തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടം. രാവിലെ ഇടിഞ്ഞ സ്വർണവില ഉച്ചയ്ക്കുശേഷം വർധിച്ചു. രാവിലെ ഒരു പവൻ സ്വർണത്തിന് 165 രൂപ കുറഞ്ഞ് വില 1,09,360 രൂപയിലെത്തിയിരുന്നു. ഒരു ഗ്രാമിന് 13, 670 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു പവന് 1320 രൂപയാണ് കുറഞ്ഞത്.
എന്നാൽ ഉച്ചയ്ക്കുശേഷം 1,09,360 രൂപയായിരുന്ന സ്വർണവില 1,10,480 രൂപയായി ഉയർന്നു. 1,120 രൂപയാണ് വർധിച്ചത്. ഗ്രാമിന് 140 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിൻ്റെ വില 13,810 രൂപയായി.
കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 1,10,680 രൂപയായിരുന്നു മൂന്ന് ദിവസമായി സ്വർണത്തിൻ്റെ വില. ഏപ്രിൽ രണ്ടിന് 1,09,240 രൂപയായിരുന്നു വില. ജനുവരി 29 ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോർഡ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ യുദ്ധസാഹചര്യങ്ങളും സ്വർണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.
പശ്ചിമേഷ്യൻ സംഘർഷം അയയാൻ സാധ്യത തെളിയിച്ച് 45 ദിവസത്തെ വെടിനിർത്തലിനുള്ള വ്യവസ്ഥകൾ സംബന്ധിച്ച് ഇറാനും അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും ചർച്ചകളിൽ ഏർപ്പെട്ടു വരികയാണെന്ന റിപ്പോർട്ടുകളാണ് സ്വർണവില തിരിച്ചുകയറാൻ കാരണം.
രാവിലെ ഇടിഞ്ഞ സ്വർണ വിലയിൽ ഉച്ചയ്ക്കുശേഷം വർധനവ്


