വെടിക്കെട്ടില്ല, എല്ലാ ചടങ്ങുകളും ഉൾപ്പെടുത്തി തൃശൂർ പൂരം നടത്താൻ തീരുമാനം

തൃശൂർ: വെടിക്കെട്ടില്ലാതെ തൃശൂർ പൂരം നടത്താൻ തീരുമാനം. ഉന്നതതല യോഗത്തിലാണ് വെടിക്കെട്ടില്ലാതെ പൂരം നടത്താമെന്ന് തീരുമാനിച്ചത്. കുടമാറ്റം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തും. ഇലഞ്ഞിത്തറമേളം, മഠത്തിൽവരവ് ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തും. 15 വീതം ആനകളെ അണിനിരത്തുമെന്നും വിവരമുണ്ട്.
കുടമാറ്റം നടത്തിയേ മതിയാകൂ എന്ന് ദേവസ്വങ്ങളുടെ തീരുമാനത്തെ യോഗത്തിൽ അംഗീകരിക്കുകയായിരുന്നു. കുടമാറ്റവും വെടിക്കെട്ടും ഒഴിവാക്കാമെന്ന് സർക്കാർ നിർദേശം വെച്ചിരുന്നു. കുടമാറ്റം ഒഴിവാക്കാൻ ആകില്ലെന്ന് ദേവസ്വങ്ങൾ നിലപാടെടുക്കുകയായിരുന്നു.പൂരത്തിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായെന്നും ദേവസ്വങ്ങൾ യോഗത്തിൽ അറിയിച്ചു. അവസാന നിമിഷം പിൻമാറുന്നത് പ്രായോഗികമല്ലെന്നും ദേവസ്വങ്ങൾ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top