Latest News

സംസ്ഥാനത്ത് മദ്യത്തിന് വില കുറഞ്ഞു; അതും 43 ബ്രാൻഡുകൾക്ക്; 13 ബ്രാൻഡുകൾക്ക് കൂടി കുറഞ്ഞേക്കും

സംസ്ഥാനത്ത് വിറ്റഴിക്കുന്ന 43 ബ്രാൻഡ് മദ്യങ്ങളുടെ വില കുറച്ച് മദ്യകമ്പനികൾ. പത്ത് മുതൽ അൻപത് ശതമാനം വരെയാണ് വില കുറഞ്ഞത്. കൂടുതൽ ആവശ്യക്കാരുള്ള ബ്രാൻഡുകൾക്ക് ഉൾപ്പെടെ വില കുറഞ്ഞിട്ടുണ്ട്. വിദേശ നിർമിത മദ്യങ്ങളിൽ ചില ബ്രാൻഡുകളുടെ വിൽപ്പന കാര്യമായി ഇടിഞ്ഞ സാഹചര്യത്തിലാണ് സ്വകാര്യ കമ്പനികളുടെ നീക്കം. വില കുറയ്ക്കുന്നത് സംബന്ധിച്ച് ആറ് മാസം മുൻപ് മദ്യക്കമ്പനി പ്രതിനിധികളും ബവ്കോയും തമ്മിൽ ചർച്ച ചെയ്ത‌ത്‌ ധാരണയിലെത്തിയിരുന്നു. ബവ്കോ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ വിലക്കുറവ് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. 13 ബ്രാൻഡ് […]

സംസ്ഥാനത്ത് മദ്യത്തിന് വില കുറഞ്ഞു; അതും 43 ബ്രാൻഡുകൾക്ക്; 13 ബ്രാൻഡുകൾക്ക് കൂടി കുറഞ്ഞേക്കും Read More »

സിപിഎം ഉദുമ ഏരിയ കമ്മിറ്റി ഓഫീസിന് നേരെ അക്രമം : 25 മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ കേസ്

കാസർകോട്: ചട്ടഞ്ചാൽ പുത്തരിയടുക്കത്തെ സിപിഎം ഉദുമ ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിക്കുകയും ഓഫീസ് സെക്രട്ടറിയെയും അതിനുള്ളിൽ ഉണ്ടായിരുന്നവരെയും മർദ്ദിക്കുകയും ചെയ്‌തുവെന്ന പരാതിയിൽ 25 മുസ്ലിം ലീഗ് പ്രവർത്തനക്കെതിരെ പോലീസ് കേസെടുത്തു. ഖലീൽ, റഫീഖ്, ആ ശിക് ബാഡൂർ, അലി, ബിച്ചി എന്ന ബഷീർ, കൈസ് ബാഡൂർ,സിദ്ദിഖ്, സഫ്വാൻ എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന വർക്കും എതിരെയാണ് കേസ്. മേയ് നാലിനു തിരഞ്ഞെടുപ്പു വിജയാഹ്‌ലാദ പ്രകടനവുമായി എത്തിയ ലീഗ് പ്രവർത്തകരാണ് സി.പി.എം. ഓഫിസ് അക്രമിച്ചതെന്ന പരാതിയിലാണ് കേസ്.

സിപിഎം ഉദുമ ഏരിയ കമ്മിറ്റി ഓഫീസിന് നേരെ അക്രമം : 25 മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ കേസ് Read More »

വാർഷിക വരുമാനം 10 ലക്ഷത്തിന് മുകളിലുള്ളവർക്ക് പാചക വാതക സബ്‌സിഡി നിർത്തലാക്കുന്നു

വാർഷിക വരുമാനം 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഉപഭോക്താക്കൾക്ക് ഇനി മുതൽ പാചക വാതക സബ്‌സിഡി ലഭിക്കില്ല. ആദായനികുതി വകുപ്പിന്റെ രേഖകൾ പ്രകാരം ഉപഭോക്താവിനോ കുടുംബാംഗങ്ങൾക്കോ 10 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുണ്ടെന്ന് കണ്ടെത്തിയാൽ സബ്‌സിഡി ആനുകൂല്യം റദ്ദാക്കുമെന്ന മുന്നറിയിപ്പുമായി എണ്ണക്കമ്പനികൾ ഉപഭോക്താക്കൾക്ക് മൊബൈൽ സന്ദേശങ്ങൾ അയച്ചു തുടങ്ങി. അർഹതയില്ലാത്തവർ സബ്‌സിഡി ആനുകൂല്യങ്ങളിൽ നിന്ന് പുറത്തുപോകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടി.

വാർഷിക വരുമാനം 10 ലക്ഷത്തിന് മുകളിലുള്ളവർക്ക് പാചക വാതക സബ്‌സിഡി നിർത്തലാക്കുന്നു Read More »

വില്ലനായി എണ്ണവില; ഇന്ത്യയ്ക്ക് മുന്നിൽ വൻ വെല്ലുവിളി: വളർച്ചയെ ബാധിച്ചേക്കാമെന്ന് ബിഎംഐ റിപ്പോർട്ട്

ആഗോള ക്രൂഡ് ഓയിൽ വിലവർദ്ധനവ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ബാധിച്ചക്കാമെന്ന് റിപ്പോർട്ട്. ഗവേഷണ സ്ഥാപനമായ ബിഎംഐ ആണ് ഇത്തരത്തിൽ പഠനം നടത്തി റിപ്പോർട്ട് ചെയ്‌തത്. നിലവിലെ സാമ്പത്തിക പാദത്തിൽ കരുതപ്പെട്ട 7.7 ശതമാനത്തിൽ നിന്ന് നിന്ന് വളർച്ച 6.7 ശതമാനമായി കുറയുമെന്നാണ് റിപ്പോർട്ട്. ഇറാൻ യുഎസ് യുദ്ധത്തിൻ്റെ ഭാഗമായി ഉണ്ടായ എണ്ണ വിലവർധനവ് രാജ്യത്തെ ബാധിക്കും എന്നാണ് ബിഎംഐയുടെ പഠനം സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ ഒരു ഭീഷണി നിലനിൽക്കുന്നതിനാൽ പ്രതിരോധ മേഖലയിലെ ചിലവഴിക്കൽ, ഇന്ധന വില സ്ഥിരതയ്ക്കുമുള്ള ചെലവ്

വില്ലനായി എണ്ണവില; ഇന്ത്യയ്ക്ക് മുന്നിൽ വൻ വെല്ലുവിളി: വളർച്ചയെ ബാധിച്ചേക്കാമെന്ന് ബിഎംഐ റിപ്പോർട്ട് Read More »

500ല്‍ നിന്ന് വെളിച്ചെണ്ണ വില ₹200ലേക്ക്, തേങ്ങ വിലയും താഴ്ന്നു ; അടുക്കളയില്‍ ആശ്വാസം

ഗൾഫ് വിപണി ലക്ഷ്യമിട്ട് കേരളത്തിലും തമിഴ്‌നാട്ടിലും പ്രവർത്തിച്ചിരുന്ന വെളിച്ചെണ്ണ ഉത്പാദന യൂണിറ്റുകൾ പ്രവർത്തനം താല്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിൽ വലിയ ഇടിവ്. കഴിഞ്ഞ വേനൽക്കാലത്ത് തേങ്ങ ഉത്പാദനം കുത്തനെ ഇടിഞ്ഞതോടെ വെളിച്ചെണ്ണ വില 500 രൂപയ്ക്കടുത്ത് വരെ എത്തിയിരുന്നു. ഇത്തവണ ഉത്പാദനം വർധിച്ചതും മൂല്യവർധിത ഉത്പന്നങ്ങളുടെ ഗൾഫിലേക്കുള്ള കയറ്റുമതി കുറഞ്ഞതും കേരള വിപണിയിൽ വില കുറയുന്നതിന് ഇടയാക്കി. വിവിധ ബ്രാൻഡുകളിലെ വെളിച്ചെണ്ണ നിലവിൽ കിലോഗ്രാമിന് 210 മുതൽ 260 രൂപ വരെയാണ്. വരുംദിവസങ്ങളിൽ വില ഇനിയും

500ല്‍ നിന്ന് വെളിച്ചെണ്ണ വില ₹200ലേക്ക്, തേങ്ങ വിലയും താഴ്ന്നു ; അടുക്കളയില്‍ ആശ്വാസം Read More »

കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; പദ്ധതി നടപ്പായാൽ പൊതുഗതാഗത സംവിധാനം തകരുമെന്ന് സ്വകാര്യ ബസ് ഉടമകൾ

കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന യുഡിഎഫ് സർക്കാരിന്റെ ഇന്ദിരാ ഗ്യാരൻ്റി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ. പദ്ധതി നടപ്പായാൽ പൊതുഗതാഗത സംവിധാനം തകരുമെന്നും ബസ് ഉടമകളും ജീവനക്കാരും വഴിയാധാരമാകുമെന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ പറഞ്ഞു.രാഷ്ട്രീയ പാർട്ടികൾ അവരുട തിരഞ്ഞെടുപ്പ് 1 വിജയത്തിന് വേണ്ടി അത്തരം വാഗ്ദാനങ്ങൾ . നൽകും. നമ്മുടെ നാട്ടിൽ നിലവിൽ ബസ് * വ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ എത്തരത്തിൽ ബാധിക്കുമെന്നൊരു ചർച്ച

കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; പദ്ധതി നടപ്പായാൽ പൊതുഗതാഗത സംവിധാനം തകരുമെന്ന് സ്വകാര്യ ബസ് ഉടമകൾ Read More »

‘അമ്മ ഓഫീസിൽ തൊഴിൽ പീഡനമെന്ന് പരാതി’; ആരോപണം കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ

കൊച്ചി: താരസംഘടനയായ അമ്മ(എഎംഎംഎ)യിൽ തൊഴിൽ പീഡനമെന്ന് പരാതി. ഓഫീസ് മാനേജറായിരുന്ന യുവതിയാണ് പരാതി നൽകിയത്. അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, ട്രഷറർ ഉണ്ണി ശിവപാൽ എന്നിവർക്കെതിരെയാണ് പരാതി. പരാതിയിൽ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. തൊഴിൽ പീഡനത്തിനൊപ്പം സാമ്പത്തിക തിരിമറി സംബന്ധിച്ച വ്യാജ ആരോപണവും ഉന്നയിച്ചു എന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് യുവതി പരാതി നൽകിയത്. സംഘടനയുടെ ട്രഷററായ ഉണ്ണി ശിവപാൽ തന്നോട് മോശമായി

‘അമ്മ ഓഫീസിൽ തൊഴിൽ പീഡനമെന്ന് പരാതി’; ആരോപണം കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ Read More »

കണ്ണൂരിൽ പോലീസ് സഹകരണ സംഘം പരീക്ഷയ്ക്കിടെ സംഘർഷം: കെ.എസ്.യു പ്രവർത്തകർ ചോദ്യപേപ്പർ കീറിയെറിഞ്ഞു

കണ്ണൂർ പോലീസ് സഹകരണ സംഘത്തിലേക്കുള്ള നിയമന പരീക്ഷയ്ക്കിടെ പരീക്ഷാഹാളിൽ വൻ പ്രതിഷേധവും സംഘർഷവും അരങ്ങേറി. പ്യൂൺ, നൈറ്റ് വാച്ച്മാൻ തസ്തികകളിലേക്കുള്ള പരീക്ഷ നടന്നുകൊണ്ടിരിക്കെയാണ് ഹരികൃഷ്ണൻ പാളാടിന്റെ നേതൃത്വത്തിലുള്ള കെ.എസ്.യു പ്രവർത്തകർ ഹാളിലേക്ക് തള്ളിക്കയറിയത്. പരീക്ഷാ നടപടികളിൽ പിൻവാതിൽ നിയമനത്തിനുള്ള നീക്കം നടക്കുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പരീക്ഷാഹാളിൽ ഉദ്യോഗസ്ഥരുമായി ഉന്തും തള്ളും ഉണ്ടാവുകയും ഉദ്യോഗാർത്ഥികളുടെ കയ്യിൽ നിന്നും ചോദ്യപേപ്പറുകൾ പിടിച്ചുവാങ്ങി കീറിയെറിയുകയും ചെയ്തു. നിയമന പ്രക്രിയയിൽ അഴിമതി നടക്കുന്നുണ്ടെന്നും അർഹരായവർക്ക് അവസരം നിഷേധിക്കപ്പെടുന്നുവെന്നുമാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. പരീക്ഷാഹാളിനുള്ളിൽ നടന്ന

കണ്ണൂരിൽ പോലീസ് സഹകരണ സംഘം പരീക്ഷയ്ക്കിടെ സംഘർഷം: കെ.എസ്.യു പ്രവർത്തകർ ചോദ്യപേപ്പർ കീറിയെറിഞ്ഞു Read More »

മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടേക്കാം; പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്ന് ഹൈക്കമാന്‍ഡിൽ ധാരണ, പിൻവാങ്ങാൻ തയ്യാറല്ലെന്ന് മൂവരും

കേരള മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിൽ അനിശ്ചിതത്വം തുടരുന്നു. സംസ്ഥാന കോൺഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്ന് ഹൈക്കമാൻഡിൽ ധാരണ. അച്ചടക്ക ലംഘനം നടക്കുന്നുണ്ടോ എന്നറിയാൻ സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. മത്സരത്തിൽ നിന്ന് പിൻവാങ്ങാൻ തയ്യാറല്ലെന്ന നിലപാടിലാണ് മൂന്ന് നേതാക്കളും. മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനം നീളുമ്പോഴും വലിയ പ്രതീക്ഷയിൽ തന്നെയാണ് കോൺഗ്രസ്സിലെ മൂന്ന് ചേരിയും. കെസി വേണുഗോപാൽ തന്നെയായിരിക്കും ഹൈക്കമാൻഡിൻ്റെ തീരുമാനമെന്നാണ് ആ ഗ്രൂപ്പിൻ്റെ കണക്ക് കൂട്ടൽ. എഐസിസി കൂടുതൽ സമയമെടുക്കുന്നതിലാണ് വിഡി പക്ഷത്തിൻ്റെയും ആർസി പക്ഷത്തിൻ്റെയും ആത്മവിശ്വാസം.

മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടേക്കാം; പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്ന് ഹൈക്കമാന്‍ഡിൽ ധാരണ, പിൻവാങ്ങാൻ തയ്യാറല്ലെന്ന് മൂവരും Read More »

കപ്പലിൽ നിന്ന് പുറത്തെത്തിച്ച ഒരു യു എസ് പൗരന് കൂടി ഹാൻ്റ വൈറസ് സ്ഥിരീകരിച്ചു

ഹാന്റ വൈറസ് വ്യാപിച്ച ക്രൂസ് കപ്പൽ എം വി ഹോണ്ടിയസിൽ നിന്ന് പുറത്തെത്തിച്ച ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 17 യുഎസ് പൗരന്മാരിൽ ഒരാൾക്കാണ് ഹാന്റ വൈറസ് ടെസ്റ്റ് പോസിറ്റീവായത്. മറ്റൊരു യുഎസ് പൗരന് കൂടി നേരിയ തോതിൽ രോഗം ലക്ഷണങ്ങളുണ്ടെന്നും യുഎസ് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.ഹാന്റവൈറസ് വ്യാപിച്ച ഡച്ച് ക്രൂസ് എംവി ഹോണ്ടിയസിൽ നിന്നും യാത്രക്കാരെ ഒഴിപ്പിക്കുന്നത് അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് കപ്പലിലുണ്ടായിരുന്ന യുഎസ് പൗരൻമാരിൽ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോ ഗം

കപ്പലിൽ നിന്ന് പുറത്തെത്തിച്ച ഒരു യു എസ് പൗരന് കൂടി ഹാൻ്റ വൈറസ് സ്ഥിരീകരിച്ചു Read More »

Scroll to Top