കണ്ണൂർ: കൂത്തുപറമ്പിൽ വ്യാപാരിയുടെ വീടിനു നേരെ ബോംബേറ്. കർണ്ണാടകയിലെ വ്യാപാരി അബ്ദുൽ ലത്തീഫിന്റെ ഭാര്യ സികെ സുഹ്റയും കുടുംബവും താമസിക്കുന്ന കൂത്തുപറമ്പ്, മെരുവമ്പായി ഹെൽത്ത് സെൻ്ററിനു സമീപത്തെ മസ്ഹർ ഹൗസിനു നേരെയാണ് ബോംബേറ് ഉണ്ടായത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നര മണിയോടെയാണ് സംഭവം.
അതുഗ്ര ശേഷിയുള്ള സ്റ്റീൽ ബോംബാണ് എറിഞ്ഞത്. ബോംബ് വീണ് ജനൽ ഗ്ലാസ് തകർന്നുവെങ്കിലും പൊട്ടാത്തതിനാൽ വൻ ദുരന്തമൊഴിവായി.
ബോംബേറിനു കാരണം എന്താണെന്നു വ്യക്തമല്ല. അബ്ദുൽ ലത്തീഫിൻ്റെ ഭാര്യ സുഹ്റ നൽകിയ പരാതിയിൽ കൂത്തുപറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.
കണ്ണൂർ, കൂത്തുപറമ്പിൽ വീടിനു നേരെ ബോംബേറ്


