തലശ്ശേരി: നിയന്ത്രണം വിട്ട ബുള്ളറ്റ് ബസിലിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ ഇരുചക്ര വാഹന യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. പാനൂർ പാത്തിപ്പാലം സ്വദേശി റിഷാലിനാണ് അപകടത്തിൽ പരിക്കേറ്റത്.
തലശ്ശേരി ചിറക്കര കെ ടി പി മുക്കിൽ വെച്ചായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട ബുള്ളറ്റ് ഒരു ബസിലിടിച്ച ശേഷം മറ്റൊരു ബസിന്റെ അടിയിൽ പെടുകയായിരുന്നു. പരിക്കേറ്റ റിഷാലിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

