യുദ്ധം അവസാനിപ്പിക്കാന്‍ ധൃതിയില്ല; അന്തിമ കരാറിലെത്തുന്നത് വരെ ഹോര്‍മുസിലെ ഉപരോധം തുടരും’; ട്രംപ്
ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണ നാളെ അവസാനിക്കാനിരിക്കെ നില്‍ക്കെ കരാര്‍ നീട്ടാന്‍ സാധ്യതയില്ലെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി ഒരു അന്തിമ കരാറിലെത്തുന്നത് വരെ ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം തുടരും. യുദ്ധം അവസാനിപ്പിക്കാന്‍ തനിക്ക് യാതൊരു ധൃതിയുമില്ലെന്നും, കൂടുതല്‍ ചര്‍ച്ചകള്‍ വൈകാതെ തന്നെ പാക്കിസ്ഥാനില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഒരു അന്തിമ കരാറില്‍ എത്തുന്നതുവരെ തുടരുന്ന ഉപരോധം ഇറാനെ പൂര്‍ണ്ണമായും തകര്‍ക്കുകയാണെന്നും, അവര്‍ക്ക് പ്രതിദിനം 500 ദശലക്ഷം ഡോളറിന്റെ ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നതെന്നും ട്രംപ് […]









