കണ്ണൂർ തളിപ്പറമ്പ് പട്ടുവം കടവ് സ്വദേശി കെ.വി. ഷമ്മാസിനെയാണ് ഓൺലൈൻ വഴി മയക്കുമരുന്ന് വിൽപ്പന നടത്തിയതിന് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം പി.പി. രജിരാഗിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഏഴാം മൈൽ കോട്ടക്കീലിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രതിയിൽ നിന്നും പത്ത് ഗ്രാമിലധികം മെത്തഫിറ്റമിൻ എക്സൈസ് സംഘം കണ്ടെടുത്തു. പാപ്പിനിശ്ശേരി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശശി ചേണിച്ചേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്.
ഓൺലൈൻ വഴി മയക്കുമരുന്ന് വില്പന: യുവാവ് എക്സൈസ് പിടിയിൽ


