തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ സിനിമാ ചിത്രീകരണത്തിനെത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ താമസിച്ചിരുന്ന വീടിൻ്റെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളം സ്വദേശി 51 വയസ്സുള്ള കല്ലൂർ ജാഫർ ആണ് മരിച്ചത്.
ഇവർ താമസിച്ചിരുന്ന വീടിൻ്റെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയിൽ ലോകമലേശ്വരത്ത് സംഘം വാടകക്ക് താമസിച്ചിരുന്ന വീട്ടിലായിരുന്നു സംഭവം. സിനിമയുടെ ചിത്രീകരണത്തിനായാണ് സംഘം എത്തിയിരുന്നത്.
സിനിമാ ചിത്രീകരണത്തിനെത്തിയ ക്യാമറ അസിസ്റ്റന്റ് ശുചിമുറിയിൽ മരിച്ച നിലയിൽ


