കാസർകോട്: പത്തുവയസുകാരിയെ ഫിനോയിൽ കുടിപ്പിച്ച ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തുതു. വധശ്രമത്തിനും പോക്സോ വകുപ്പു പ്രകാരവും അറസ്റ്റിലായ 28 കാരനെ രണ്ടാഴ്‌ചത്തേയ്ക്ക് റിമാന്റു ചെയ്തു. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനാണ് പ്രതി. പെൺകുട്ടിയുടെ പിതാവിൻ്റെ അടുത്ത സുഹൃത്താണ് ഇയാൾ . ഇതിൻ്റെ പേരിൽ പലപ്പോഴും പെൺകുട്ടിയുടെ വീട്ടിൽ വരാറുണ്ട്. ഈ സമയങ്ങളിൽ യുവാവിൻ്റെ ഭാഗത്തു നിന്നും ഉണ്ടായ ചില നടപടികളെ പിതാവ് ചോദ്യം ചെയ്‌തിരുന്നതായി പറയുന്നു. ഈ സംഭവത്തോടെയാണ് പെൺകുട്ടിയെ ഫിനോയിൽ കുടിപ്പിച്ച ശേഷം യുവാവും ഫിനോയിൽ കുടിച്ച് ആത്മത്യയ്ക്കു ശ്രമിച്ചത്. പെൺകുട്ടിയുടെ അകത്തേയ്ക്ക് നേരിയ തോതിലേ ഫിനോയിൽ എത്തിയിരുന്നുള്ളൂ. അതിനാൽ അപകടാവസ്ഥ ഉണ്ടായില്ല. എന്നാൽ യുവാവ് ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞിരുന്നു. ഡിസ്‌ചാർജ്ജായതിനു പിന്നാലെയാണ് പ്രതിയെ ബദിയഡുക്ക പൊലീസ് ഇൻസ്പെക്ടർ ആർ പി അനൂപ് കൃഷ്‌ണ അറസ്റ്റു ചെയ്തത്.
പത്തുവയസ്സുകാരിയെ ഫിനോയിൽ കുടിപ്പിച്ച ശേഷം ആത്മഹത്യാ ശ്രമം; പ്രതി പോക്സോ പ്രകാരം അറസ്റ്റിൽ


