മലപ്പുറം: വെട്ടിച്ചിറ ടോൾ പ്ലാസയിലെ തൂണിൽ കൈ തട്ടി രണ്ടുപേർക്ക് ഗുരുതര പരിക്ക്. ടോൾ പ്ലാസയിൽ ബസ് എത്തിയ സമയത്ത് ബസിൽ നിന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടപ്പോഴാണ് തൂണിൽ തട്ടിയത്.കോതമംഗലത്ത് നിന്നും വയനാട്ടിലേക്ക് ബന്ധുവിൻ്റെ കല്യാണ ചടങ്ങുകൾക്കായി പോകുന്നതിനിടെയാണ് അമ്മയും കുട്ടിയും അപകടത്തിൽപെട്ടത്. ഇരുവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ബസിലിരുന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടു; ടോൾ പ്ലാസയിലെ തൂണിൽ തട്ടി അമ്മയ്ക്കും കുട്ടിക്കും ഗുരുതര പരിക്ക്


