യുവതിയെയും മൂന്നു മക്കളെയും കാണാതായി

കാസർകോട്: യുവതിയെയും മൂന്നു മക്കളെയും കാണാതായതായി പരാതി. നീലേശ്വരം, പേരോൽ, ആലിങ്കീലിലെ 32കാരിയെയും 13 വയസ്സുള്ള മകളെയും ഒൻപതും രണ്ടും വയസ്സുള്ള ആൺകുട്ടികളെയുമാണ് കാണാതായത്. തിങ്കളാഴ്ച‌ രാത്രി ഏഴരമണിയോടെയാണ് നാലു പേരെയും കാണാതായതെന്നു സഹോദരി നീലേശ്വരം പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top