വെള്ളിക്കോത്ത് സ്വദേശിനി കയാക്കിംഗിനിടയിൽ നദിയിൽ മുങ്ങി മരിച്ചു

കാസർകോട്: കാഞ്ഞങ്ങാട്, വെള്ളിക്കോത്ത് സ്വദേശിനി യുകെയിൽ ഉണ്ടായ അപകടത്തിൽ മരിച്ചു. വെള്ളിക്കോത്ത്, കാരക്കുഴിയിലെ റിട്ട. സൈനികൻ രാജഗോപാലിൻ്റെ മകൾ കീർത്തി രാജഗോപാൽ (25) ആണ് മരിച്ചത്. യുകെയിൽ ആരോഗ്യരംഗത്ത് ഉയർന്ന തസ്‌തികയിൽ ജോലി ചെയ്‌തു വരികയായിരുന്നു. കഴിഞ്ഞ ദിവസം യുകെയിൽ കയാക്കിംഗ് നടത്തുന്നതിനിടയിൽ നദിയിലേക്ക് വീണു മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് നാട്ടിൽ ലഭിച്ച വിവരം. കാസർകോട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ ജൂനിയർ സൂപ്രണ്ട് റീനയാണ് മാതാവ്. സഹോദരൻ: വിനായക്. ദുർഗാ ഹയർസെക്കണ്ടറി സ്‌കൂളിലെ റിട്ട. അധ്യാപിക ചന്ദ്രാവതിയുടെ കൊച്ചു മകളാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top