കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. കണ്ണൂർ പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം വിയാണ് മരിച്ചത്. 37 വയസ്സ് മാത്രമാണ് പ്രായം. പള്ളിപ്പൊയിലിൽ കിണർ കുഴിക്കുന്ന ജോലിക്കിടെയാണ് സൂര്യാഘാതമേറ്റത്. ജോലിക്കിടെ ഇന്നലെയാണ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്.
ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മൂന്നുമണിയോടെ മരിക്കുകയായിരുന്നു. സൂര്യാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. അസ്വാഭാവിക മരണത്തിന്
ചക്കരക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top