മാതമംഗലത്ത് ക്ഷേത്രോത്സവത്തിനിടെ മാല പൊട്ടിച്ചു: രണ്ട് കർണാടക സ്വദേശിനികൾ പിടിയിൽ

മാതമംഗലം: മാതമംഗലത്ത് ക്ഷേത്രോത്സവത്തിനിടെ സ്ത്രീയുടെ മാല പൊട്ടിച്ചോടാൻ ശ്രമിച്ച രണ്ട് യുവതികളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. കർണാടക സ്വദേശികളായ അനിത, ഗീത എന്നിവരെയാണ് പെരിങ്ങോം പോലീസ് കസ്റ്റഡിയിലെടുത്തത്.  ഉത്സവത്തിരക്കിനിടയിൽ ഭക്തയായ സ്ത്രീയുടെ സ്വർണ്ണമാല പ്രതികൾ കവർന്ന് ഓടുകയായിരുന്നു. എന്നാൽ ഉടൻ തന്നെ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇവരെ പിന്തുടർന്ന് പിടികൂടുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top