ഫോണിൽ പരിചയപ്പെട്ട 17 കാരിയോട് സ്ഥിരമായി വിവാഹ അഭ്യർത്ഥന; അഡൂർ സ്വദേശിക്കെതിരെ പോക്സോ കേസ്

കാസർകോട്: ഫോണിലൂടെ പരിചയപ്പെട്ട 17 കാരിയോട് സ്ഥിരമായി വിവാഹ അഭ്യർത്ഥന നടത്തി ശല്യം ചെയ്യുന്നുവെന്ന പരാതിയിൽ അഡൂർ സ്വദേശിക്കെതിരെ പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയുടെ പരാതി പ്രകാരമാണ് 23കാരനെതിരെ കേസെടുത്തത്.
ഫോൺ വഴിയാണ് പെൺകുട്ടിയുമായി യുവാവ് പരിചയപ്പെട്ടതെന്നു പറയുന്നു. പിന്നീട് എല്ലാ ദിവസവും രാവിലെ ശുഭദിനവും രാത്രിയിൽ, ശുഭരാത്രിയും നേർന്നുകൊണ്ട് സന്ദേശങ്ങൾ അയക്കുകയായിരുന്നുവത്രെ. പിന്നീട് സന്ദേശത്തിൻ്റെ സ്വഭാവം മാറുകയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവത്രെ. തനിക്ക് വിവാഹത്തിനു താൽപ്പര്യം ഇല്ലെന്നു പെൺകുട്ടി അറിയിച്ചുവെങ്കിലും ആവശ്യത്തിൽ നിന്നു പിന്മാറാൻ യുവാവ് തയ്യാറായില്ല. ശല്യം രൂക്ഷമായതോടെയാണ് പെൺകുട്ടി ആദൂർ പൊലീസിൽ പരാതി നൽകിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top