SI ചമഞ്ഞ് ലഹരിവസ്‌തുക്കൾ പിടിച്ചെടുത്ത് മറിച്ചുവിൽപന: കൈവശം എയർപിസ്റ്റൾ, MDMA; പിടിയിൽ

കോഴിക്കോട്: ഡാൻസാഫ് എസ്ഐ ചമഞ്ഞ് ലഹരി വസ്‌തുക്കൾ പിടിച്ചെടുത്ത് മറിച്ചുവിൽക്കുന്നയാളെ പോലീസ് പിടികൂടി. ഫറോക്ക് ചുങ്കം സ്വദേശി റോജിത്ത് ആണ് പിടിയിലായത്. ഇയാളിൽനിന്ന് എയർ പിസ്റ്റളും കൈവിലങ്ങും 2.5 ഗ്രാം എംഡിഎംഎയും ഫറോക്ക് പോലീസ് പിടിച്ചെടുത്തു. പോലീസിന്റെ ഐഡി കാർഡ് കൃത്രിമമായി ഉണ്ടാക്കി എസ്ഐയുടെ യൂണിഫോം അടക്കം ധരിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ലഹരി കൈവശം വെയ്ക്കുന്ന യുവാക്കളെ പിന്തുടർന്ന് ഇവരോട് താൻ ഡാൻസാഫ് ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തുകയാണ് ഇയാൾ ചെയ്തതിരുന്നത്. യുവാക്കളുടെ പക്കലുള്ള ലഹരിവസ്തു‌ക്കൾ കൈക്കലാക്കുകയും […]

SI ചമഞ്ഞ് ലഹരിവസ്‌തുക്കൾ പിടിച്ചെടുത്ത് മറിച്ചുവിൽപന: കൈവശം എയർപിസ്റ്റൾ, MDMA; പിടിയിൽ Read More »

‘അത് സുകുമാരക്കുറുപ്പ് അല്ല!’: പാസ്പോർട്ടിലെ ഫോട്ടോ തൃശൂർ സ്വദേശി ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ

തൃശൂർ: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ ബ്രൂണൈയിൽ കണ്ടെത്തിയെന്ന വാർത്തയിൽ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം സുകുമാരക്കുറുപ്പിൻ്റെ തെന്ന നിലയിൽ പുറത്തുവന്ന പാസ്പോർട്ടിലെ ചിത്രങ്ങൾ തൃശൂർ സ്വദേശി ദാമോദരമേനോന്റേതാണെന്നാണ് ബന്ധുക്കൾ അവകാശപ്പെടുന്നത്. കരുമത്ര സ്വദേശിയാണ് ദാമോദര മേനോൻ. ഇയാൾ വർഷങ്ങളായി ബ്രൂണൈയിലാണെന്നും ബന്ധുക്കൾ പറഞ്ഞു.

‘അത് സുകുമാരക്കുറുപ്പ് അല്ല!’: പാസ്പോർട്ടിലെ ഫോട്ടോ തൃശൂർ സ്വദേശി ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ Read More »

സുകുമാരക്കുറുപ്പിൻ്റെ തിരോധാനം: സൈബർ വിദഗ്‌ധനിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: കൊടുംകുറ്റവാളി സുകുമാരക്കുറുപ്പിൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൈബർ വിദഗ്ധനിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ ക്രൈംബ്രാഞ്ച്. സുകുമാരക്കുറുപ്പിൻ്റെ രൂപസാദൃശ്യമുള്ള വ്യക്തിയെ ബ്രൂണൈയിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് നിർദേശം നൽകിയതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് നീക്കം. സൈബർ വിദഗ്‌ധനാണ് നാല് പതിറ്റാണ്ടുകളായി ഒളിവിൽ കഴിയുന്ന സുകുമാരക്കുറുപ്പിനോട് രൂപസാദൃശ്യമുള്ള മലയാളി വയോധികനെ ബ്രൂണൈയിൽ കണ്ടെത്തിയത്. വയോധികൻ്റെ ചിത്രങ്ങളും സൈബർ വിദഗ്ധനാണ് പുറത്തുവിട്ടത്. ഇയാൾ താമസിക്കുന്ന സ്ഥലത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. ഇന്നലെയാണ് നിർണായകമായ

സുകുമാരക്കുറുപ്പിൻ്റെ തിരോധാനം: സൈബർ വിദഗ്‌ധനിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ ക്രൈംബ്രാഞ്ച് Read More »

അങ്കണവാടിയിൽ നിന്ന് കിട്ടിയ അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി യുവതി

തിരുവനന്തപുരം: അങ്കണവാടിയിൽ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി. തിരുവനന്തപുരം വെള്ളനാട് ചാങ്ങയിലാണ് സംഭവം. ചാങ്ങ പണ്ടാര വീട്ടിൽ വൈഷ്‌ണവിയാണ് പരാതിക്കാരി. ഒരു വയസുള്ള കുഞ്ഞിന് നൽകാനായി വാങ്ങിയ പാക്കറ്റിലാണ് പല്ലിയെ കണ്ടത്. വിഷയത്തിൽ ആരോഗ്യമന്ത്രിക്കും വകുപ്പ് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 19-ന് ചാങ്ങ ഏഴാം നമ്പർ അങ്കണവാടിയിൽ നിന്നാണ് അമൃതം പൊടി വാങ്ങിയതെന്ന് വൈഷ്‌ണവിയുടെ പരാതിയിൽ പറയുന്നു. വാങ്ങിയ പൊടി പാത്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് പല്ലിയെ കണ്ടത്. ആരോഗ്യ മന്ത്രിക്കും

അങ്കണവാടിയിൽ നിന്ന് കിട്ടിയ അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി യുവതി Read More »

കണ്ണൂരിൽ ശക്തമായ മഴ; ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു, കൃഷിയിടങ്ങൾ വെള്ളത്തിനടിയിൽ

കണ്ണൂർ എളയാവൂരിൽ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. രാവിലെ 6 മണിയോടെയാണ് സംഭവം. മന്ത്രി സണ്ണി ജോസഫും കളക്ടർ പി വിഷ്‌ണുരാജും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കണ്ണൂർ: കണ്ണൂർ എളയാവൂരിൽ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. രാവിലെ 6 മണിയോടെയാണ് സംഭവം. വീടുകളോട് ചേർന്നുള്ള ഭാഗത്തായാണ് മണ്ണിടിഞ്ഞത്. നേരത്തെയും ഇവിടെ സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു. മന്ത്രി സണ്ണി ജോസഫും കളക്ടർ പി വിഷ്‌ണുരാജും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അതേസമയം, കണ്ണൂർ ജില്ലയിൽ കനത്ത മഴ

കണ്ണൂരിൽ ശക്തമായ മഴ; ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു, കൃഷിയിടങ്ങൾ വെള്ളത്തിനടിയിൽ Read More »

സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം മഴയ്ക്ക് സാധ്യത; നാളെ 4 ജില്ലകളിൽ യെല്ലോ അലേർട്ട്, ഉത്രാടനാളിലും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലും ചൊവ്വാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവോണ ദിവസം നിലവിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഇന്നും ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല.

സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം മഴയ്ക്ക് സാധ്യത; നാളെ 4 ജില്ലകളിൽ യെല്ലോ അലേർട്ട്, ഉത്രാടനാളിലും മുന്നറിയിപ്പ് Read More »

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം; ചിന്ത ജെറോം പ്രസിഡന്റ്, എം വിജിൻ സെക്രട്ടറി; വനിത അധ്യക്ഷ ഇതാദ്യം

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറായി ചിന്ത ജെറോമിനെയും സംസ്ഥാന സെക്രട്ടറിയായി എം വിജിനെയും തെരഞ്ഞെടുത്തു. തൃശൂരിൽ നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിലാണ് പ്രഖ്യാപനം. തൃശൂർ: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും സംസ്ഥാന സെക്രട്ടറിയായി എം വിജിൻ എംഎൽഎയെയും തെരഞ്ഞെടുത്തു. തൃശൂരിൽ നടക്കുന്ന 16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എ എ റഹീമാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ആലപ്പുഴയിൽ നിന്നുള്ള അഡ്വ. ആർ രാഹുൽ ആണ് ട്രഷറർ. തിരുവനന്തപുരം കോർപറേഷൻ മുൻ മേയർ ആദ്യ രാജേന്ദ്രനെ

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം; ചിന്ത ജെറോം പ്രസിഡന്റ്, എം വിജിൻ സെക്രട്ടറി; വനിത അധ്യക്ഷ ഇതാദ്യം Read More »

മംഗളൂരു ടെർമിനൽ നഷ്ടമാകും, പുതിയ ട്രെയിനുകൾക്കു തടസ്സം: മലബാറിലേക്കുള്ള സർവീസുകളെ ബാധിക്കുമെന്ന് ആശങ്ക

മലപ്പുറം/തിരുവനന്തപുരം/ പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്നു മംഗളൂരു വേർപെടുത്തുന്നതോടെ കേരളത്തിനുണ്ടാകുന്ന പ്രധാന നഷ്ടം വടക്കേ അറ്റത്തുള്ള ടെർമിനൽ സൗകര്യം ഇല്ലാതാകുമെന്നതാണ്. പൂർണമായും മംഗളൂരു സെൻട്രൽ, മംഗളൂരു ജംക്‌ഷൻ റെയിൽവേ സ്‌റ്റേഷനുകളെ ആശ്രയിച്ചാണു പാലക്കാട് ഡിവിഷൻ കേരളത്തിലേക്കും മറ്റു സ്ഥലങ്ങളിലേക്കും ഇത്രയും കാലം ട്രെയിനുകൾ ഓടിച്ചിരുന്നത്. മലബാർ മേഖലയിൽ ട്രെയിൻ അറ്റകുറ്റപ്പണി സൗകര്യം ഒരുക്കണമെന്ന് ആവശ്യം ഉയർന്ന ഘട്ടത്തിൽ എല്ലാം മംഗളൂരുവിൽ സൗകര്യമുണ്ടെന്ന മറുപടി നൽകി അതു നിഷേധിക്കുകയാണ് റെയിൽവേ ചെയ്‌തിരുന്നത്. കേരളത്തിന്റെ അതിർത്തിക്കുള്ളിൽ കാസർകോട് കുമ്പളയിൽ റെയിൽവേയ്ക്ക്

മംഗളൂരു ടെർമിനൽ നഷ്ടമാകും, പുതിയ ട്രെയിനുകൾക്കു തടസ്സം: മലബാറിലേക്കുള്ള സർവീസുകളെ ബാധിക്കുമെന്ന് ആശങ്ക Read More »

ശബരിമല സ്വർണക്കൊള്ള: മുൻ ബോർഡ് അം ഗം എ അജികുമാറിന് ജാമ്യം; പി എസ് പ്രശാന്തിന്റെ ജാമ്യാപേക്ഷ തള്ളി

ശബരിമല സ്വർണക്കൊള്ളയിൽ മുൻ ബോർഡ് അംഗം എ അജികുമാറിന് ജാമ്യം. പി എസ് പ്രശാന്തിൻ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം: കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ബോർഡ് അംഗം എ അജികുമാറിന് ജാമ്യം. എന്നാൽ, മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്തിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. ആരോഗ്യാവസ്ഥ പരിഗണിച്ചാണ് അജികുമാറിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസം 23നാണ് അജികുമാറിനെയും പ്രശാന്തിനെയും അറസ്റ്റ് ചെയ്തത്. 2019ലെ സ്വർണക്കൊള്ള മറച്ചുവെക്കാനാണ് 2025ൽ

ശബരിമല സ്വർണക്കൊള്ള: മുൻ ബോർഡ് അം ഗം എ അജികുമാറിന് ജാമ്യം; പി എസ് പ്രശാന്തിന്റെ ജാമ്യാപേക്ഷ തള്ളി Read More »

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പ്ലസ്‌ വൺ വിദ്യാർഥി മരിച്ചു

മലപ്പുറം മണ്ണാർമലയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് വെട്ടത്തൂർ പൂങ്കാവനം ഡാമിന് സമീപത്തെ വടക്കേതിൽ ഷൗക്കത്തിൻ്റെ മകൻ ഷാമിൽ (16 ) മരിച്ചു. വെട്ടത്തുർ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ്. ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് അപകടം.

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പ്ലസ്‌ വൺ വിദ്യാർഥി മരിച്ചു Read More »

Scroll to Top