നീലേശ്വരം ചാത്തമത്ത് നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. പ്രദേശത്ത് രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം പുറത്തുവന്നതോടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചിരുന്ന യുവാവും നാല് കുട്ടികളും നിലവില്‍ രോഗമുക്തി നേടിയിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
നീലേശ്വരത്ത് ഷിഗല്ല


