സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു; വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി അരമണിക്കൂർ വൈദ്യുത നിയന്ത്രണം. വൈകിട്ട് ആറു മണി മുതൽ പന്ത്രണ്ട് മണിവരെയുള്ള സമയത്ത് അരമണിക്കൂർ വൈദ്യുതി മുടങ്ങുമെന്നാണ് കെഎസ്ഇബി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ചേർന്ന കെഎസ്‌ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈദ്യുതി പ്രതിസന്ധി വിലയിരുത്താനാണ് ഉന്നതതല യോഗം ചേർന്നത്. ഊർജ്ജവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ ഐ എ എസ്-ന്റെ അധ്യക്ഷതയിൽ യോഗം ചേർന്നത്. വൈദ്യുതി ആവശ്യകതയിലുണ്ടായ അപ്രതീക്ഷിതമായ വർദ്ധനയാണ് പ്രതിസന്ധിക്ക് കാരണമെന്ന് യോഗം വിലയിരുത്തി.വൈദ്യുതി വിതരണം തടസ്സരഹിതമായി നിർവ്വഹിക്കാൻ […]








