധി, വിഭവങ്ങളിൽ ചിലത് ഒഴിവാക്കി Read More »

Scroll to Top