Latest News

കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി; ചുട്ടുപൊള്ളി കേരളം, താപനില മുന്നറിയിപ്പ് പുതുക്കി, ഞായറാഴ്‌ച വരെ താപനില ഉയർന്നു തന്നെ

പാലക്കാട് കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ചില്ലുകൾ പെട്ടിവീഴുകയായിരുന്നു. ചില്ലുകൊണ്ട് ഡ്രൈവർ ജംഷീറിന്റെ കാലിന് നിസാര പരിക്കേറ്റു. പാലക്കാട് ജില്ലയിൽ കനത്ത ചൂട് തുടരുന്നതിനിടെയാണ് സംഭവം. കോടതിപ്പടിയിൽ നിർത്തിയിട്ടതായിരുന്നു ഓട്ടോറിക്ഷ. പുതിയ ഓട്ടോറിക്ഷയുടെ ചില്ലാണ് തകർന്നതെന്ന് ഡ്രൈവർ പറഞ്ഞു.

കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി; ചുട്ടുപൊള്ളി കേരളം, താപനില മുന്നറിയിപ്പ് പുതുക്കി, ഞായറാഴ്‌ച വരെ താപനില ഉയർന്നു തന്നെ Read More »

ചൂരൽമല- മുണ്ടക്കൈ പുനരധിവാസത്തിനായി സർക്കാർ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്

കോഴിക്കോട്: വയനാട് പുനരധിവാസത്തിനായി സർക്കാർ ഇതുവരെ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 102.59 കോടി രൂപയാണ് നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 167.12 കോടി രൂപയും അനുവദിച്ചു. കേന്ദ്രം അനുവദിച്ച 529.50 കോടി രൂപയും പുനരധിവാസത്തിനായി അനുവദിച്ചിരുന്നു. 43.56 കോടി രൂപ ടൗൺഷിപ്പിന്റെ ഭൂമി ഏറ്റെടുക്കാൻ ചെലവായി. ടൗൺഷിപ്പ് നിർമ്മാണത്തിനുളള 299 കോടിയിൽ 80 കോടി രൂപ ഊരാളുങ്കലിന് നൽകി. ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 120 കോടി രൂപ വയനാട്

ചൂരൽമല- മുണ്ടക്കൈ പുനരധിവാസത്തിനായി സർക്കാർ അനുവദിച്ച തുകയുടെ കണക്ക് പുറത്ത് Read More »

വാഹന പിഴ തുക 50% ഇളവോടെ അടച്ചുതീർക്കാം; അവസാന തീയതി ഏപ്രിൽ 30ന്

മോട്ടോർ വാഹന വകുപ്പും പോലീസും ചുമത്തിയ ട്രാഫിക് പിഴകൾ അടച്ചുതീർക്കാൻ വാഹന ഉടമകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. 2024 ഡിസംബർ 30-ന് മുൻപ് രജിസ്റ്റർ ചെയ്ത ചല്ലാനുകളിലെ പിഴത്തുക പകുതിയായി കുറച്ച് അടച്ചുതീർക്കാനുള്ള സുവർണ്ണാവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. 2026 ഏപ്രിൽ 30 വരെയാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താനാവുക. നിശ്ചിത സമയപരിധിക്കുള്ളിൽ പിഴ അടയ്ക്കുന്നവർക്ക് മാത്രമേ ഈ ഇളവ് ലഭിക്കുകയുള്ളൂ എന്നും, കുടിശ്ശികയുള്ള കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ പൊതുജനങ്ങൾ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു.

വാഹന പിഴ തുക 50% ഇളവോടെ അടച്ചുതീർക്കാം; അവസാന തീയതി ഏപ്രിൽ 30ന് Read More »

ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങൾ; ആശുപത്രികളിൽ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകൾ ആരംഭിച്ചു

തിരുവനന്തപുരം: ഉയർന്ന ചൂടിനെ തുടർന്ന് ആശുപത്രികളിൽ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകൾ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നതിന് ആണ് ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകൾ ആരംഭിച്ചത്. എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിരീക്ഷണം ശക്തമാക്കിയതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 11 മണി മുതൽ മൂന്ന് മണി വരെ നേരിട്ടുള്ള വെയിൽ ഏൽക്കരുത്. ഉയർന്ന അൾട്രാവയലറ്റ് രശ്‌മികൾ ആരോഗ്യത്തെ ബാധിക്കും. ദാഹം തോന്നിയില്ലെങ്കിലും ധാരാളം

ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങൾ; ആശുപത്രികളിൽ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകൾ ആരംഭിച്ചു Read More »

നിതിൻ രാജിൻ്റെ മരണം; മുൻകൂർ ജാമ്യം തേടി ഡോ. റാമും ഡോ. സംഗീത നമ്പ്യാരും

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി അധ്യാപകരായ ഡോ. എം കെ റാമും ഡോ. സംഗീതയും. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. നിതിൻ്റെ മരണത്തിൽ പങ്കില്ലെന്നും ആത്മഹത്യയ്ക്ക് കാരണം ലോൺ ആപ്പിൻ്റെ ഭീഷണി മൂലമാണെന്നും അധ്യാപകർ മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി. സംഭവദിവസം പ്രിൻസിപ്പലിന്റെ റൂമിൽ താൻ ഇല്ലായിരുന്നുവെന്നും റാം പറഞ്ഞു. ഏപ്രിൽ പത്തിനാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയതായി

നിതിൻ രാജിൻ്റെ മരണം; മുൻകൂർ ജാമ്യം തേടി ഡോ. റാമും ഡോ. സംഗീത നമ്പ്യാരും Read More »

കണ്ണൂർ, കൂത്തുപറമ്പിൽ വീടിനു നേരെ ബോംബേറ്

കണ്ണൂർ: കൂത്തുപറമ്പിൽ വ്യാപാരിയുടെ വീടിനു നേരെ ബോംബേറ്. കർണ്ണാടകയിലെ വ്യാപാരി അബ്ദുൽ ലത്തീഫിന്റെ ഭാര്യ സികെ സുഹ്റയും കുടുംബവും താമസിക്കുന്ന കൂത്തുപറമ്പ്, മെരുവമ്പായി ഹെൽത്ത് സെൻ്ററിനു സമീപത്തെ മസ്ഹർ ഹൗസിനു നേരെയാണ് ബോംബേറ് ഉണ്ടായത്. വെള്ളിയാഴ്‌ച പുലർച്ചെ ഒന്നര മണിയോടെയാണ് സംഭവം. അതുഗ്ര ശേഷിയുള്ള സ്റ്റീൽ ബോംബാണ് എറിഞ്ഞത്. ബോംബ് വീണ് ജനൽ ഗ്ലാസ് തകർന്നുവെങ്കിലും പൊട്ടാത്തതിനാൽ വൻ ദുരന്തമൊഴിവായി. ബോംബേറിനു കാരണം എന്താണെന്നു വ്യക്തമല്ല. അബ്ദുൽ ലത്തീഫിൻ്റെ ഭാര്യ സുഹ്റ നൽകിയ പരാതിയിൽ കൂത്തുപറമ്പ് പൊലീസ്

കണ്ണൂർ, കൂത്തുപറമ്പിൽ വീടിനു നേരെ ബോംബേറ് Read More »

ഫ്രിഡ്‌ജിൽ സൂക്ഷിച്ച ചീര കഴിച്ച് ഭക്ഷ്യവിഷബാധ ; കോഴിക്കോട് നാലുപേർ ഐ.സി.യുവിൽ

ഫ്രിഡ്‌ജിൽ സൂക്ഷിച്ച ചീര കഴിച്ച കോഴിക്കോട് താമരശ്ശേരി സ്വദേശികൾക്ക് ഭക്ഷ്യവിഷബാധ. താമരശ്ശേരി സ്വദേശികളായ ശാന്തകുമാരി (68) ശ്രീജ (43) സുധീർ (42) ആർദ്ര (20) എന്നിവരെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാലുപേരും ഐസിയുവിൽ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ടു ദിവസത്തിലധികമായി ഫ്രിഡിജിൽ സൂക്ഷിച്ചിരുന്ന ചീരയാണ് ഇവർ പാചകം ചെയ്‌ത്‌ കഴിച്ചത്. അതിൻ്റെ അലർജിയാകാം രോഗകാരണമെന്നാണ് നിഗമനം.

ഫ്രിഡ്‌ജിൽ സൂക്ഷിച്ച ചീര കഴിച്ച് ഭക്ഷ്യവിഷബാധ ; കോഴിക്കോട് നാലുപേർ ഐ.സി.യുവിൽ Read More »

കാറിൽ കടത്തുകയായിരുന്ന കഞ്ചാവും എം ഡി എം എയും പിടികൂടി; പെർഡാല സ്വദേശിയും കൂട്ടാളിയും ബദിയഡുക്കയിൽ അറസ്റ്റിൽ

കാസർകോട്: കാറിൽ കടത്തുകയായിരുന്ന എം ഡി എം എയും കഞ്ചാവുമായി ബദിയഡുക്ക പൊലീസ് രണ്ടുപേരെ അറസ്റ്റു ചെയ്തുതു. ബദിയഡുക്ക, പെർഡാല, ചെന്നാറക്കട്ട ഹൗസിലെ രഞ്ജിത്ത് റൈ(36), ദക്ഷിണ കന്നഡ, സുള്ള്യ, ആലട്ടി, സംഗം നിലയത്തിലെ എസ് വി പൂജിത്ത് സാഗർ ( 29 )എന്നിവരെയാണ് ബദിയഡുക്ക പൊലീസ് ഇൻസ്പെക്ടർ ആർ പി അനൂപ് കൃഷ്ണണനും സംഘവും അറസ്റ്റു ചെയ്‌തത്‌. വ്യാഴാഴ്‌ച വൈകുന്നേരം ആറരമണിയോടെ ബദിയഡുക്ക -മുള്ളേരിയ റോഡിലെ കന്യാന കൺവെൻഷൻ സെൻ്ററിനു സമീപത്തു നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ്

കാറിൽ കടത്തുകയായിരുന്ന കഞ്ചാവും എം ഡി എം എയും പിടികൂടി; പെർഡാല സ്വദേശിയും കൂട്ടാളിയും ബദിയഡുക്കയിൽ അറസ്റ്റിൽ Read More »

2023-ലെ വനിതാ സംവരണ നിയമം പ്രാബല്യത്തില്‍ വന്നു; വിജ്ഞാപനമിറക്കി കേന്ദ്രസര്‍ക്കാര്‍

2023-ല്‍ പാര്‍ലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമം പ്രാബല്യത്തില്‍. കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കി. ഈ നിയമത്തില്‍ ഭേദഗതി വരുത്താനുളള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അതിന്മേല്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് വിചിത്ര നടപടി. 2023-ല്‍ പാസാക്കിയ ബില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ നിയമമായിരുന്നു. എന്നാല്‍ അത് നടപ്പിലാക്കുന്ന തിയതി പിന്നീട് അറിയിക്കാമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നത്. നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും അത് പ്രായോഗികമായി നടപ്പിലാക്കുന്നതിന് സാങ്കേതിക തടസങ്ങളുണ്ട്. നിയമം നടപ്പാക്കാന്‍ ആദ്യം രാജ്യത്ത് സെന്‍സസ് നടത്തുകയും ശേഷം മണ്ഡല പുനര്‍നിര്‍ണയം നടത്തുകയും വേണം.

2023-ലെ വനിതാ സംവരണ നിയമം പ്രാബല്യത്തില്‍ വന്നു; വിജ്ഞാപനമിറക്കി കേന്ദ്രസര്‍ക്കാര്‍ Read More »

വയനാട് ടൗൺഷിപ്പ്: നിർമാണം അവസാനഘട്ടത്തിൽ എത്തിയ വീടുകളിൽ വിള്ളൽ, ചോർച്ച; ആശങ്കയിൽ ദുരന്തബാധിതർ

കൽപ്പറ്റ: വയനാട് ടൗൺഷിപ്പിൽ നിർമാണം അവസാനഘട്ടത്തിൽ എത്തിനിൽക്കുന്ന വീടുകളിൽ വിള്ളൽ. ആദ്യഘട്ടത്തിൽ കൈമാറുന്ന 178 വീടുകളിലെ രണ്ടു വീടുകൾക്കാണ് വിള്ളൽ. ഈ മാസവും ടൗൺഷിപ്പ് താമസയോഗ്യമാകില്ലെന്നാണ് വിവരം. ടൗൺഷിപ്പിൽ നിർമ്മാണം വൈകുന്നതിൽ ആശങ്കയുണ്ടെന്നും ദുരന്തബാധിതർ പറഞ്ഞു. 178 വീടുകൾ എങ്കിലും എത്രയും വേഗം പൂർത്തീകരിക്കണമെന്നാണ് ദുരന്തബാധിതർ ആവശ്യപ്പെടുന്നത്. കൈമാറിയ ഭൂരിഭാഗം വീടുകളും താമസ യോഗ്യമല്ലെന്നും വിമർശനമുണ്ട്. തനിക്ക് ലഭിച്ച വീട്ടിലെ മേൽക്കൂരയിൽ വിള്ളൽ വീണെന്ന് ചൂരൽമല സ്വദേശി നൗഫലും പ്രതികരിച്ചു. മഴപെയ്‌തപ്പോൾ വെള്ളം ചോർന്നിറങ്ങി എന്നും പരാതിയുണ്ട്.അതേസമയം

വയനാട് ടൗൺഷിപ്പ്: നിർമാണം അവസാനഘട്ടത്തിൽ എത്തിയ വീടുകളിൽ വിള്ളൽ, ചോർച്ച; ആശങ്കയിൽ ദുരന്തബാധിതർ Read More »

Scroll to Top