തിരുവനന്തപുരം: തലസ്ഥാന നഗരത്തെ മുൾമുനയിൽ നിർത്തി പേട്ടയിലെ റെയിൽവേ ആശുപത്രിയിൽ വെടിയുണ്ടകൾ കണ്ടെത്തി. ആശുപത്രിയിലെ ശൗചാലയത്തിനുള്ളിലാണ് വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തെ തുടർന്ന് പോലീസ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിൽ എത്തിയവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
തിരുവനന്തപുരം പേട്ട റെയിൽവേ ആശുപത്രിയിൽ വെടിയുണ്ടകൾ കണ്ടെത്തി; നടുക്കത്തിൽ രോഗികളും ജീവനക്കാരും


