കാസർകോട്: കാറിൽ കടത്തുകയായിരുന്ന എം ഡി എം എയും കഞ്ചാവുമായി ബദിയഡുക്ക പൊലീസ് രണ്ടുപേരെ അറസ്റ്റു ചെയ്തുതു. ബദിയഡുക്ക, പെർഡാല, ചെന്നാറക്കട്ട ഹൗസിലെ രഞ്ജിത്ത് റൈ(36), ദക്ഷിണ കന്നഡ, സുള്ള്യ, ആലട്ടി, സംഗം നിലയത്തിലെ എസ് വി പൂജിത്ത് സാഗർ ( 29 )എന്നിവരെയാണ് ബദിയഡുക്ക പൊലീസ് ഇൻസ്പെക്ടർ ആർ പി അനൂപ് കൃഷ്ണണനും സംഘവും അറസ്റ്റു ചെയ്‌തത്. വ്യാഴാഴ്‌ച വൈകുന്നേരം ആറരമണിയോടെ ബദിയഡുക്ക -മുള്ളേരിയ റോഡിലെ കന്യാന കൺവെൻഷൻ സെൻ്ററിനു സമീപത്തു നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് സംഘം പിടിയിലായത്. കാറിൽ നിന്നു 95.89 ഗ്രാം കഞ്ചാവും 0.36 ഗ്രാം എം ഡി എം എയും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു
കാറിൽ കടത്തുകയായിരുന്ന കഞ്ചാവും എം ഡി എം എയും പിടികൂടി; പെർഡാല സ്വദേശിയും കൂട്ടാളിയും ബദിയഡുക്കയിൽ അറസ്റ്റിൽ


