ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങൾ; ആശുപത്രികളിൽ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകൾ ആരംഭിച്ചു

തിരുവനന്തപുരം: ഉയർന്ന ചൂടിനെ തുടർന്ന് ആശുപത്രികളിൽ ഹീറ്റ് സ്ട്രോക്ക്
ക്ലിനിക്കുകൾ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നതിന് ആണ് ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകൾ ആരംഭിച്ചത്. എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിരീക്ഷണം ശക്തമാക്കിയതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 11 മണി മുതൽ മൂന്ന് മണി വരെ നേരിട്ടുള്ള വെയിൽ ഏൽക്കരുത്. ഉയർന്ന അൾട്രാവയലറ്റ് രശ്‌മികൾ ആരോഗ്യത്തെ ബാധിക്കും. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.അതേസമയം ഉയർന്ന ചൂടിന് പിന്നാലെ മൊത്ത വൈദ്യുതി ഉപഭോഗത്തിലും വർദ്ധനയുണ്ടായിട്ടുണ്ട്. ഇന്നലത്തെ വൈദ്യുതി ഉപയോഗം 11.34 കോടി യൂണിറ്റാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന ഉപയോഗമാണിത്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയിലും നേരിയ വർദ്ധനയുണ്ടായിട്ടുണ്ട്.
വൈകുന്നേരങ്ങളിലെ വൈദ്യുതി ഉപയോഗം 5947 മെഗാവാട്ടായി ഉയർന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top