ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി. മറയൂർ കാന്തല്ലൂരിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിൽ. മുരുകന്റെ മരണം കാട്ടാന ആക്രമണത്തിലാണെന്ന് പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക റിപ്പോർട്ട്. ഇന്നലെയാണ് ചുരക്കുളം ഉന്നതിയിലെ മുരുകൻ മരിച്ചത്. മുരുകന്റെ മരണം കാട്ടാന ആക്രമണത്തിലല്ല എന്നായിരുന്നു വനംവകുപ്പിന്റെ വാദം. എന്നാൽ മുരുകന്റെ മുതുകിൽ കാട്ടാനയുടെ ചവിട്ട് ഏറ്റിട്ടുണ്ട്. വാരിയെല്ലുകളും ഒടിഞ്ഞിട്ടുണ്ട് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മൂന്നാർ ഡിവൈഎസ്പിയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ ബന്ധുക്കൾക്ക് 5 ലക്ഷം രൂപ വനംവകുപ്പ് കൈമാറാൻ തീരുമാനമായി. പണം നൽകിയാൽ മാത്രമേ മൃതദേഹം ഏറ്റുവാങ്ങുകയുളളൂ എന്നാണ് ബന്ധുക്കളുടെ നിലപാട്.
സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി; മറയൂരിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിൽ


