തൃശ്ശൂർ വെടിക്കെട്ടുപുര ദുരന്തത്തിൽ മരണമടഞ്ഞവരിൽ ‘തുടക്കം’ മേക്കപ്പ് ആർടിസ്റ്റും; വേദന പങ്കുവെച്ച് ജൂഡ്
തൃശൂർ മുണ്ടത്തിക്കോട് സ്ഫോടനത്തിൽ മരണപ്പെട്ടവരിൽ സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റ് ആയ ബിജീഷ് ബാലനും ഉൾപ്പെട്ടിരുന്നു. ഫെഫ്‌ക ഓൾ കേരള മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ് യൂണിയൻ അംഗം കൂടിയായിരുന്നു ബിജീഷ്. വിസ്‌മയ മോഹൻലാലിനെ നായികയാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ‘തുടക്കം’ സിനിമയിലും മേക്കപ്പ് ആർട്ടിസ്റ്റ് ആയി ബിജീഷ് ജോലി ചെയ്‌തിരുന്നു. ബിനീഷിന്റെ അപ്രതീക്ഷിത വിഗോയത്തിൽ ഞെട്ടൽ രേഖപ്പെടുത്തുകയാണ് സംവിധായകൻ ജൂഡ് ആന്തണി.‘ഹൃദയഭേദകം’ ഞങ്ങളുടെ തുടക്കം സിനിമയുടെ ഭാഗമായിരുന്നു ഇദ്ദേഹം’ എന്നായിരുന്നു ജൂഡ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച […]









