കേരള പോലീസിൻ്റെ സിസിടിവി സംവിധാനം മാതൃകാപരം; പോലീസിനും സർക്കാരിനും സുപ്രീം കോടതിയുടെ പ്രശംസ

ന്യൂഡൽഹി: കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലെ സിസിടിവി സംവിധാനം മികച്ചതാണെന്ന പ്രശംസയുമായി സുപ്രീം കോടതി. രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന സുപ്രീം കോടതി നിർദേശം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് കോടതി കേരളത്തെ പ്രശംസിച്ചത്.ജാർഖണ്ഡ് അടക്കമുള്ള പല സംസ്ഥാനങ്ങളും ഈ സംവിധാനം നടപ്പിലാക്കുന്നതിൽ ഏറെ പിന്നിലാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേരള പോലീസിനെയും നിർദേശം നടപ്പിലാക്കിയ കേരള സർക്കാരിനെയും അഭിനന്ദിച്ചു.2020-ൽ രാജസ്ഥാനിൽ എട്ട് മാസത്തിനുള്ളിൽ 11 കസ്റ്റഡി മരണങ്ങൾ നടന്നുവെന്ന മാധ്യമ റിപ്പോർട്ടുകളെത്തുടർന്നാണ് ജസ്റ്റിസ് […]

കേരള പോലീസിൻ്റെ സിസിടിവി സംവിധാനം മാതൃകാപരം; പോലീസിനും സർക്കാരിനും സുപ്രീം കോടതിയുടെ പ്രശംസ Read More »

രാവിലെ ഇടിഞ്ഞ സ്വർണ വിലയിൽ ഉച്ചയ്ക്കുശേഷം വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടം. രാവിലെ ഇടിഞ്ഞ സ്വർണവില ഉച്ചയ്ക്കുശേഷം വർധിച്ചു. രാവിലെ ഒരു പവൻ സ്വർണത്തിന് 165 രൂപ കുറഞ്ഞ് വില 1,09,360 രൂപയിലെത്തിയിരുന്നു. ഒരു ഗ്രാമിന് 13, 670 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു പവന് 1320 രൂപയാണ് കുറഞ്ഞത്. എന്നാൽ ഉച്ചയ്ക്കുശേഷം 1,09,360 രൂപയായിരുന്ന സ്വർണവില 1,10,480 രൂപയായി ഉയർന്നു. 1,120 രൂപയാണ് വർധിച്ചത്. ഗ്രാമിന് 140 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിൻ്റെ വില 13,810 രൂപയായി. കഴിഞ്ഞ മൂന്ന്

രാവിലെ ഇടിഞ്ഞ സ്വർണ വിലയിൽ ഉച്ചയ്ക്കുശേഷം വർധനവ് Read More »

മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ച 36 വാഹനങ്ങള്‍ കത്തിനശിച്ചു

മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ച 36 വാഹനങ്ങള്‍ കത്തിനശിച്ചു. അബ്കാരി കേസുകളില്‍ ഉള്‍പ്പെടാത്ത വാഹനങ്ങളാണ് കത്തി നശിച്ചത്. രേഖകള്‍ ഇല്ലാത്തതിന് കസ്റ്റഡിയിലെടുത്തതും അപകടങ്ങളില്‍പെട്ട് പലരും ഉപേക്ഷിച്ച് പോയതുമായ വാഹനങ്ങളാണ് കത്തിനശിച്ചത്. ഓട്ടോറിക്ഷകള്‍, ഓമ്‌നി വാനുകള്‍, മിനിലോറികള്‍, കാറുകള്‍ എന്നിവയടക്കം 36 ചെറുതും വലുതമായ വാഹനങ്ങളാണ് അഗ്നിക്കിരയായത്. വേനലില്‍ കുറ്റിക്കാടുകള്‍ തമ്മില്‍ ഉരസിയതാണ് തീ പിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. നടന്നുപോവുന്നവര്‍ ബീഡിയോ മറ്റോ വലിച്ചെറിഞ്ഞതും തീ പിടിത്തത്തിന് കാരണമാകാമെന്നും കരുതുന്നു. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് തീ അണച്ചത്.

മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ച 36 വാഹനങ്ങള്‍ കത്തിനശിച്ചു Read More »

മകളുടെ വിവാഹം ക്ഷണിക്കാനെത്തിയ മധ്യവയസ്ക്കൻ അയൽവാസിയുടെ കിണറ്റിൽ വീണു

കണ്ണൂർ: മകളുടെ വിവാഹം ക്ഷണിക്കാനെത്തിയ മധ്യവയസ്ക്‌കൻ അയൽവാസിയുടെ കിണറ്റിൽ വീണു. പയ്യന്നൂർ സ്വദേശി കോയാടൻ രാജേഷ് ആണ് കിണറ്റിൽ വീണത്. ഇന്ന് രാവിലെയാണ് സംഭവം. അയൽവാസിയുടെ വീട്ടിൽ വിവാഹം ക്ഷണിക്കാനെത്തിയപ്പോൾ നായ കുരച്ചതോടെ ഓടുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു എന്ന് പറയുന്നു. ഉടൻതന്നെ സമീപ വാസികളും അധികൃതരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പുറത്തെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് പൊലീസും ഫയർഫോഴ്‌സുമെത്തി നെറ്റ് ഉപയോഗിച്ച് പുറത്തെടുക്കുകയായിരുന്നു. കിണറ്റിൽ വീണതിനെ തുടർന്ന് നിസ്സാര പരിക്കേറ്റ രാജേഷിനെ പയ്യാവൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മകളുടെ വിവാഹം ക്ഷണിക്കാനെത്തിയ മധ്യവയസ്ക്കൻ അയൽവാസിയുടെ കിണറ്റിൽ വീണു Read More »

വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകിയില്ല; പാഠം പഠിച്ച് പഞ്ചായത്ത് സെക്രട്ടറി; 10,000 രൂപ പിഴ

പത്തനംതിട്ട: വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകാത്ത പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തി വിവരാവകാശ കമ്മീഷൻ. തിടനാട് പഞ്ചായത്ത് സെക്രട്ടറിയായ പി പി മണിയപ്പനാണ് പിഴ ചുമത്തിയത്. 10,000 രൂപയാണ് പിഴ. മുഖ്യ വിവരാവകാശ കമ്മീഷണർ വി ഹരി നായർ ആണ് പിഴ ചുമത്തിയത്. മണിയപ്പൻ എരുമേലി പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ കഴിഞ്ഞ വർഷമാണ് സംഭവം ഉണ്ടായത്. ഏപ്രിൽ 22ന് എരുമേലി സ്വദേശി പുത്തൻവീട്ടിൽ പി എച്ച് റഷീദ് തന്റെ കെട്ടിടത്തിൻ്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്നു.

വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകിയില്ല; പാഠം പഠിച്ച് പഞ്ചായത്ത് സെക്രട്ടറി; 10,000 രൂപ പിഴ Read More »

‘900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കി’; എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ പത്ത് വര്‍ഷത്തെ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരെന്ന നിലയില്‍ ഇത്തരമൊരു കണക്ക് മുന്നോട്ട് വെക്കുന്നത് ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് മുന്നില്‍ കണക്കുകള്‍ പറയുകയാണ്. പ്രോഗ്രസ് റിപ്പോര്‍ട്ട് എല്‍ഡിഎഫ് എന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. ഈ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പുരോഗതിയാണ് ഉള്‍പ്പെടുത്തിയത് – മുഖ്യമന്ത്രി പറഞ്ഞു. 2021ല്‍ 900 വാഗ്ദാനങ്ങളാണ് പ്രകടനപത്രികയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. അതില്‍ 97 ശതമാനവും നടപ്പാക്കപ്പെട്ടിട്ടുണ്ട്. അതായത് ഒന്നുകില്‍ പൂര്‍ണമായും പൂര്‍ത്തിയാക്കിയിട്ടുണ്ട്, അല്ലെങ്കില്‍

‘900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കി’; എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ Read More »

ശബരിമല യുവതി പ്രവേശനം; ഹര്‍ജികള്‍ സുപ്രീംകോടതി നാളെ പരിഗണിക്കും

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി നാളെ പരിഗണിക്കും. ശബരിമല യുവതി പ്രവേശനം എതിര്‍ക്കുന്നവരുടെ വാദമാണ് അടുത്ത ആദ്യ 3 ദിവസം കേള്‍ക്കുക. ഏപ്രില്‍ 14,15,16 തീയതികളാണ് യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം.കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയില്‍ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിരുന്നു. ബെഞ്ചില്‍ ജസ്റ്റിസ് ബി.വി. നാഗരത്നയാണ് ഏക വനിതാ അംഗം .യുവതി പ്രവേശനത്തില്‍ അന്തിമ നിലപാട് സ്വീകരിക്കുന്നതിന് മുന്‍പ് മതപണ്ഡിതന്മാരും സാമൂഹിക പരിഷ്‌കര്‍ത്താക്കളും അടങ്ങുന്ന സമിതി

ശബരിമല യുവതി പ്രവേശനം; ഹര്‍ജികള്‍ സുപ്രീംകോടതി നാളെ പരിഗണിക്കും Read More »

കുടക് വനത്തില്‍ വഴിതെറ്റിയ ശരണ്യ നാദാപുരത്തെ വീട്ടിലെത്തി

നാദാപുരം: നാല് ദിവസം കുടക് വനത്തില്‍ കുടുങ്ങി രക്ഷപ്പെട്ട നാദാപുരം സ്വദേശി ശരണ്യ വീട്ടിലെത്തി. നാല് ദിവസം കാട്ടരുവിയില്‍ വെള്ളം മാത്രം കുടിച്ച് മരണമുഖത്ത് നിന്ന് ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ ശരണ്യ അടുത്ത യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു.പുലര്‍ച്ചെ ഒരു മണിയോടെയാണ് നാദാപുരത്തെ വീട്ടിലെത്തിയത്. ട്രക്കിങ് തുടരുമെന്ന് ശരണ്യ മാധ്യമങ്ങളോട് പറഞ്ഞു. മകളുടെ ഇഷ്ടത്തിന് എതിര് നില്‍ക്കില്ലെന്ന് മാതാപിതാക്കളും പ്രതികരിച്ചു.മുമ്പ് ട്രക്കിങ് ചെയ്തുള്ള അനുഭവ സമ്പത്ത് തുണയായെങ്കിലും ഇതുപോലൊരു അനുഭവം ഇതാദ്യമാണെന്നാണ് ശരണ്യ പറയുന്നത്. അഗസ്ത്യകൂടം ചെമ്പ്രഗുഡി മലനിരകളെ

കുടക് വനത്തില്‍ വഴിതെറ്റിയ ശരണ്യ നാദാപുരത്തെ വീട്ടിലെത്തി Read More »

3 ദിവസത്തിന് ശേഷം വിലയിടിഞ്ഞ് സ്വർണം; കുറഞ്ഞത് 1320 രൂപ, കേരളത്തിലെ ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് 165 രൂപ കുറഞ്ഞ് വില 1,09,360 രൂപയായി. ഒരു ഗ്രാമിന് ഇന്ന് 13, 670 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു പവന് 1320 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. 1,10,680 രൂപയായിരുന്നു മൂന്ന് ദിവസമായി സ്വർണത്തിൻ്റെ വില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ വില 1,09,240 രൂപയാണ്. ഏപ്രിൽ 2 ന്

3 ദിവസത്തിന് ശേഷം വിലയിടിഞ്ഞ് സ്വർണം; കുറഞ്ഞത് 1320 രൂപ, കേരളത്തിലെ ഇന്നത്തെ നിരക്കറിയാം Read More »

ഇരിട്ടിയിൽ പ്രിയങ്ക ഗാന്ധി എത്തും; 11.30 മുതൽ 1.30 വരെ ഗതാഗതനിയന്ത്രണം

പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തെത്തുടർന്ന് ഇരിട്ടി നഗരത്തിൽ ഇന്ന് രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു; കണ്ണൂർ-തലശ്ശേരി ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് പയഞ്ചേരി ട്രാഫിക് സിഗ്നലിൽ യാത്ര അവസാനിപ്പിച്ച് പേരാവൂർ റൂട്ടിൽ ജബാർകടവിൽ പാർക്ക് ചെയ്യാം, പേരാവൂർ ഭാഗത്തുനിന്നുള്ളവർക്ക് ജബാർകടവിൽ നിന്ന് തിരികെ പോകാം, മട്ടന്നൂർ ഭാഗത്തേക്ക് പോകുന്നവർക്ക് പയഞ്ചേരി സിഗ്നൽ കടക്കാം, കൂട്ടുപുഴയിൽ നിന്നെത്തുന്ന വാഹനങ്ങൾ മാടത്തിൽ കൊളിക്കടവ്-ജബാർകടവ് വഴിയും ഇരിക്കൂറിൽ നിന്നെത്തുന്നവർക്ക് ഇരിട്ടി നഗരത്തിൽ പ്രവേശിക്കാതെ മാടത്തിൽ-ജബാർകടവ് വഴിയും പോകാം, ചെറിയ

ഇരിട്ടിയിൽ പ്രിയങ്ക ഗാന്ധി എത്തും; 11.30 മുതൽ 1.30 വരെ ഗതാഗതനിയന്ത്രണം Read More »

Scroll to Top