Latest News

ഡിജോ കാപ്പൻ അന്തരിച്ചു

കൊച്ചി: പൊതു പ്രവർത്തകൻ ഡിജോ കാപ്പൻ (68) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2025 ഒക്ടോബറിൽ തിരുവനന്തപുരത്ത് വച്ച് അദ്ദേഹത്തിന് ഒരു കാർ അപകടത്തിൽ പരിക്കേറ്റിരുന്നു. അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങളിലും പൊതുജനപ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ടിരുന്നു. ഉപഭോക്തൃ്യ നിയമങ്ങളെക്കുറിച്ച് സാധാരണക്കാർക്ക് അറിവ് നൽകുന്നതിലും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും ശ്രദ്ധേയനായ വ്യക്തിയാണ്.

ഡിജോ കാപ്പൻ അന്തരിച്ചു Read More »

ഉച്ചതിരിഞ്ഞ് വീണ്ടും കുതിച്ച് സ്വർണം; ഒറ്റ ദിവസം ഉയർന്നത് 1,000 രൂപയിലേറെ

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. വ്യാഴാഴ്‌ച ഉച്ചതിരിഞ്ഞ് ഗ്രാമിന് 130 രൂപയും പവന് 1040 രൂപയും വർധിച്ചു. രാവിലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടിയിരുന്നു. ഇതോടെ ഇന്നുമാത്രം 1200 രൂപയാണ് ഒരു പവന് വർധിച്ചത്. 22 കാരറ്റ് (916) സ്വർണത്തിന് ഗ്രാമിന് 13,940 രൂപ, പവന് 1,11,520 രൂപ എന്നിങ്ങനെയാണ് ഏറ്റവും പുതിയ നിരക്ക്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 105 രൂപ ഉയർന്ന് 11,455 രൂപയിലെത്തി. 91,640 രൂപയാണ് ഒരു പവൻ

ഉച്ചതിരിഞ്ഞ് വീണ്ടും കുതിച്ച് സ്വർണം; ഒറ്റ ദിവസം ഉയർന്നത് 1,000 രൂപയിലേറെ Read More »

ബേപ്പൂരില്‍ തോറ്റാല്‍ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും, റിയാസ് എഗ്രിമെന്റ് വെക്കണം’; വെല്ലുവിളിയുമായി പി വി അന്‍വര്‍

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കെ, യുഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്ന പ്രവചനവുമായി ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വര്‍. 140 അംഗ നിയമസഭയില്‍ 89 സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് അന്‍വര്‍ പറഞ്ഞു. ഞാന്‍ നടത്തിയ സര്‍വ്വേയില്‍ 86 സീറ്റ് യുഡിഫ് ഉറപ്പിച്ചു. ഞാന്‍ പറഞ്ഞത് സാധൂകരിക്കുന്നതാണ് എക്‌സിറ്റ് പോള്‍. യുഡിഫ് നേരിയ ഭൂരിപക്ഷത്തില്‍ അല്ല അധികാരത്തില്‍ വരിക. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ഭരണ വിരുദ്ധ വികാരം ഉണ്ട്. പിണറായിസം ആണ് ചര്‍ച്ച ചെയ്തത്. 2021ല്‍

ബേപ്പൂരില്‍ തോറ്റാല്‍ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും, റിയാസ് എഗ്രിമെന്റ് വെക്കണം’; വെല്ലുവിളിയുമായി പി വി അന്‍വര്‍ Read More »

നർക്കിലക്കാട്ട് മൂർഖൻ്റെ കടിയേറ്റ നാലര വയസുകാരി മരിച്ചു; അന്ത്യം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

കാസർകോട് : മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാലരവയസുകാരി മരിച്ചു. വെള്ളരിക്കുണ്ട് താലൂക്കിലെ നർക്കിലക്കാട്, എളേരിത്തട്ട്, തൊട്ടി ഉന്നതിയിലെ കുറുവാട്ട് വീട്ടിൽ ശരത് ചന്ദ്രൻ- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്ര (നാലര)യാണ് വ്യാഴാഴ്‌ച ഉച്ചയോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയത്. തിങ്കളാഴ്ചയാണ് ഋതു ചന്ദ്രയ്ക്ക് വീട്ടു പരിസരത്തു വച്ചു പാമ്പിൻ്റെ കടിയേറ്റത്. കളിക്കിടയിൽ തെറിച്ചു പോയ പന്ത് എടുക്കുന്നതിനിടയിലാണ് മൂർഖൻ പാമ്പിൻ്റെ കടിയേറ്റത്. ഉടൻ നർക്കിലക്കാട് പ്രാഥമികാരോഗ്യ

നർക്കിലക്കാട്ട് മൂർഖൻ്റെ കടിയേറ്റ നാലര വയസുകാരി മരിച്ചു; അന്ത്യം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ Read More »

വടകരയിൽ വിവാഹ വീട്ടിൽ നിന്നും വരൻ്റെ മൂന്ന് പവന്‍റെ സ്വർണമാല കവർന്നു ; അലമാരയുടെ പൂട്ട് പൊളിച്ച നിലയിൽ

വടകര:വിവാഹ വീട്ടിൽ നിന്നും വരൻ്റ മൂന്ന് പവൻ സ്വർണമാല മോഷണം പോയി. വടകര പുത്തൂരിൽ പടിക്കൽ താഴെ കുനി പ്രകാശിൻ്റ വീട്ടിൽ നിന്നാണ് ആഭരണം മോഷണം പോയത്. ഇന്നലെ ആയിരുന്നു വിവാഹം. ഡിജെ പാർട്ടിയുടെ തയ്യാറെടുപ്പിനിടെയാണ് അലമാരയിൽ നിന്നും സ്വർണം കാണാതായത്. അലമാരയുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. അലമാരയിൽ സ്വർണ മാലയോടൊപ്പം മറ്റ് ആഭരണങ്ങൾ ഉണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വടകരയിൽ വിവാഹ വീട്ടിൽ നിന്നും വരൻ്റെ മൂന്ന് പവന്‍റെ സ്വർണമാല കവർന്നു ; അലമാരയുടെ പൂട്ട് പൊളിച്ച നിലയിൽ Read More »

പൊള്ളുന്ന ചൂടിന് ആശ്വാസമേകാൻ ഇന്ന് മുതൽ വേനൽ മഴ വ്യാപകമാകും ; കണ്ണൂ‍രും, ഇടുക്കിയും, കാസ‍ർഗോഡും ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വേനൽ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മെയ് 2 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ വേനൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. അതേസമയം ഇടുക്കിയിലും മറ്റ് സ്ഥലങ്ങളിലും ശക്തമായ മഴയിലും കാറ്റിലും നാശനഷ്ടങ്ങൾ ഉണ്ടായി. മരം കടപുഴകി വീഴുകയും ശക്തമായ കാറ്റിൽ വ്യാപാര സ്ഥാപനത്തിൻ്റെ മേൽക്കൂര പറന്നുപോവുകയും ചെയ്‌തു. ചിലയിടങ്ങളിൽ കൃഷി നാശവുമുണ്ടായിട്ടുണ്ട്.

പൊള്ളുന്ന ചൂടിന് ആശ്വാസമേകാൻ ഇന്ന് മുതൽ വേനൽ മഴ വ്യാപകമാകും ; കണ്ണൂ‍രും, ഇടുക്കിയും, കാസ‍ർഗോഡും ഇന്ന് യെല്ലോ അലർട്ട് Read More »

മട്ടന്നൂർ നരയമ്പാറയിൽ ബൈക്ക് അപകടം; യാത്രക്കാരന് ഗുരുതര പരിക്ക്

മട്ടന്നൂർ: നരയമ്പാറയിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് കത്തി നശിച്ചു. അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റുഅമിതവേഗതയിൽ വന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് തീപിടിക്കുകയും പൂർണ്ണമായും കത്തിയമരുകയും ചെയ്തു.നാട്ടുകാരും അഗ്നിശമനസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ യാത്രക്കാരനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മട്ടന്നൂർ നരയമ്പാറയിൽ ബൈക്ക് അപകടം; യാത്രക്കാരന് ഗുരുതര പരിക്ക് Read More »

രണ്ടാം വിവാഹ വാർഷികാഘോഷത്തിനിടെ തർക്കം; അമ്പൂരിയിൽ മകൻ അച്ഛനെ കസേരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: അമ്പൂരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അമ്പൂരി സ്വദേശി തോമസ് എബ്രഹാം (62) ആണ് മരിച്ചത്. മകൻ ഷാനു തോമസി(38)നെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു.മകന്റെ രണ്ടാം വിവാഹ വാർഷിക ആഘോഷത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. തർക്കത്തിനിടെ ഷാനു അച്ഛനെ കസേര ഉപയോഗിച്ച് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ തോമസിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഘർഷത്തിൽ ഷാനുവിൻ്റെ അമ്മാവൻ വർഗീസിനും വെട്ടേറ്റു. ഇയാൾ ചികിത്സയിലായിരുന്നു. സംഭവത്തിൽ വെള്ളറട പൊലീസ് കേസെടുത്തു. മൃതദേഹം കാരക്കോണം മെഡിക്കൽ കോളേജിൽ

രണ്ടാം വിവാഹ വാർഷികാഘോഷത്തിനിടെ തർക്കം; അമ്പൂരിയിൽ മകൻ അച്ഛനെ കസേരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി Read More »

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു; വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി അരമണിക്കൂർ വൈദ്യുത നിയന്ത്രണം. വൈകിട്ട് ആറു മണി മുതൽ പന്ത്രണ്ട് മണിവരെയുള്ള സമയത്ത് അരമണിക്കൂർ വൈദ്യുതി മുടങ്ങുമെന്നാണ് കെഎസ്ഇബി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ചേർന്ന കെഎസ്‌ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈദ്യുതി പ്രതിസന്ധി വിലയിരുത്താനാണ് ഉന്നതതല യോഗം ചേർന്നത്. ഊർജ്ജവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ ഐ എ എസ്-ന്റെ അധ്യക്ഷതയിൽ യോഗം ചേർന്നത്. വൈദ്യുതി ആവശ്യകതയിലുണ്ടായ അപ്രതീക്ഷിതമായ വർദ്ധനയാണ് പ്രതിസന്ധിക്ക് കാരണമെന്ന് യോഗം വിലയിരുത്തി.വൈദ്യുതി വിതരണം തടസ്സരഹിതമായി നിർവ്വഹിക്കാൻ

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു; വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണം Read More »

ഹർത്താലിലെ അതിക്രമം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ഹർത്താലിലെ അതിക്രമത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. അവധിക്കാല ഡിവിഷൻ ബെഞ്ചാണ് കേസെടുത്തത്. ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് തന്നെ റിപ്പോർട്ട് നൽകാനാണ് നിർദേശം. ജനജീവിതം തടസപ്പെടുത്തരുതെന്ന് ഹൈക്കോടതി പറഞ്ഞു. ഹർത്താൽ ആഹ്വാനം ചെയ്‌തവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കണ്ണൂർ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലാണ് ഇന്ന് ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ ആഹ്വാനം ചെയ്‌തത്. ചില സ്ഥലങ്ങളിൽ സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞത്

ഹർത്താലിലെ അതിക്രമം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി Read More »

Scroll to Top