കാസർകോട്: ട്രെയിനിൽ നിന്നിറങ്ങി നടന്നു പോവുകയായിരുന്ന വയോധികൻ അതേ ട്രെയിൻ തട്ടി മരിച്ചു. പയ്യന്നൂർ, മാവിച്ചേരി, പടയേനിയിൽ വീട്ടിൽ ഗോവിന്ദൻ (88) ആണ് മരിച്ചത്. ഞായറാഴ്‌ച രാത്രി 8.30മണിയോടെ കാസർകോട് റെയിൽവെ സ്‌റ്റേഷനിലാണ് അപകടം. ഇദ്ദേഹത്തിൻ്റെ ഷർട്ടിൻ്റെ കീശയിൽ നിന്നു കാഞ്ഞങ്ങാട് നിന്ന് കാസർകോട്ടേക്കുള്ള ട്രെയിൻ ടിക്കറ്റ് കണ്ടെടുത്തു. പരശുറാം എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു. ജനറൽ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്.
ഞായറാഴ്ച വൈകുന്നേരം മാവിച്ചേരിയിലെ വീട്ടിൽ നിന്നു ഇറങ്ങിയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടയിലാണ് ട്രെയിൻ തട്ടി മരണപ്പെട്ട വിവരം വീട്ടുകാർ അറിഞ്ഞത്. കാസർകോട് റെയിൽവെ പൊലീസ് കേസെടുത്തു.
നേരത്തെ സോഡാ കമ്പനി ഉടമയായിരുന്നു ഗോവിന്ദൻ. ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ: സരിത, പരേതയായ നളിനി. സഹോദരങ്ങൾ: കരുണാകരൻ, പരേതയായ കല്യാണി.
പയ്യന്നൂർ സ്വദേശി കാസർകോട്ട് ട്രെയിൻ തട്ടി മരിച്ചു


