വേടന്റെ പരിപാടിക്കിടെയുണ്ടായ തിരക്കിൽ ട്രെയിൻ തട്ടി മകൻ മരിച്ചു; മനോവിഷമത്തിൽ ജീവനൊടുക്കി ദമ്പതികൾ
കാസർകോട്: ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പൊയ്നാച്ചി പറമ്പിലാണ് സംഭവം. വേണുഗോപാൽ, ഭാര്യ സ്‌മിത എന്നിവരാണ് മരിച്ചത്. മുൻപ് ഇവരുടെ മകൻ ബേക്കലിൽ വേടൻ്റെ പരിപാടിക്കിടെ ട്രെയിൻ തട്ടി മരിച്ചിരുന്നു. മകൻ്റെ മരണത്തിന് പിന്നാലെ ഉണ്ടായ മാനസിക വിഷമമാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചത്. വീട്ടിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ഡിസംബർ 29നാണ് ശിവാനന്ദ് ട്രെയിൻ തട്ടി മരിച്ചത്.ബേക്കൽ ബീച്ച് ഫെസ്‌റ്റിൽ വേടന്റെ സംഗീതപരിപാടിക്കിടെ ഉണ്ടായ തിക്കിനും തിരക്കിനും പിന്നാലെ തൊട്ടടുത്ത റെയിൽവേ […]









