എറണാകുളം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും കഴിഞ്ഞ ദിവസം രാവിലെ വില താഴേക്ക് വന്നിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും ഉയർന്നിരിക്കുന്നത്. ആഗോള സ്വർണവിപണിയിലെ ചലനങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. കേരളവിപണിയിൽ ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 600 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പവൻ വില വീണ്ടും 114000ത്തിന് മുകളിലേക്ക് എത്തി.
22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 75 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ കഴിഞ്ഞ ദിവസത്തെ നിരക്കായ 14205 എന്നതിൽ നിന്നും വില 14280 രൂപയിലേക്ക് എത്തി. ഒരു പവൻ്റെ വില 600 രൂപയുടെ വർധനവോടെ കഴിഞ്ഞ ദിവസത്തെ 113640 ൽ നിന്നും 14240 ലേക്ക് ഉയർന്നു. സമാനമായ രീതിയിലുള്ള വർധനവ് 18 കാരറ്റ്, 14 കാരറ്റ്, 9 കാരറ്റ് സ്വർണങ്ങൾക്കുമുണ്ട്.18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 61 രൂപ ഉയർന്ന് 11684 ആയും പവന് 488 രൂപ ഉയർന്ന് പവന് 93472 രൂപയുമായി. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഗ്രാം വില 9135 രൂപയിലേക്കും പവൻ വില 73080 രൂപയിലേക്കുമെത്തി. 9 കാരറ്റിന് ഗ്രാമിന് 5890, പവന് 47120 എന്നിങ്ങനെയാണ് ഇന്നത്തെ വില. വെള്ളി വിലയിൽ ഇന്നും കാര്യമായ മാറ്റമുണ്ടായില്ല. 1 ഗ്രാമിന് 275 രൂപയും 10 ഗ്രാമിന് 2750 രൂപയുമാണ് വെള്ളിയുടെ ഇന്നത്തെ വിപണി വില.
ഇന്നലെ വൈകീട്ടും സ്വർണവിലയിൽ വർധനവ് ഉണ്ടായിരുന്നു. രാവിലെ 1000 രൂപ കൂടിയതിന് പുറമെയാണ് വൈകീട്ട് 560 രൂപ കൂടി പവന് ഉയർന്നത്. ഇന്നത്തെ വർധനവ് കൂടി ആയതോടെ ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് വിലയെത്തി. ആഗോള വിപണിയിലും സ്വർണവിലയിൽ വലിയ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നാളെ അക്ഷയ തൃതീയ കൂടിയായതിനാൽ രാജ്യത്തെ സ്വർണവില ഉയർന്ന് നിൽക്കാൻ തന്നെയാണ് സാധ്യത.
സ്വർണവില കുതിക്കുന്നു: ഇന്ന് വാങ്ങേണ്ടത് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ


