മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ച 36 വാഹനങ്ങള്‍ കത്തിനശിച്ചു

മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ച 36 വാഹനങ്ങള്‍ കത്തിനശിച്ചു. അബ്കാരി കേസുകളില്‍ ഉള്‍പ്പെടാത്ത വാഹനങ്ങളാണ് കത്തി നശിച്ചത്. രേഖകള്‍ ഇല്ലാത്തതിന് കസ്റ്റഡിയിലെടുത്തതും അപകടങ്ങളില്‍പെട്ട് പലരും ഉപേക്ഷിച്ച് പോയതുമായ വാഹനങ്ങളാണ് കത്തിനശിച്ചത്. ഓട്ടോറിക്ഷകള്‍, ഓമ്‌നി വാനുകള്‍, മിനിലോറികള്‍, കാറുകള്‍ എന്നിവയടക്കം 36 ചെറുതും വലുതമായ വാഹനങ്ങളാണ് അഗ്നിക്കിരയായത്. വേനലില്‍ കുറ്റിക്കാടുകള്‍ തമ്മില്‍ ഉരസിയതാണ് തീ പിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. നടന്നുപോവുന്നവര്‍ ബീഡിയോ മറ്റോ വലിച്ചെറിഞ്ഞതും തീ പിടിത്തത്തിന് കാരണമാകാമെന്നും കരുതുന്നു. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് തീ അണച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top