ബേപ്പൂരില്‍ തോറ്റാല്‍ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും, റിയാസ് എഗ്രിമെന്റ് വെക്കണം’; വെല്ലുവിളിയുമായി പി വി അന്‍വര്‍

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കെ, യുഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്ന പ്രവചനവുമായി ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വര്‍. 140 അംഗ നിയമസഭയില്‍ 89 സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് അന്‍വര്‍ പറഞ്ഞു.
ഞാന്‍ നടത്തിയ സര്‍വ്വേയില്‍ 86 സീറ്റ് യുഡിഫ് ഉറപ്പിച്ചു. ഞാന്‍ പറഞ്ഞത് സാധൂകരിക്കുന്നതാണ് എക്‌സിറ്റ് പോള്‍. യുഡിഫ് നേരിയ ഭൂരിപക്ഷത്തില്‍ അല്ല അധികാരത്തില്‍ വരിക. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ഭരണ വിരുദ്ധ വികാരം ഉണ്ട്. പിണറായിസം ആണ് ചര്‍ച്ച ചെയ്തത്. 2021ല്‍ പിണറായിക്കു ഒരു വോട്ട് എല്ലാ മണ്ഡലത്തിലും ഉണ്ടായിരുന്നു.
എന്നാല്‍ അതിനു വിരുദ്ധമായി ആണ് 2026ല്‍ കാര്യങ്ങള്‍ നടന്നത്. മുഖ്യമന്ത്രി യുടെ ഓഫീസിലേക്ക് പാര്‍ട്ടി ചുരുങ്ങി. പാര്‍ട്ടി സെക്രട്ടറി അതിനു വളം വെച്ചു. ആന്റി പിണറായി വോട്ട് എല്ലാ മണ്ഡലത്തിലും വന്‍ തോതില്‍ രേഖപ്പെടുത്തി. ജില്ലാ നേതൃത്വത്തെ ബോധ്യപ്പെടുത്താനുള്ള കണക്കുകള്‍ മാത്രമാണ് സിപിഐഎം പ്രാദേശിക ഘടകങ്ങള്‍ നല്‍കിയത്. ബിജെപിക്ക് വോട്ട് കുറയും.
തിരുവനന്തപുരം ഒഴിച്ച് മറ്റു ജില്ലകളില്‍ ബിജെപി വോട്ട് യുഡിഎഫിന് കിട്ടി. റിയാസ് ബേപ്പൂരില്‍ തോല്‍ക്കും. 65000 ല്‍ കൂടുതല്‍ വോട്ട് റിയാസിന് കിട്ടില്ല. ബേപ്പൂരില്‍ തോറ്റാല്‍ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും. തോറ്റാല്‍ മൊട്ടയടിക്കാന്‍ റിയാസ് എഗ്രിമെന്റ് വെക്കണം. ബേപ്പൂരില്‍ 25000 വോട്ട് ഭൂരിപക്ഷം നേടും എന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top