പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; നാടൻ പാട്ട് കലാകാരൻ മരിച്ചു

കാസർകോട്: പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാടിനു നഷ്ടമായത് മികച്ച നാടൻ പാട്ടു
കലാകാരനെ. വ്യാഴാഴ്‌ച രാത്രി ഏഴര മണിയോടെ വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപത്തുണ്ടായ അപകടത്തിൽ പുങ്ങംചാൽ കൊടിയംകുണ്ടിലെ സി രാജു (39)ആണ് മരിച്ചത്. പൊലീസ് ജീപ്പ് കല്ലഞ്ചിറ ഭാഗത്തേക്കും ഓട്ടോ വെള്ളരിക്കുണ്ട് ഭാഗത്തേക്കും പോവുകയായിരുന്നു. കൂട്ടിയിടിയെ തുടർന്ന് ഓട്ടോ പൂർണ്ണമായും തകർന്നു. അകത്തു കുടുങ്ങിക്കിടന്ന രാജുവിനെ ഓട്ടോ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അറിയപ്പെടുന്ന നാടൻ പാട്ടു കലാകാരനായ രാജുവിൻ്റെ അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. കാരുണ്യ യാത്രകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു രാജു. ഉത്സവ വേദികളിലും കല്യാണ പരിപാടികളിലും പാടാറുണ്ടായിരുന്നു.
പരേതനായ രാരീരംവീട്ടിൽ ചിങ്കത്തിൻ്റെയും മാധവിയുടെയും മകനാണ്. ഭാര്യ: സരിത. മക്കൾ: സൗരവ്, സൗപർണിക (ഇരുവരും സ്‌കൂൾ വിദ്യാർത്ഥികൾ). സഹോദരങ്ങൾ: ചന്ദ്രൻ, പത്മിനി, ബാലാമണി, ജയ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top