വാൽപ്പാറ ദുരന്തം: ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുക്കും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം

തിരുവനന്തപുരം: വാൽപ്പാറയിലുണ്ടായ ദൗർഭാഗ്യകരമായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചികിത്സാ ചിലവുകളും സംസ്ഥാന സർക്കാർ ഏറ്റെടുക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഇവർക്ക് ആവശ്യമായ സാമ്പത്തിക സഹായം അടിയന്തരമായി ലഭ്യമാക്കാൻ തീരുമാനമായി.

അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ മന്ത്രി വി. ശിവൻകുട്ടി നേരിട്ടെത്തി ആശ്വസിപ്പിച്ചു. മരണപ്പെട്ടവരുടെ ഭൗതികശരീരങ്ങൾ പൊതുദർശനത്തിന് വെച്ച ചടങ്ങിലും അദ്ദേഹം പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top