മകളുടെ വിവാഹം ക്ഷണിക്കാനെത്തിയ മധ്യവയസ്ക്കൻ അയൽവാസിയുടെ കിണറ്റിൽ വീണു

കണ്ണൂർ: മകളുടെ വിവാഹം ക്ഷണിക്കാനെത്തിയ മധ്യവയസ്ക്‌കൻ അയൽവാസിയുടെ കിണറ്റിൽ വീണു. പയ്യന്നൂർ സ്വദേശി കോയാടൻ രാജേഷ് ആണ് കിണറ്റിൽ വീണത്. ഇന്ന് രാവിലെയാണ് സംഭവം. അയൽവാസിയുടെ വീട്ടിൽ വിവാഹം ക്ഷണിക്കാനെത്തിയപ്പോൾ നായ കുരച്ചതോടെ ഓടുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു എന്ന് പറയുന്നു. ഉടൻതന്നെ സമീപ വാസികളും അധികൃതരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പുറത്തെടുക്കാൻ കഴിഞ്ഞില്ല.
തുടർന്ന് പൊലീസും ഫയർഫോഴ്‌സുമെത്തി നെറ്റ് ഉപയോഗിച്ച് പുറത്തെടുക്കുകയായിരുന്നു. കിണറ്റിൽ വീണതിനെ തുടർന്ന് നിസ്സാര പരിക്കേറ്റ രാജേഷിനെ പയ്യാവൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top