നെയ്യാറ്റിൻകര ഗോപൻ്റെ മരണത്തിൽ അസ്വാഭാവികതയില്ല; കേസ് അവസാനിപ്പിച്ച് പൊലീസ്, ആന്തരിക അവയവ പരിശോധന റിപ്പോർട്ട് ലഭിച്ചാൽ കോടതിയിൽ റിപ്പോർട്ട് നൽകും

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്. തുടർന്ന് കേസ് അവസാനിപ്പിച്ചു. ഗോപൻ്റെ ആന്തരിക അവയവ പരിശോധന റിപ്പോർട്ട് ഹൈദരാബാദ് ലാബിൽ നിന്നും ലഭിച്ചാൽ കോടതിയിൽ റിപ്പോർട്ട് നൽകും. മരണത്തിൽ അസ്വാഭാവികതയില്ലെന്നും മരണ ശേഷം സമാധിയാക്കി വെച്ചെന്നുമാണ് നിഗമനം. ഗോപൻ്റെ സമാധി വിവാദമായിരുന്നു. കിടപ്പുരോഗിയായിരുന്ന പൂജാരിഗോപൻ സമാധി സ്ഥലത്തു പോയി ഇരുന്ന് ജീവൻ വെടിഞ്ഞുവെന്നായിരുന്നു ബന്ധുക്കൾ പറഞ്ഞിരുന്നത്. നെയ്യാറ്റിൻകര ഗോപൻ സമാധിയായെന്ന ഭാര്യയുടെയും മക്കളുടെയും വെളിപ്പെടുത്തൽ ഏറെ വിവാദമായിരുന്നു. നിരവധി അസുഖങ്ങൾ അലട്ടിയിരുന്ന ഗോപൻ നടന്ന് പോയി […]

നെയ്യാറ്റിൻകര ഗോപൻ്റെ മരണത്തിൽ അസ്വാഭാവികതയില്ല; കേസ് അവസാനിപ്പിച്ച് പൊലീസ്, ആന്തരിക അവയവ പരിശോധന റിപ്പോർട്ട് ലഭിച്ചാൽ കോടതിയിൽ റിപ്പോർട്ട് നൽകും Read More »

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വർധിച്ചത് 9.50 രൂപ

രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടർ ഒന്നിന് 9 രൂപ 50 പൈസയാണ് കൂട്ടിയിരിക്കുന്നത്.. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന് 2,747 രൂപ 50 പൈസയായി. മുംബൈയിൽ വാണിജ്യ സിലിണ്ടർ വില 2,701 രൂപയായി ഉയർന്നു. ചെന്നൈയിൽ വില 2,916.50 രൂപയിലെത്തി. കൊച്ചിയിൽ സിലിണ്ടർ ഒന്നിന് 2783.50 രൂപയും നൽകേണ്ടി വരും. ഗാർഹിക എൽപിജിയുടെ വിലയിൽ മാറ്റമില്ല.അമേരിക്ക-ഇറാൻ സംഘർഷത്തിനും ഹോർമുസ് കടലിടുക്കിലെ പ്രശ്‌നങ്ങൾക്കും നേരിയ അയവ് വന്നതോടെ കുറച്ച വാണിജ്യ സിലിണ്ടർ വിലയിലാണ്

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വർധിച്ചത് 9.50 രൂപ Read More »

‘അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമെന്ന് മുൻകൂട്ടി കാണേണ്ട സാഹചര്യമില്ല’, സെപ്റ്റംബർ 5 ലെ സിജെപി മാർച്ച് വിലക്കണമെന്ന ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി

ദില്ലി: സെപ്റ്റംബർ അഞ്ചിന് നടക്കാനിരിക്കുന്ന സി ജെ പി മാർച്ച് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. ബ്രിക്സ് ഉച്ചകോടി ചൂണ്ടിക്കാട്ടി സി ജെ പി മാർച്ചിന് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെ, പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട അധികൃതരുടെ ചുമതലയാണെന്ന് കോടതി വ്യക്തമാക്കി. അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമെന്ന് മുൻകൂട്ടി കാണേണ്ട സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചത്. സെപ്തംബർ അഞ്ചിന് ഇന്ത്യാ ഗേറ്റിൽ നിന്ന് ദില്ലി പൊലീസ് ആസ്ഥാനത്തേക്കാണ്

‘അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമെന്ന് മുൻകൂട്ടി കാണേണ്ട സാഹചര്യമില്ല’, സെപ്റ്റംബർ 5 ലെ സിജെപി മാർച്ച് വിലക്കണമെന്ന ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി Read More »

ഇടനിലക്കാരെ ഒഴിവാക്കാൻ മോട്ടോർ വാഹനവകുപ്പ്

ഇടനിലക്കാരെ ഒഴിവാക്കാൻ മോട്ടോർ വാഹനവകുപ്പ്. സെപ്റ്റംബർ 21 മുതൽ 60 പരിവാഹൻ സേവനങ്ങൾക്ക് ആധാർ ഒടിപി നിർബന്ധമാക്കി. നിലവിൽ 21 സേവനങ്ങൾക്കാണ് ആധാർ നിർബന്ധമായിട്ടുള്ളത്. മലപ്പുറത്തെ ഓട്ടോ ഡ്രൈവർ ഷൗക്കത്തിന്റെ മരണത്തിന് പിന്നാലെ ഏജന്റുകൾക്കെതിരെ വലിയ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഏജന്റുമാരെ ഒഴിവാക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. തന്റെ ഓട്ടോറിക്ഷയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിനായി ഷൗക്കത്ത് മാസങ്ങളോളം ഓഫിസ് കയറിയിറങ്ങിയെന്നും ഏജന്റുമാർ വഴി അല്ലാതെ നേരിട്ട് അപേക്ഷിച്ചതിനാൽ ഉദ്യോഗസ്ഥർ ബോധപൂർവ്വം ഫിറ്റ്നസ് നിഷേധിച്ചുവെന്നുമായിരുന്നു ആരോപണം. ഇത് ചർച്ചയായതിന് പിന്നാലെയാണ് ഇടനിലക്കാരെ

ഇടനിലക്കാരെ ഒഴിവാക്കാൻ മോട്ടോർ വാഹനവകുപ്പ് Read More »

മുഖ്യമന്ത്രി സന്ദർശകരെ കാണുക ഇനി ഈ മൂന്ന് ദിവസം മാത്രം; സെക്രട്ടേറിയറ്റിൽ പുതിയ സന്ദർശന ക്രമീകരണം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പൊതുഅവധി അല്ലാത്ത തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 3 മണി മുതൽ 5.30 വരെയാണ് സന്ദർശന സമയം. ഈ മൂന്ന് ദിവസങ്ങളിലും പ്രായമായവർ, ഭിന്നശേഷിക്കാർ, ശാരീരിക അവശതകളുള്ളവർ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലിൽ മുഖ്യമന്ത്രി നേരിട്ട് കാണും. അതിനുശേഷമായിരിക്കും മുഖ്യമന്ത്രി ഓഫീസിൽ സന്ദർശകരെ കാണുക. മുൻകൂട്ടി അപ്പോയിന്റ്മെന്റ്റ് എടുത്തിട്ടുള്ളവർക്കും ഈ സമയത്ത് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കാണാം. സെപ്റ്റംബർ

മുഖ്യമന്ത്രി സന്ദർശകരെ കാണുക ഇനി ഈ മൂന്ന് ദിവസം മാത്രം; സെക്രട്ടേറിയറ്റിൽ പുതിയ സന്ദർശന ക്രമീകരണം Read More »

ഡൽഹിയിൽ സ്ലീപ്പർ ബസിൽ പതിനാറുകാരി ലൈംഗികാതിക്രമത്തിന് ഇരയായി; രണ്ട് പേർ അറസ്റ്റിൽ ഉത്തർപ്രദേശ് സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥി വീട്ടിൽ പറയാതെ ബന്ധുവിൻ്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ക്രൂരത

ഡൽഹി: ഡൽഹിയിൽ സ്ലീപ്പർ ബസിൽ പതിനാറുകാരി കൂട്ടബലാൽസംഗത്തിന് ഇരയായി. ബസിലെ ഡ്രൈവറും കണ്ടക്ടറും ചേർന്നാണ് കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. നോയിഡയിലേക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്‌താണ്‌ പ്രതികൾ പെൺകുട്ടിയെ ബസിൽ കയറ്റിയത്. പിന്നാലെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബലാൽസംഗം ചെയ്‌തതെന്നാണ് വിവരം. സംഭവത്തിൽ ഡ്രൈവർ കുൽദീപ്, കണ്ടക്ടർ സന്ദീപ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബസും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഉത്തർപ്രദേശ് സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിനി വീട്ടിൽ പറയാതെ ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ക്രൂരത. ഇതിനിടെ ബന്ധുവിന്റെ വീടിന്

ഡൽഹിയിൽ സ്ലീപ്പർ ബസിൽ പതിനാറുകാരി ലൈംഗികാതിക്രമത്തിന് ഇരയായി; രണ്ട് പേർ അറസ്റ്റിൽ ഉത്തർപ്രദേശ് സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥി വീട്ടിൽ പറയാതെ ബന്ധുവിൻ്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ക്രൂരത Read More »

നാട്ടിലെത്തിയിട്ട് മൂന്ന് വർഷം; ചേതനയറ്റ് മടക്കം; കുടുംബവുമായി സംസാരിച്ച് സുരേഷ് ഗോപി; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം

കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. തൃശൂർ സ്വദേശിനി അഞ്ജനയുടെ ബന്ധുക്കളുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി സംസാരിച്ചു. രണ്ടുദിവസത്തിനകം മൃതദേഹം യുഎസ് പൊലീസ് ബന്ധുക്കൾക്ക് കൈമാറിയേക്കുമെന്നും തുടർന്ന് നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും സുരേഷ് ഗോപി അറിയിച്ചു. കൊലപാതകമെന്നത് സ്‌ഥിരീകരിച്ചിട്ടുണ്ടെന്നും കാരണമെന്തെന്ന് യു.എസ് പൊലീസാണ് പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശനും അഞ്ജനയുടെ കുടുംബത്തെ വിളിച്ചതായാണ് വിവരം. “അമേരിക്കയിലെ നിയമ നടപടികളും പൊലീസിൻ്റെ എൻ.ഒ.സി ലഭിക്കലും അത്യാവശ്യമാണ്. അതിനുശേഷം മാത്രമേ മൃതദേഹം ബന്ധുക്കൾക്ക്

നാട്ടിലെത്തിയിട്ട് മൂന്ന് വർഷം; ചേതനയറ്റ് മടക്കം; കുടുംബവുമായി സംസാരിച്ച് സുരേഷ് ഗോപി; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം Read More »

ഓണാവധി കഴിഞ്ഞ് മടക്കം; ബംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിൻ, കേരളത്തിൽ 10 സ്റ്റോപ്പുകൾ

തിരുവനന്തപുരം: ഓണാവധി കഴിഞ്ഞ് ബംഗളൂരുവിലേക്ക് മടങ്ങുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മംഗളൂരുവിൽ നിന്ന് ബംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. മംഗളൂരു ജങ്ഷനിൽ നിന്ന് ഇന്ന് രാവിലെ 11.15ന് പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്ച പുലർച്ചെ 4ന് ബംഗളൂരുവിലെത്തും. കേരളത്തിൽ കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, ഷൊർണൂർ, പാലക്കാട് ജങ്ഷൻ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ. സ്റ്റോപ്പ് സമയങ്ങൾ: * കാസർകോട് – 11.54 AM കാഞ്ഞങ്ങാട് – 12.14 PM നീലേശ്വരം –

ഓണാവധി കഴിഞ്ഞ് മടക്കം; ബംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിൻ, കേരളത്തിൽ 10 സ്റ്റോപ്പുകൾ Read More »

ഓണക്കാലത്ത് വിലക്കയറ്റവും പൂഴ്ത്തിവെയ്പ്പും തടയാനായി, ശബരിമല സീസണിലും ഇടപെടും: മന്ത്രി ടി സിദ്ദിഖ്

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും തടയാനായെന്ന് കൃഷി മന്ത്രി ടി സിദ്ദിഖ്. കൃത്രിമ വിലക്കയറ്റത്തെ സർക്കാർ നിയന്ത്രിച്ചതായും ശബരിമല സീസണിലും ഈ വിഷയത്തിൽ ഇടപെടുമെന്നും മന്ത്രി പറഞ്ഞു. 2000 ഓണചന്തകളാണ് കൃഷി വകുപ്പ് വിജയകരമായി സംഘടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.നാട്ടിൽ ഉത്പാദിപ്പിച്ച വിളകൾ വിൽപന നടത്തിയത് ഓണക്കാലത്ത് നേട്ടമായി. കർഷകർ നൽകിയ ഉത്പന്നങ്ങളുടെ തുക പൂർണമായും അക്കൗണ്ടിൽ നൽകി. 14.25 കോടി രൂപയുടെ ഉത്പന്നങ്ങൾ ശേഖരിച്ചതിൽ നിന്ന് 14212 കർഷകർക്ക് ഗുണം ലഭിച്ചു. അക്കൗണ്ട് വിവരങ്ങൾ കൃത്യമല്ലാത്തതിനാൽ

ഓണക്കാലത്ത് വിലക്കയറ്റവും പൂഴ്ത്തിവെയ്പ്പും തടയാനായി, ശബരിമല സീസണിലും ഇടപെടും: മന്ത്രി ടി സിദ്ദിഖ് Read More »

ജോലി പോകുമോ! സ്പെഷൽ ട്രെയിൻ ഇല്ല, ബസിൽ സീറ്റുമില്ല; ഓണം കഴിഞ്ഞു, തിരിച്ച് എങ്ങനെ പോകും?

ആലപ്പുഴ ഓണാഘോഷം കഴിഞ്ഞു മറ്റു സംസ്‌ഥാനങ്ങളിലെ ജോലി സ്ഥലങ്ങളിലേക്കു തിരികെ പോകാൻ സ്പെഷൽ ട്രെയിനുകൾ ഇല്ലാതെ ആലപ്പുഴയിലെയും സമീപ പ്രദേശങ്ങളിലെയും യാത്രക്കാർ പ്രതിസന്ധിയിൽ. ഓണക്കാല തിരക്ക് പരിഗണിച്ച് ആലപ്പുഴ തീരദേശ പാത വഴി പ്രത്യേക ട്രെയിനുകൾ അനുവദിക്കാത്തതാണ് യാത്രാ ദുരിതം ഇരട്ടിയാക്കിയത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു ഓണത്തിനു നാട്ടിലെത്തിയ ഒട്ടേറെ കുടുംബങ്ങളാണ് തിരികെ പോകാൻ കഴിയാതെ വലയുന്നത്.ആലപ്പുഴ ടൗണിൽനിന്നുള്ള യാത്രക്കാർക്ക് സ്പെഷൽ ട്രെയിനുകൾ കയറണമെങ്കിൽ കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ സ്‌റ്റേഷനുകളെയോ എറണാകുളം, കോട്ടയം ജില്ലകളെയോ ആശ്രയിക്കേണ്ട അവസ്‌ഥയാണ്.

ജോലി പോകുമോ! സ്പെഷൽ ട്രെയിൻ ഇല്ല, ബസിൽ സീറ്റുമില്ല; ഓണം കഴിഞ്ഞു, തിരിച്ച് എങ്ങനെ പോകും? Read More »

Scroll to Top