കണ്ണൂർ: കണ്ണൂർ പയ്യാമ്പലം ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ ബസും ഓഫീസും അജ്ഞാതസംഘം അടിച്ച് തകർത്തു. കെ. സുധാകരൻ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പുതിയ ബസിന്റെ ചില്ലുകളാണ് സ്കൂളിന് മുൻവശം നിർത്തിയിട്ടിരുന്ന സമയത്ത് അക്രമികൾ തകർത്തത്. സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കെ. സുധാകരൻ എം.പി. അനുവദിച്ച സ്കൂൾ ബസ് അടിച്ച് തകർത്തു


