പാലക്കാട് കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ചില്ലുകൾ പെട്ടിവീഴുകയായിരുന്നു. ചില്ലുകൊണ്ട് ഡ്രൈവർ ജംഷീറിന്റെ കാലിന് നിസാര പരിക്കേറ്റു. പാലക്കാട് ജില്ലയിൽ കനത്ത ചൂട് തുടരുന്നതിനിടെയാണ് സംഭവം. കോടതിപ്പടിയിൽ നിർത്തിയിട്ടതായിരുന്നു ഓട്ടോറിക്ഷ. പുതിയ ഓട്ടോറിക്ഷയുടെ ചില്ലാണ് തകർന്നതെന്ന് ഡ്രൈവർ പറഞ്ഞു.
കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി; ചുട്ടുപൊള്ളി കേരളം, താപനില മുന്നറിയിപ്പ് പുതുക്കി, ഞായറാഴ്ച വരെ താപനില ഉയർന്നു തന്നെ


