Latest News

അമ്മയും മകനും വീടിനുള്ളിൽ രണ്ട് മുറികളിൽ തൂങ്ങിമരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസ്, മരണകാരണം വ്യക്തമല്ല

കൊല്ലം: അമ്മയും മകനും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ.ചാത്തന്നൂർ ഊന്നിൻമൂട് കരിമ്പാലൂർ നിധി ഭവനിൽ ലൈന ( 43 ) മകൻ പോളിടെക്‌നിക് വിദ്യാർത്ഥി പ്രണവ് (20) എന്നിവരാണ് ജീവനൊടുക്കിയത്. വെള്ളിയാഴ്‌ച രാത്രിയോടെയാണ് വിവരം പുറത്തറിയുന്നത്. ഫോൺ എടുക്കാത്തതിനാൽ ലൈനയുടെ അടുത്ത ബന്ധു അന്വേഷിച്ച് എത്തിയപ്പോൾ ഗേറ്റുംവീടും അടച്ചിട്ട നിലയിലായിരുന്നു. അയൽവാസികളെ ബന്ധു വിവരമറിയിച്ചു. തുടർന്നു നടത്തിയ പരിശോധനയിൽ ലൈനയെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിലും മകൻ പ്രണവിനെ മറ്റൊരു കിടപ്പുമുറിയിലെ ജനാലയിലും തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. ഇരുവരും […]

അമ്മയും മകനും വീടിനുള്ളിൽ രണ്ട് മുറികളിൽ തൂങ്ങിമരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസ്, മരണകാരണം വ്യക്തമല്ല Read More »

വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റു, വയോധികന്റെ മരണത്തിൽ ഒരാൾ പിടിയിൽ

പാലക്കാട് : അനധികൃതമായി നിർമ്മിച്ച വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് വയോധികൻ മരിച്ച സംഭവത്തിൽ പാലക്കാട് ഒറ്റപ്പാലത്ത് ഒരാൾ പോലീസ് പിടിയിൽ. കഴിഞ്ഞ ദിവസമാണ് ലക്കിടി മുളഞ്ഞൂരിൽ കുന്നത്ത് വീട്ടിൽ രാധാകൃഷ്ണനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ പാടശേഖരത്തിൽ സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ നിന്നാണ് രാധാകൃഷ്ണന് ഷോക്കേറ്റതെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസിയായ 70കാരൻ ബാലകൃഷ്‌ണനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ്.

വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റു, വയോധികന്റെ മരണത്തിൽ ഒരാൾ പിടിയിൽ Read More »

കെഎസ്ആര്‍ടിസി ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു

കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ്റ്റാന്‍ഡിനുള്ളില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. കണ്ണൂരില്‍ നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വന്ന ടി.ടി ബസും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസുമാണ് അപകടത്തില്‍പെട്ടത്. ഡ്രൈവറും വനിതാ കണ്ടക്ടറുമുള്‍പ്പെടെ 12 ഓളം പേര്‍ക്ക് പരിക്കേറ്റു.

കെഎസ്ആര്‍ടിസി ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു Read More »

അതിജീവിതയെ അധിക്ഷേപിച്ച കേസ്; ഒടുവിൽ രാഹുൽ ഈശ്വറിന് ആശ്വാസം, 16 ദിവസങ്ങൾക്കുശേഷം ജാമ്യം

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരെ ബലാൽസംഗ പരാതി നൽകിയ പെൺകുട്ടിയെ സൈബർ അധിക്ഷേപം നടത്തിയതിന് അറസ്റ്റിലായ രാഹുൽ ഈശ്വറിന് ഒടുവിൽ ജാമ്യം. കേസിൽ അറസ്റ്റിലായി 16 ദിവസത്തെ റിമാൻഡിനുശേഷമാണ് രാഹുൽ ഈശ്വറിന് ഇന്ന് ജാമ്യം ലഭിച്ചത്. അറസ്റ്റിലായ രാഹുൽ ഈശ്വർ റിമാൻഡിലായിരുന്നു. ജാമ്യാപേക്ഷയിൽ ഇന്ന് വാദം പൂർത്തിയായിരുന്നു. തുടർന്നാണ് ഉച്ചയ്ക്കുശേഷം ജാമ്യം നൽകികൊണ്ടുള്ള വിധി പറഞ്ഞത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി രാഹുൽ ഈശ്വറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. രാഹുൽ അന്വേഷണവുമായി സഹകരിക്കാത്തിനാൽ രണ്ടു ദിവസത്തെ കസ്റ്റി വേണമെന്ന്

അതിജീവിതയെ അധിക്ഷേപിച്ച കേസ്; ഒടുവിൽ രാഹുൽ ഈശ്വറിന് ആശ്വാസം, 16 ദിവസങ്ങൾക്കുശേഷം ജാമ്യം Read More »

ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യൻറെ അസ്ഥികൂടം കണ്ടെത്തി: സമീപത്ത് നിന്ന് ഒരു ബാഗും കണ്ടെത്തി

കോഴിക്കോട്: കുന്ദമംഗലത്ത് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി. കുന്ദമംഗലം മടവൂർ രാംപൊയിൽ വെള്ളാരം കണ്ടിമലയിലാണ് സംഭവം. കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ഉച്ചയ്ക്ക് 12 മണിയോടെ കാടുവെട്ടുന്ന ആളാണ് അസ്ഥികൂടം കണ്ടത്തിയത്. കാട് വെട്ടാൻ വന്ന ആളാണ് അസ്ഥികൂടം ആദ്യം കണ്ടത്. ഇതിന് സമീപത്ത് നിന്നും ഒരു ബാഗും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നാല് മാസം മുമ്പ് കാണാതായ നരിക്കുനി സ്വദേശിയുടേതാണ് അസ്ഥികൂടം എന്നാണ് പൊലീസ് സംശയിക്കുന്നത്.

ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യൻറെ അസ്ഥികൂടം കണ്ടെത്തി: സമീപത്ത് നിന്ന് ഒരു ബാഗും കണ്ടെത്തി Read More »

മദ്യപിച്ച് വാഹനമോടിച്ച് അപകടം; പൊലീസുകാരനും സിനിമാതാരവുമായ ശിവദാസിനെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂർ: കണ്ണൂരിൽ മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരനെതിരെ പൊലീസ് കേസെടുത്തു. സ്പെഷ്യൽ ബ്രാഞ്ച് എസ് ഐയും സിനിമാതാരവുമായ പി ശിവദാസനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ആയ ശിവദാസൻ ഓടിച്ച കാർ കലുങ്കിൽ ഇടിച്ചു അപകടമുണ്ടാവുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മട്ടന്നൂർ പൊലീസ് കേസെടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുവരികയാണ്.

മദ്യപിച്ച് വാഹനമോടിച്ച് അപകടം; പൊലീസുകാരനും സിനിമാതാരവുമായ ശിവദാസിനെതിരെ കേസെടുത്ത് പൊലീസ് Read More »

വിനോദയാത്രയിലെ തർക്കം, പ്ലസ്‌ടു വിദ്യാർഥികളെ അധ്യാപകനും സുഹൃത്തുക്കളും ക്രൂരമായി മർദിച്ചു

പയ്യന്നൂർ പ്ലസ് ടു വിദ്യാർഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ കേസ്. കണ്ണൂർ പയ്യന്നൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ താൽക്കാലിക അധ്യാപകൻ പുതിയങ്ങാടി സ്വദേശി ലിജോ ജോണിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.വിനോദയാത്രയ്ക്കിടെ തർക്കമുണ്ടായതിലെ വൈരാഗ്യമാണ് മർദനത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്. പ്രശ്‌നം പറഞ്ഞുതീർക്കാൻ എന്ന പേരിൽ ലിജോ ജോൺ വിദ്യാർഥികളെ പഴയങ്ങാടിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ലിജോ ജോണും സുഹൃത്തുക്കളും ചേർന്ന് വളഞ്ഞിട്ട് അടിച്ചെന്ന് വിദ്യാർഥികൾ പറഞ്ഞു. നാലു പേർ ചേർന്ന് ഇരുട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ്

വിനോദയാത്രയിലെ തർക്കം, പ്ലസ്‌ടു വിദ്യാർഥികളെ അധ്യാപകനും സുഹൃത്തുക്കളും ക്രൂരമായി മർദിച്ചു Read More »

കണ്ണൂരിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു, ബസ് പൂർണമായും കത്തിനശിച്ചു

കണ്ണൂർ ഇരിട്ടി മാക്കൂട്ടം ചുരത്തിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ബസ് പൂർണമായും കത്തിനശിച്ചു എന്നാൽ ബസിൽ ഉണ്ടായിരുന്നവർ സുരക്ഷിതരാണ്.വിരാജ്പേട്ടയിൽനിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്.ഇന്ന് രാവിലെ 6 മണിയോടെ ആയിരുന്നു സംഭവം

കണ്ണൂരിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു, ബസ് പൂർണമായും കത്തിനശിച്ചു Read More »

അരവണ വിതരണത്തിൽ പുതിയ നിബന്ധന; ഒരാൾക്ക് പരമാവധി 20 ടിൻ

ശബരിമല: ശബരിമലയിൽ ഭക്തരുടെ എണ്ണം കൂടിയതോടെ ദേവസ്വം ബോർഡ് അരവണ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒരാൾക്ക് 20 എണ്ണം മാത്രമേ പരമാവധി നൽകൂ. അരവണ ടിൻ ഇല്ലാത്തതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ദേവസ്വം ബോർഡ് അധികൃതർ വെളിപ്പെടുത്തി. ഇക്കാര്യം കാട്ടി അരവണ കൗണ്ടറുകൾക്ക് മുന്നിൽ ബോർഡുവെച്ചു. സാധാരണനിലയിൽ ശബരിമലയിൽ ഒരുദിവസം രണ്ടര ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ ടിൻ ആണ് അരവണ ഉത്പാദിപ്പിക്കുന്നത്. എന്നാൽ നാല് ലക്ഷം അരവണ ഒരു ദിവസം വിറ്റഴിക്കുന്നുണ്ട്. നേരത്തെ സ്റ്റോക്ക് ചെയ്ത

അരവണ വിതരണത്തിൽ പുതിയ നിബന്ധന; ഒരാൾക്ക് പരമാവധി 20 ടിൻ Read More »

നടൻ ദിലീപ് ശബരിമലയിൽ, സന്നിധാനത്ത് എത്തിയത് ഇന്ന് പുലർച്ചെ

പത്തനംതിട്ട: നടൻ ദിലീപ് ശബരിമലയിലെത്തി. ഇന്ന് പുലർച്ചെയാണ് ദിലീപ് സന്നിധാനത്ത് എത്തിയത്. ഇന്നലെ രാത്രിയോടെ ദിലീപ് സന്നിധാനത്ത് എത്തുമെന്ന വിവരം ഉണ്ടായിരുന്നെങ്കിലും ഇന്ന് പുലർച്ചെയാണ് എത്തിയത്. ഇന്ന് രാവിലെ പിആർഒ ഓഫീസിലെത്തിയശേഷം അവിടെ നിന്ന് തന്ത്രിയുടെ ഓഫീസിലേക്ക് പോവുകയായിരുന്നു. വഴിപാടുകളടക്കം നടത്തുന്നതിനായാണ് ദിലീപ് തന്ത്രിയുടെ ഓഫീസിലേക്ക് പോയത് അൽപ്പസമയത്തിനകം നടൻ അയ്യപ്പ ദർശനം നടത്തും. കഴിഞ്ഞ തവണ നടൻ ദിലീപ് ശബരിമലയിലെത്തിയപ്പോൾ വിഐപി പരിഗണന നൽകി പത്തുമിനുട്ടിലധികം ശ്രീകോവിലിന് മുന്നിൽ നിന്നത് വിവാദമായിരുന്നു. ഹൈക്കോടതിയടക്കം വിഷയത്തിൽ വിമർശനം

നടൻ ദിലീപ് ശബരിമലയിൽ, സന്നിധാനത്ത് എത്തിയത് ഇന്ന് പുലർച്ചെ Read More »

Scroll to Top