Latest News

സംസ്ഥാനത്ത് മെയ് ആറ് വരെ വേനൽ മഴ തുടരും; കാറ്റിനും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് ആറ് വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട്. നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും തിങ്കളാഴ്‌ച ഇടുക്കി പാലക്കാട് ജില്ലകളിലും യെല്ലോ അലേർട്ടാണ്. ചൊവ്വാഴ്ച എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിലും ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഈ ജില്ലകളിൽ യെല്ലോ അലേർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. […]

സംസ്ഥാനത്ത് മെയ് ആറ് വരെ വേനൽ മഴ തുടരും; കാറ്റിനും ഇടിമിന്നലിനും സാധ്യത Read More »

കഴുകുന്നതിനിടെ വാഹനം പിറകിലേക്ക് വന്നു, വാഹനത്തിൻറെ അടിയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം

പത്തനംതിട്ട: ടിപ്പർ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഡ്രൈവർ ഉന്നക്കാവ് സ്വദേശി കുഞ്ഞുമോൻ (55) മരിച്ചു. പത്തനംതിട്ട പെരുമ്പെട്ടി അരുവിക്കലിലാണ് അപകടം. വാഹനം കഴുകുന്നതിനിടെ പിറകോട്ട് വന്നാണ് അപകടം ഉണ്ടായത്. നിയന്ത്രിക്കാൻ കുഞ്ഞുമോൻ വാഹനത്തിൽ ചാടി കയറിയിരുന്നു. എന്നാൽ വാഹനം താഴെ റോഡിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൻറെ അടിയിൽപ്പെട്ടാണ് കുഞ്ഞുമോൻ മരിച്ചത്. സംഭവത്തിൽ പെരുമ്പെട്ടി പൊലീസ് നടപടികൾ സ്വീകരിച്ചു.

കഴുകുന്നതിനിടെ വാഹനം പിറകിലേക്ക് വന്നു, വാഹനത്തിൻറെ അടിയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം Read More »

വാൽപ്പാറ അപകടം:മരിച്ചവരിൽ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത 5പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകാൻ മന്ത്രിസഭാതീരുമാനം

തിരുവനന്തപുരം: വാൽപ്പാറ ബസ് അപകടത്തിൽപ്പെട്ടവർക്ക് ധനസഹായം നൽകാൻ മന്ത്രിസഭാ തീരുമാനം. മരിച്ചവരിൽ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം നൽകാനാണ് തീരുമാനം. ഇൻഷുറൻസ് പരിരക്ഷയ്ക്ക് പുറമേ ചികിത്സാ ചെലവായിട്ടുണ്ടെങ്കിൽ സർക്കാർ അത് വഹിക്കുമെന്നും തീരുമാനിച്ചു. മരിച്ച സ്കൂ‌ൾ ബസ് ഡ്രൈവർക്ക് നൗഷാദ് അലി, പാചകത്തൊഴിലാളി സാജിത, റുഖിയ, ഷക്കീല, വിദ്യാർത്ഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ കുടുംബത്തിനാണ് സഹായ ധനം അനുവദിച്ചത്. അപകടത്തിൽപ്പെട്ട് മരിച്ച അധ്യാപികയുടെ മകൻ മുഹമ്മദ് ഷഹാദിൻ, മറ്റൊരു

വാൽപ്പാറ അപകടം:മരിച്ചവരിൽ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത 5പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകാൻ മന്ത്രിസഭാതീരുമാനം Read More »

കുസാറ്റിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ; ഒരാഴ്ച‌യ്ക്കിടെയുള്ള രണ്ടാമത്തെ സംഭവം

കൊച്ചി: കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ. സൗത്ത് പുതുവൈപ്പ് കോമത്തുരുത്ത് സ്വദേശികളായ ഓട്ടോറിക്ഷാ ഡ്രൈവർ സുദർശൻ്റെയും ഷൈജയുടെയും മകൾ കെഎസ് ദർശന(21)യെയാണ് ഹിദായത്ത് നഗറിലെ വാടക മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂ‌ൾ ഓഫ് എഞ്ചിനീയറിങ്ങിൽ ബി ടെക് സിവിൽ എഞ്ചിനീയറിങ് നാലാം വർഷ വിദ്യാർഥിനിയാണ് ദർശന. സംഭവത്തിൽ വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി റിപ്പോർട്ട് തേടി. ചീഫ് സെക്യൂരിറ്റി ഓഫീസർ സിബിച്ചൻ ജോസഫിനാണ് അന്വേഷണ ചുമതല. വ്യാഴാഴ്ച

കുസാറ്റിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ; ഒരാഴ്ച‌യ്ക്കിടെയുള്ള രണ്ടാമത്തെ സംഭവം Read More »

വിദ്യാർത്ഥിനിക്കു നേരെ നഗ്നതാ പ്രദർശനം; സ്വകാര്യ കോളേജ് ജീവനക്കാരനെതിരെ കേസ്

കാസർകോട്: വിദ്യാർത്ഥിനിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയതായി പരാതി. പെരിയയിലെ സ്വകാര്യ ക്വാർട്ടേഴ്സിൽ താമസിക്കുന്ന വിദ്യാർത്ഥിനിയാണ് പരാതിക്കാരി . സംഭവത്തിൽ കുണിയയിലെ സ്വകാര്യ കോളേജ് ജീവനക്കാരനായ ആന്ധ്യാപ്രദേശ് സ്വദേശി ഹെറാൾഡ് എന്നആൾക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്‌പദമായ സംഭവം.

വിദ്യാർത്ഥിനിക്കു നേരെ നഗ്നതാ പ്രദർശനം; സ്വകാര്യ കോളേജ് ജീവനക്കാരനെതിരെ കേസ് Read More »

500 രൂപ മോഷ്ടിച്ചെന്ന് പറഞ്ഞ് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി; സ്ഥാപനത്തിലെ കുക്കും വാർഡനും അറസ്റ്റിൽ

കൊല്ലം: 500 രൂപ മോഷ്ടിച്ചെന്ന് പറഞ്ഞ് 12 വയസ്സുള്ള ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി പീഡിപ്പിച്ചെന്ന പരാതിയിൽ സ്ഥാപനത്തിലെ കുക്കും വാർഡനും അറസ്റ്റിൽ. കൊല്ലം പുനലൂരിലെ ലിംവിംഗ് വാട്ടർ എന്ന സ്ഥാപനത്തിൽ കഴിഞ്ഞദിവസമാണ് സംഭവം. സ്ഥാപനത്തിലെ ജീവനക്കാരായ പത്തനംതിട്ട സ്വദേശികളായ ലിജുകുമാർ, ടോം എന്നിവരാണ് അറസ്റ്റിലായത്. സാധാരണക്കാരായ കുട്ടികൾ താമസിച്ചു പഠിക്കുന്ന സ്ഥാപനമാണ് ഇത്. കുക്കിൻ്റെ 500 രൂപ മോഷ്ടിച്ചെന്ന് പറഞ്ഞാണ് കുട്ടിയോടുള്ള ജീവനക്കാരുടെ ക്രൂരത. പണം മോഷ്ടിച്ചില്ലെന്ന് കുട്ടി ആവർത്തിച്ച് പറഞ്ഞിട്ടും അത് കേൾക്കാതെ കുട്ടിക്ക്

500 രൂപ മോഷ്ടിച്ചെന്ന് പറഞ്ഞ് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി; സ്ഥാപനത്തിലെ കുക്കും വാർഡനും അറസ്റ്റിൽ Read More »

മൂന്ന് പോക്സോ കേസിലെ പ്രതി; 63വർഷം ശിക്ഷിക്കപ്പെട്ടയാൾ ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു

പത്തനംതിട്ട: പോക്സോ കേസിൽ 63വർഷം ശിക്ഷിക്കപ്പെട്ടയാൾ ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു. സംഭവത്തിൽ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്‌തിട്ടുണ്ട്. പത്തനാപുരം കുര തെക്കങ്കോട് കിഴക്കേതിൽ വീട്ടിൽ 29കാരനായ അനീഷ് ആണ് പിടിയിലായത്. നിലവിൽ മൂന്ന് പോക്സോ കേസിൽ പ്രതിയായ ഇയാൾ 63വർഷം ശിക്ഷിക്കപ്പെട്ട കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി ജാമ്യത്തിലിറങ്ങിയാണ് വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെ തലവൂർ അരിങ്ങട ഇലഞ്ഞിക്കോട് ഏലായിൽ വെച്ചാണ് ഇയാൾ 61കാരിയായ വയോധികയെ വിവസ്ത്രയാക്കി പീഡിപ്പിക്കാൻ ശ്രമിച്ചത്. കുറ്ററ സൊസൈറ്റിയിൽ

മൂന്ന് പോക്സോ കേസിലെ പ്രതി; 63വർഷം ശിക്ഷിക്കപ്പെട്ടയാൾ ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു Read More »

പൂവച്ചലിൽ തെരുവുനായ ആക്രമണത്തിൽ 12 പേർക്ക് പരിക്ക്; നായയെ നാട്ടുകാർ തല്ലിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തിൽ 12 പേർക്ക് പരിക്ക്. പൂവച്ചലിലാണ് തെരുവുനായ ആക്രമണമുണ്ടായത്. നായയെ നാട്ടുകാർ അടിച്ചുകൊന്നു. പൂവച്ചൽ പഞ്ചായത്തിലെ മൂന്ന് വാർഡുകളിലായിരുന്നു നായയുടെ ആക്രമണം. കടിയേറ്റവരുടെ മുഖത്തും കൈകാലുകളിലും ആഴത്തിലുളള മുറിവുകളാണ് ഉളളത്. വളർത്തുനായകളെയും കോഴികളെയും നായ ആക്രമിച്ചിരുന്നു. പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചിരുന്നതായും നാട്ടുകാർ പറയുന്നു. നായയുടെ ജഡം പേവിഷബാധ സ്ഥിരീകരിക്കുന്നതിനായി മാറ്റി.

പൂവച്ചലിൽ തെരുവുനായ ആക്രമണത്തിൽ 12 പേർക്ക് പരിക്ക്; നായയെ നാട്ടുകാർ തല്ലിക്കൊന്നു Read More »

പത്തുവയസ്സുകാരിയെ ഫിനോയിൽ കുടിപ്പിച്ച ശേഷം ആത്മഹത്യാ ശ്രമം; പ്രതി പോക്സോ പ്രകാരം അറസ്റ്റിൽ

കാസർകോട്: പത്തുവയസുകാരിയെ ഫിനോയിൽ കുടിപ്പിച്ച ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തുതു. വധശ്രമത്തിനും പോക്സോ വകുപ്പു പ്രകാരവും അറസ്റ്റിലായ 28 കാരനെ രണ്ടാഴ്‌ചത്തേയ്ക്ക് റിമാന്റു ചെയ്തു. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനാണ് പ്രതി. പെൺകുട്ടിയുടെ പിതാവിൻ്റെ അടുത്ത സുഹൃത്താണ് ഇയാൾ . ഇതിൻ്റെ പേരിൽ പലപ്പോഴും പെൺകുട്ടിയുടെ വീട്ടിൽ വരാറുണ്ട്. ഈ സമയങ്ങളിൽ യുവാവിൻ്റെ ഭാഗത്തു നിന്നും ഉണ്ടായ ചില നടപടികളെ പിതാവ് ചോദ്യം ചെയ്‌തിരുന്നതായി പറയുന്നു. ഈ സംഭവത്തോടെയാണ് പെൺകുട്ടിയെ ഫിനോയിൽ

പത്തുവയസ്സുകാരിയെ ഫിനോയിൽ കുടിപ്പിച്ച ശേഷം ആത്മഹത്യാ ശ്രമം; പ്രതി പോക്സോ പ്രകാരം അറസ്റ്റിൽ Read More »

പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; നാടൻ പാട്ട് കലാകാരൻ മരിച്ചു

കാസർകോട്: പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാടിനു നഷ്ടമായത് മികച്ച നാടൻ പാട്ടു കലാകാരനെ. വ്യാഴാഴ്‌ച രാത്രി ഏഴര മണിയോടെ വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപത്തുണ്ടായ അപകടത്തിൽ പുങ്ങംചാൽ കൊടിയംകുണ്ടിലെ സി രാജു (39)ആണ് മരിച്ചത്. പൊലീസ് ജീപ്പ് കല്ലഞ്ചിറ ഭാഗത്തേക്കും ഓട്ടോ വെള്ളരിക്കുണ്ട് ഭാഗത്തേക്കും പോവുകയായിരുന്നു. കൂട്ടിയിടിയെ തുടർന്ന് ഓട്ടോ പൂർണ്ണമായും തകർന്നു. അകത്തു കുടുങ്ങിക്കിടന്ന രാജുവിനെ ഓട്ടോ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അറിയപ്പെടുന്ന നാടൻ പാട്ടു കലാകാരനായ രാജുവിൻ്റെ അപകടമരണം

പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; നാടൻ പാട്ട് കലാകാരൻ മരിച്ചു Read More »

Scroll to Top