തിരുവനന്തപുരം: അമ്പൂരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അമ്പൂരി സ്വദേശി തോമസ് എബ്രഹാം (62) ആണ് മരിച്ചത്. മകൻ ഷാനു തോമസി(38)നെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു.മകന്റെ രണ്ടാം വിവാഹ വാർഷിക ആഘോഷത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. തർക്കത്തിനിടെ ഷാനു അച്ഛനെ കസേര ഉപയോഗിച്ച് അടിക്കുകയായിരുന്നു.
അടിയുടെ ആഘാതത്തിൽ തോമസിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഘർഷത്തിൽ ഷാനുവിൻ്റെ അമ്മാവൻ വർഗീസിനും വെട്ടേറ്റു. ഇയാൾ ചികിത്സയിലായിരുന്നു. സംഭവത്തിൽ വെള്ളറട പൊലീസ് കേസെടുത്തു. മൃതദേഹം കാരക്കോണം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
രണ്ടാം വിവാഹ വാർഷികാഘോഷത്തിനിടെ തർക്കം; അമ്പൂരിയിൽ മകൻ അച്ഛനെ കസേരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി


