മാസപ്പടി കേസ്: വീണയ്ക്ക് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച്ച ഹാജരാകാൻ നിർദേശം

കൊച്ചി: സിഎംആർഎലുമായി നടത്തിയ സാമ്പത്തിക ഇടപാട് കേസിൽ എക്സാലോജിക് മാനേജിംഗ് ഡയറക്ടർ വീണ ടിയ്ക്ക് വീണ്ടും എൻഫോഴ്സ്സ്മെന്റ് ഡയറക്ട്രേറ്റ് സമൻസ്. ബുധനാഴ്‌ച രാവിലെ 10.30ന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് സമൻസ് അയച്ചിരിക്കുന്നത്. ഇന്ന് ഹാജരാകണം എന്നാവശ്യപ്പെട്ട് നേരത്തെ ഇ ഡി സമൻസ് അയച്ചിരുന്നെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി ഹാജരാകാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് വീണ അറിയിക്കുകയായിരുന്നു. രണ്ടാഴ്ചയായിരുന്നു സാവകാശം തേടിയത്. എന്നാൽ ബുധനാഴ്‌ച ഹാജരാകണം എന്നാവശ്യപ്പെട്ട് ഇന്ന് വീണ്ടും സമൻസ് അയച്ചിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top