ഇരിട്ടിയിൽ പ്രിയങ്ക ഗാന്ധി എത്തും; 11.30 മുതൽ 1.30 വരെ ഗതാഗതനിയന്ത്രണം

പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തെത്തുടർന്ന് ഇരിട്ടി നഗരത്തിൽ ഇന്ന് രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു; കണ്ണൂർ-തലശ്ശേരി ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് പയഞ്ചേരി ട്രാഫിക് സിഗ്നലിൽ യാത്ര അവസാനിപ്പിച്ച് പേരാവൂർ റൂട്ടിൽ ജബാർകടവിൽ പാർക്ക് ചെയ്യാം, പേരാവൂർ ഭാഗത്തുനിന്നുള്ളവർക്ക് ജബാർകടവിൽ നിന്ന് തിരികെ പോകാം, മട്ടന്നൂർ ഭാഗത്തേക്ക് പോകുന്നവർക്ക് പയഞ്ചേരി സിഗ്നൽ കടക്കാം, കൂട്ടുപുഴയിൽ നിന്നെത്തുന്ന വാഹനങ്ങൾ മാടത്തിൽ കൊളിക്കടവ്-ജബാർകടവ് വഴിയും ഇരിക്കൂറിൽ നിന്നെത്തുന്നവർക്ക് ഇരിട്ടി നഗരത്തിൽ പ്രവേശിക്കാതെ മാടത്തിൽ-ജബാർകടവ് വഴിയും പോകാം, ചെറിയ […]

ഇരിട്ടിയിൽ പ്രിയങ്ക ഗാന്ധി എത്തും; 11.30 മുതൽ 1.30 വരെ ഗതാഗതനിയന്ത്രണം Read More »

നാളെ കലാശക്കൊട്ട്: 60 മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കലാശക്കൊട്ട് നാളെ നടക്കാനിരിക്കെ 60 മണ്ഡലങ്ങൾ പ്രചരണ ജ്വരത്തിൽ അമരുന്നു. ബിജെപിക്ക് നിർണായ സ്വാധീനമുള്ള 10 മണ്ഡലങ്ങളിൽ കടുത്ത ത്രികോണ മത്സരമാണ്. മൂന്നു മുന്നണികളും ഇവിടെ വിജയം അവകാശപ്പെടുന്നു. ഇത് മണ്ഡലത്തെ പ്രചരണ ചൂടിൽചുട്ടുപൊള്ളിക്കുന്നു. ഇടതുമുന്നണിയുടെ പല സിറ്റിംഗ് സീറ്റുകളിലും ഏത് മുന്നണി വിജയിക്കണമെന്ന് തീരുമാനിക്കുന്ന നിർണായ ശക്തിയായി ബിജെപി രംഗത്ത് ഉണ്ട്. മഞ്ചേശ്വരം, കാസർകോട്, പാലക്കാട്, തൃശ്ശൂർ, പാല, കുന്നത്തുനാട്, ചാത്തന്നൂർ,വട്ടിയൂർക്കാവ്, കഴക്കൂട്ടം, നേമം എന്നിവിടങ്ങളിൽ തീപാറുന്ന പോരാട്ടമാണ്. സംസ്ഥാനത്തെ മറ്റ്

നാളെ കലാശക്കൊട്ട്: 60 മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം Read More »

വെള്ളിക്കോത്ത് സ്വദേശിനി കയാക്കിംഗിനിടയിൽ നദിയിൽ മുങ്ങി മരിച്ചു

കാസർകോട്: കാഞ്ഞങ്ങാട്, വെള്ളിക്കോത്ത് സ്വദേശിനി യുകെയിൽ ഉണ്ടായ അപകടത്തിൽ മരിച്ചു. വെള്ളിക്കോത്ത്, കാരക്കുഴിയിലെ റിട്ട. സൈനികൻ രാജഗോപാലിൻ്റെ മകൾ കീർത്തി രാജഗോപാൽ (25) ആണ് മരിച്ചത്. യുകെയിൽ ആരോഗ്യരംഗത്ത് ഉയർന്ന തസ്‌തികയിൽ ജോലി ചെയ്‌തു വരികയായിരുന്നു. കഴിഞ്ഞ ദിവസം യുകെയിൽ കയാക്കിംഗ് നടത്തുന്നതിനിടയിൽ നദിയിലേക്ക് വീണു മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് നാട്ടിൽ ലഭിച്ച വിവരം. കാസർകോട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ ജൂനിയർ സൂപ്രണ്ട് റീനയാണ് മാതാവ്. സഹോദരൻ: വിനായക്. ദുർഗാ ഹയർസെക്കണ്ടറി സ്‌കൂളിലെ റിട്ട. അധ്യാപിക ചന്ദ്രാവതിയുടെ കൊച്ചു മകളാണ്.

വെള്ളിക്കോത്ത് സ്വദേശിനി കയാക്കിംഗിനിടയിൽ നദിയിൽ മുങ്ങി മരിച്ചു Read More »

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത. മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ വേനല്‍ മഴ ലഭിച്ചേക്കും. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ മഴ ശക്തമായേക്കും. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യത. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത മുന്നറിയിപ്പ് പാലിക്കണമെന്ന് ദുരന്ത നിവാണ അതോറിറ്റി അറിയിച്ചു.മഴയ്‌ക്കൊപ്പം തന്നെ ശക്തമായ ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് Read More »

കൊച്ചിയിൽ നിന്ന് ട്രക്കിങിനായി കുടകിലെത്തിയ മലയാളി യുവതിയെ വനത്തിൽ കാണാതായി, തിരച്ചിൽ തുടരുന്നു

ബെംഗളൂരു; കർണാടകയിലെ കുടക് ജില്ലയിൽ ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി. ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ മൂന്നാം ദിവസത്തിലേക്ക് കടന്നു. കൊച്ചിയിൽ നിന്നുള്ള ഐടി പ്രൊഫഷണലായ ശരണ്യ ജി.എസ്. (36) എന്ന യുവതിയെയാണ് വ്യാഴാഴ്‌ച മുതൽ കാണാതായത്. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു. ഏപ്രിൽ 2-ന് ഒറ്റയ്ക്കാണ് കൊച്ചിയിൽ നിന്ന് ശരണ്യ കുടകിലെത്തിയത്. നാപ്പോക്സുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്.ബെംഗളൂരു; കർണാടകയിലെ കുടക് ജില്ലയിൽ ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി. ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ മൂന്നാം

കൊച്ചിയിൽ നിന്ന് ട്രക്കിങിനായി കുടകിലെത്തിയ മലയാളി യുവതിയെ വനത്തിൽ കാണാതായി, തിരച്ചിൽ തുടരുന്നു Read More »

ബസിലിരുന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടു; ടോൾ പ്ലാസയിലെ തൂണിൽ തട്ടി അമ്മയ്ക്കും കുട്ടിക്കും ഗുരുതര പരിക്ക്

മലപ്പുറം: വെട്ടിച്ചിറ ടോൾ പ്ലാസയിലെ തൂണിൽ കൈ തട്ടി രണ്ടുപേർക്ക് ഗുരുതര പരിക്ക്. ടോൾ പ്ലാസയിൽ ബസ് എത്തിയ സമയത്ത് ബസിൽ നിന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടപ്പോഴാണ് തൂണിൽ തട്ടിയത്.കോതമംഗലത്ത് നിന്നും വയനാട്ടിലേക്ക് ബന്ധുവിൻ്റെ കല്യാണ ചടങ്ങുകൾക്കായി പോകുന്നതിനിടെയാണ് അമ്മയും കുട്ടിയും അപകടത്തിൽപെട്ടത്. ഇരുവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ബസിലിരുന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടു; ടോൾ പ്ലാസയിലെ തൂണിൽ തട്ടി അമ്മയ്ക്കും കുട്ടിക്കും ഗുരുതര പരിക്ക് Read More »

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിന് ജാമ്യമില്ല, കാരവൻ പിടിച്ചെടുത്തു

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല. തിങ്കളാഴ്ച വരെ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം സിജെഎം കോടതിയാണ് ജാമ്യം നിഷേധിച്ചത്. മൂന്ന് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്. എസ് രാജീവാണ് രഞ്ജിത്തിന് വേണ്ടി കോടതിയിൽ ഹാജരായത്. ആദ്യം ഹാജരായ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞിരുന്നു. അതിനിടെ കേസുമായി ബന്ധപ്പെട്ട് കാരവൻ പിടിച്ചെടുത്തു. ചങ്ങനാശ്ശേരിയിൽ നിന്നും പിടിച്ചെടുത്ത രണ്ട് കാരവനുകൾ കൊച്ചിയിൽ എത്തിച്ചു. പ്രൊഡ്യൂസർ വാടകയ്ക്ക് എടുത്ത കാരവനുകളാണിവ. കേസുമായി ബന്ധപ്പെട്ട് സിനിമ സൈറ്റിലെ ആളുകളുടെ മൊഴി എടുക്കുന്നത്

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിന് ജാമ്യമില്ല, കാരവൻ പിടിച്ചെടുത്തു Read More »

പയ്യന്നൂരിന് ഇനി അത്യാധുനിക നീതിപീഠം; പുതിയ കോടതി സമുച്ചയം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉദ്ഘാടനം ചെയ്തു

പയ്യന്നൂർ: പയ്യന്നൂരിന്റെ നിയമചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് കൂടി. നാളുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട്, പയ്യന്നൂരിലെ അത്യാധുനികമായ പുതിയ കോടതി സമുച്ചയം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ (Soumen Sen) നാടിന് സമർപ്പിച്ചു. ഇന്ന് (ഏപ്രിൽ 4) നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ റിബൺ മുറിച്ചാണ് അദ്ദേഹം മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.നേരത്തെ സൗകര്യങ്ങളുടെ കുറവുമൂലം ഏറെ പ്രയാസപ്പെട്ടിരുന്ന പയ്യന്നൂർ കോടതിക്ക് ഈ പുതിയ മന്ദിരം വലിയ ആശ്വാസമാണ്. കോടതി നടപടികൾ കൂടുതൽ ഡിജിറ്റൈസ് ചെയ്യുന്നതിനും വേഗത്തിലാക്കുന്നതിനും ആവശ്യമായ അടിസ്ഥാന

പയ്യന്നൂരിന് ഇനി അത്യാധുനിക നീതിപീഠം; പുതിയ കോടതി സമുച്ചയം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉദ്ഘാടനം ചെയ്തു Read More »

2.8 കിലോ എംഡിഎംഎയുമായി യുവതിയടക്കം 2 പേരെ അറസ്റ്റു ചെയ്തുതു, പിടികൂടിയത് രണ്ടരകോടി രൂപ വിലവരുന്ന മയക്കുമരുന്ന്

കാസർകോട്: കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയായിരുന്ന ടി ഉത്തംദാസിൻ്റെ നേതൃത്വത്തിൽ വൻ മയക്കുമരുന്നു വേട്ട. 2.8 കിലോ എംഡിഎംഎയുമായി യുവതിയടക്കം രണ്ടു പേരെ അറസ്റ്റു ചെയ്‌തു. മുക്കം, പൂളപ്പൊയിൽ, പുല്ലമ്പാടി പറമ്പിൽ പി മുഹമ്മദ് ഹനീഫ (36), കോഴിക്കോട്, ബേപ്പൂരിലെ റെയ്ഹാനത്ത് (45) എന്നിവരെയാണ് അറസ്റ്റു ചെയ്‌തത്. കോഴിക്കോട്,റൂറൽ എസ്‌പിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ടി. ഉത്തംദാസ്, താമരശ്ശേരി ഡിവൈഎസ്‌പി പി. വിനോദ് കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ ഡാൻസാഫ് ടീം എസ്ഐമാരായ

2.8 കിലോ എംഡിഎംഎയുമായി യുവതിയടക്കം 2 പേരെ അറസ്റ്റു ചെയ്തുതു, പിടികൂടിയത് രണ്ടരകോടി രൂപ വിലവരുന്ന മയക്കുമരുന്ന് Read More »

ഗെയിമിംഗ് ആപ്പിൽ നിക്ഷേപിച്ച പണം നഷ്ടപ്പെട്ട വിഷമം; യുവാവ് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ, മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തി

കാസർകോട്: ഗെയിമിംഗ് ആപ്പ് വഴി നിക്ഷേപിച്ച പണം നഷ്ടമായതിൽ മനംനൊന്താണെന്ന് പറയുന്നു, യുവാവ് എലിവിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച് ആശുപത്രിയിൽ. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗുരുപുരം സ്വദേശിയായ 25 കാരനാണ് ആശുപത്രിയിലായത്. ഇയാളുടെ പരാതിയിൽ കാസർകോട് സ്വദേശിയായ അൻസാർ എന്നയാൾക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസറും കാസർകോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റും യുവാവിൽ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്. യുവാവ് ചെങ്കളയിലെ ഇ. കെ നായനാർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

ഗെയിമിംഗ് ആപ്പിൽ നിക്ഷേപിച്ച പണം നഷ്ടപ്പെട്ട വിഷമം; യുവാവ് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ, മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തി Read More »

Scroll to Top