സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വർദ്ധിച്ച സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. വിവിധയിടങ്ങളിൽ 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും വൈദ്യുതി മുടങ്ങുക. വൈദ്യുതി തടസ്സപ്പെടുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താക്കളെ എസ്എംഎസ് വഴി മുൻകൂട്ടി അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കടുത്ത വേനൽ മൂലമുള്ള അമിത ഉപഭോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു; ഉപഭോക്താക്കൾക്ക് എസ്എംഎസ് വഴി വിവരം ലഭിക്കും


