അവയവദാന തട്ടിപ്പ്: വ്യാജരേഖാ നിർമ്മാണത്തിന് വൻ ശൃംഖല; നിർണായക വിവരങ്ങളുള്ള ഡയറി പിടിച്ചെടുത്തു
അവയവദാനത്തിനായി വ്യാജരേഖ ചമച്ച കേസിൽ സംസ്‌ഥാനത്തിന് അകത്തും പുറത്തുമായി വൻ ശൃംഖല പ്രവർത്തിക്കുന്നതായി പൊലീസിന്റെ കണ്ടെത്തൽ. തമിഴ്നാട്ടിലും തട്ടിപ്പിന് ഇരയായവരുണ്ടെന്നാണ് നിഗമനം. ഗാസിയാബാദിൽ നിന്ന് അറസ്റ്റിലായ മുഖ്യപ്രതി നജീബിൽ നിന്ന് അവയവദാനത്തിന്റെ കണക്കുകളും പണമിടപാടുകളും ഏജന്റുമാരുടെ വിവരങ്ങളും അടങ്ങിയ നിർണായക ഡയറി പൊലീസ് പിടിച്ചെടുത്തു. ഈ ഡയറി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ആരെയും വിദേശത്തേക്ക് കൊണ്ടുപോയിട്ടില്ലെന്ന് പ്രതി നജീബ് മൊഴിനൽകി. ഏജൻ്റുമാരെ കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും.തട്ടിപ്പുമായി ബന്ധപ്പെട്ട് […]








